മറ്റേത് കൃഷിയിലുമെന്നപോലെ ശ്രദ്ധാപൂർവ്വമായ പരിചരണമില്ലെങ്കിൽ കോഴികൾക്കും കോഴിക്കർഷകർക്കും അത് ദുരിതകാലമാകും. മുട്ടയുൽപാദനത്തിലും, രോഗപ്രതിരോധശേഷിയിലുമുണ്ടാകുന്ന കുറവായിരിക്കും പ്രധാന പ്രശ്നം. കൂട് അല്ലെങ്കിൽ ഷെഡ് നിർമ്മാണത്തിൽ കാണിക്കുന്ന ശ്രദ്ധ, ശുദ്ധജല, സമീകൃത തീറ്റ ലഭ്യത, കാഷ്ഠ സംസ്ക്കരണത്തിലും പരിസര ശുചീകരണത്തിലുമുള്ള ശ്രദ്ധ തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
കോഴികൾക്കുള്ള ഷെഡ് കിഴക്കു പടിഞ്ഞാറു ദിശയിലായാണു പണിതിരിക്കുന്നതെങ്കിൽ പകൽ സമയത്ത് പരമാവധി കാറ്റും വെളിച്ചവും കൂടിനകത്ത് കടക്കാൻ സഹായകരമാകും. മാത്രമല്ല വായു സഞ്ചാരം എതിർവശങ്ങളിലായി സുഗമമായി കടന്നു പോകുവാനുള്ള സൗകര്യമുണ്ടായാൽ കൂടിനുള്ളിലെ ഈർപ്പം കുറയുകയും തൽഫലമായി അസുഖങ്ങൾ കുറയുകയും ചെയ്യുന്നു. ഷെഡുകൾ ചോരാതിരിക്കാനും, നേരിട്ട് കാറ്റും തൂവാനവും അടിയ്ക്കാതിരിക്കാനുമായി അറ്റകുറ്റപ്പണികൾ നടത്തുകയും, വശങ്ങളിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യണം. ഷെഡിന്റെ തറയിലെ ദ്വാരങ്ങൾ അടച്ച് ഈർപ്പം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കാം. കൂടിനകത്ത് വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഒരിക്കും അനുവദിക്കരുത്.
ഷെഡിന്റെ നിലത്ത് വിരിച്ചിരിക്കുന്ന അറക്കപ്പൊടി, ചിന്തേര്, ചകിരിച്ചോറ് തുടങ്ങിയ വസ്തുക്കളുടെ ഈർപ്പ നിലവാരം കുറവായിരിക്കണം. ഇത് മനസ്സിലാക്കാൻ ഒരു പിടി വിരിപ്പ് കയ്യിലെടുത്ത് അമർത്തി നോക്കുക. കൈവെള്ളയിൽ പറ്റിപ്പിടിക്കാതെ വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന വിരിപ്പിൽ ഈർപ്പം അനുവദനീയമായ അളവിലായിരിക്കും.ആഴ്ചയിലൊരിക് കലെങ്കിലും വിരിപ്പിൽ കുമ്മായം ചേർത്ത് ഇളക്കിക്കൊടുക്കുന്നത് വിരിപ്പ് കട്ട പിടിക്കാതിരിക്കാനും പൂപ്പൽ ബാധ ഒഴിവാക്കാനും സഹായിക്കുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിരിപ്പ് മാറ്റണം.രണ്ടാഴ്ച കൂടുമ്പോൾ ഷെഡ്ഡിനുള്ളിൽ കീടനാശിനികൾ സ്പ്രേ ചെയ്താൽ ഈച്ച, കൊതുക് ശല്യം ഒഴിവാകും. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം നിശ്ചിത അളവിൽ അണുനാശിനികളും ഉപയോഗിക്കാവുന്നതാണ്.
തീറ്റയിൽ പൂപ്പൽ വിഷബാധയേൽക്കാനുള്ള സാധ്യതയാണ് മറ്റൊരു പ്രശ്നം. ദീർഘകാലത്തേക്കുള്ള തീറ്റ വാങ്ങി സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു തീറ്റച്ചാക്ക് പൊട്ടിച്ചാൽ പത്തു ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കാവുന്ന വിധത്തിൽ ക്രമീകരിക്കണം. പൂപ്പൽ ടോക്സിൻ ബൈൻഡർ അടങ്ങിയ സമീകൃത തീറ്റകൾ വിപണയിൽ ലഭ്യമാണ്. മുട്ടത്തോടിന് കട്ടി ലഭിയ്ക്കാൻ കക്കപ്പൊടി തീറ്റയിൽ ചേർക്കാം.മഴക്കാലത്തിനു മുൻപേ കോഴി വസന്ത, കോളറ രോഗങ്ങൾക്കെതിരെയുള്ള കുത്തിവയ്പ്പുകൾ നടത്തിയിരിക്കണം.രോഗപ്രതിരോധ ശേഷി കൂട്ടാൻ പ്രോബയോട്ടിക്കുകൾ, വിറ്റമിൻ-സി, ആന്റി ഓക്സിഡന്റുകൾ എന്നിവ തീറ്റയിൽ ചേർക്കാം.
മറ്റൊരു രീതി എന്നു പറയുന്നത് അൾട്രാ ഓര്ഗാനിഗ് രീതിയിൽ വളർത്തുക എന്നതാണ്.ഇതിന്റെ പ്രത്യേകത ചിലവ് കുറവും ലാഭം കൂടുകയും എന്നതാണ്.ഈ രീതിയിൽ
പക്ഷി മൃഗാദികളെ പ്രത്യേക അതിരുകൾ നിർമ്മിച്ച് സംരക്ഷണം തീർത്തുകൊണ്ട് അതിനുള്ളിൽ അഴിച്ചിട്ടു വളർത്തുന്ന രീതിക്കാണ് പ്രാധാന്യം നൽകുന്നത്. ആരോഗ്യവത്തായി വളരാനും കൂടുതൽ പ്രതിസന്ധികളില്ലാതെയും എന്നാൽ ഉത്പാദനക്ഷമത വർദ്ധിക്കാനും അതിൽപരം മറ്റൊരു രീതി വേറെയില്ല. ഈ രീതിയിൽ കോഴി കൃഷി നടത്തുന്നവർക്ക് വേണ്ടി അവയുടെ തീറ്റ ഉത്പാദിപ്പിക്കുന്ന രീതിയാകട്ടെ പുളിപ്പിച്ച തീറ്റ കൊടുത്തുകൊണ്ട് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള രീതിയാണ്.ഈ തീറ്റക്രമം വിവരിക്കുന്ന pdf ആവശ്യമുള്ളവർക്ക് താഴെ പറയുന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 9447 462 134(പൊതുജന താൽപ്പര്യപ്രകാരം ഒരു ഉദ്യോഗസ്ഥൻ
ഫേസ്ബുക്കിൽ പങ്ക് വച്ച നമ്പർ)