NEWS

മയക്കുമരുന്നു വേട്ട സിനിമാസ്‌റ്റൈലിൽ

തൃശൂർ നഗരത്തിൽ കാറില്‍ മയക്കുമരുന്നു വില്‍പ്പനയ്ക്ക് വന്ന അഞ്ചു പേരെ സിനിമ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് ഗിരിജ തീയേറ്ററിന് സമീപം വെച്ച് പിടികൂടി. കെ.എല്‍ 51 ജെ 7745 നമ്പര്‍ സ്വിഫ്റ്റ് കാറിലെത്തിയ സംഘത്തെ ചേസ് ചെയ്താണ് ഷാഡോ പൊലീസ് പിടികൂടിയത്.

എം.ഡി.എം.എ, എൽ.എസ്.ഡി, കഞ്ചാവ് എന്നിവയുമായി ഒരു സംഘം തൃശൂര്‍ നഗരത്തില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരം സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യക്കു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് മുണ്ടുപാലം മുതല്‍ സിനിമാസ്‌റ്റൈലില്‍ പിന്തുടരുകയും പെരിങ്ങാവ് വെച്ച് ഷാഡോ പോലീസിന്റെ കാര്‍ സ്വിഫ്റ്റ് കാറിനെ ക്രോസ് ചെയ്യുകയുമായിരുന്നു.

പിന്നോട്ട് എടുത്ത് ഡിവൈഡറില്‍ ഇടിച്ചു നിന്ന കാറില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ചുപേരെ പോലീസ് പിടികൂടി. ഇവരില്‍നിന്ന് എംഡിഎംഎ, എല്‍ എസ് ഡി, കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൃശ്ശൂരില്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്നിട്ടുള്ളതാണ് ഇവയെന്ന് പ്രതികള്‍ സമ്മതിച്ചു.
36,000 രൂപയും ഈ സംഘത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Back to top button
error: