NEWS

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍.

ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിന് പിന്നാലെയാണ് ആശുപത്രിയുടെ ഈ അറിയിപ്പ്.

Signature-ad

പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രണബ് മുഖര്‍ജിക്കു കോവിഡ് പോസിറ്റീവ് ആയിരുന്നു.

Back to top button
error: