KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. ചവറ കോട്ടയ്ക്കകം തേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹനാണ് കശ്മീരില്‍ നിന്നും അറസ്റ്റിലായത്.പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ജൂണ്‍ 17ന് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവുമായി പോയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരേയും പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് സൈനികന്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.

2019ലാണ് കേസിനാസ്പദമായ സംഭവം. സൈനികനായ മനു മോഹനും ചവറ ബ്രിജ് തെങ്ങുവേലി കിഴക്കതില്‍ അഖില്‍രാജും ലൈംഗീകമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. അഖില്‍ രാജ് ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി കെഎംഎംഎല്ലിന് സമീപമുളള വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അഖില്‍ രാജിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ മനുമോഹനെ കശ്മീരിലെ ലേയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker