കനത്ത മഴ; മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍,നിരവധി വീടുകള്‍ തകര്‍ന്നു

മൂന്നാര്‍: ശകതമായ മഴയില്‍ മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്.

പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്കു മുകളിലേക്കു മണ്ണിടിഞ്ഞ് വീണെന്നാണ് സംശയിക്കുന്നത്. അതേസമയം, ഇരുപതോളം പേര്‍ മണ്ണിനടിയില്‍ പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭിക്കാനും പ്രയാസമാണ്.

സമീപത്തെ ആശുപത്രികള്‍ക്കു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *