Health

  • സ്തനാർബുദം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

    ഒക്‌ടോബർ 1 മുതൽ 31 വരെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുകയാണ്. ഇന്ന് സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറിൽ ഒന്നാണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നും പതിവായി വ്യായാമം ചെയ്തും പുകവലി ഒഴിവാക്കിയുമൊക്കെ സ്തനാർബുദത്തിനെതിരെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനാവും. അതോടൊപ്പം, സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ത്രീകൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും പരിപാലിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. സ്തനാർബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോ​ഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ… കക്ഷത്തിലോ സ്തനത്തിന്റെ ഒരു ഭാഗത്തിലോ നിരന്തരമായ വേദന സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക. മുലക്കണ്ണിൽ മാറ്റം സംഭവിക്കുക. മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക. മുലക്കണ്ണിൽ നിന്നും രക്തം…

    Read More »
  • ക്യാന്‍സറിന് ‘ഡൊസ്റ്റര്‍ലിമാബ്’ അത്ഭുത മരുന്ന്,  ആറ് മാസം കൊണ്ട് ക്യാൻസര്‍ പൂർണമായി മാറിയതായി അനുഭവസ്ഥർ

      ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പേള്‍ ഭയക്കേണ്ട കാര്യമില്ല. ഇത് ഗൗരവമുള്ള രോഗമാണെങ്കിലും സമയബന്ധിതമായി രോഗം നിര്‍ണയിക്കാനായാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. എന്നാല്‍ വൈകി രോഗം സ്ഥിരീകരിക്കുന്നതും, കൃത്യമായ ചികിത്സ ലഭിക്കാത്തതും നിരവധി രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. ക്യാൻസർ മരുന്നുകൾക്ക് വേണ്ടി ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ റിസേർച്ചുകൾ നടത്തുന്നുണ്ട്. ഇതിൽ പലതും ക്യാൻസർ ചികിത്സയ്ക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങു നിന്നും  എത്തുന്നത്. ഇത്തരത്തിൽ ആശ്വാസം തരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 42 വയസായ ഒരു സ്ത്രീ ആറ് മാസം കൊണ്ട് ക്യാൻസര്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയെന്ന വാർത്ത. ക്യാൻസര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന മരുന്നാണത്രേ തുണയായത് . യു.കെയിലെ വെയില്‍സ് സ്വദേശിയായ കാരീ ഡൗണിക്ക് എന്ന സ്ത്രീയാണ് ഈ മരുന്നിലൂടെ ക്യാൻസറിൽ നിന്നും മുക്തയായി എന്ന് അറിയിച്ചത്. വയറ്റിനുള്ളിലായിരുന്നു ഇവർക്ക് ക്യാൻസര്‍. മറ്റൊരു ശസ്ത്രക്രിയ നടന്നതിന് പിന്നാലെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും വേദനകളും ഡോക്ടറെ…

    Read More »
  • പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നത് സ്വാഭാവികം; എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

    പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്. മുപ്പതു വയസ് കഴിയുമ്പോൾ മെറ്റബോളിസം നിലനിർത്തുന്നതും രോഗങ്ങളെ ചെറുക്കുന്നതും ബുദ്ധിമുട്ടായി തുടങ്ങും. അത്‌കൊണ്ട് തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ ആരോ​ഗ്യത്തിന് കഴിക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ… ഒന്ന്… പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പ്രത്യേകിച്ച് പാലും തൈരും പോലുള്ള പാലുൽപ്പന്നങ്ങൾ ശരീരത്തിൽ അസ്ഥികൾക്ക് അവയുടെ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. കാൽസ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടമാണ് ചീസ്. രണ്ട്… സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ കാൽസ്യം, വിറ്റാമിൻ ഡി, തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. മൂന്ന്… വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. ബദാം പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ഇവ എല്ലുകളുടെയും പേശികളുടെയും സന്ധികളുടെയും ആരോ​ഗ്യത്തിന് സഹാ‌യിക്കുന്നു. ബദാം കുതിർത്ത് കഴിക്കുകയോ ബദാം ഷേക്കായോ കഴിക്കുകയോ ചെയ്യാവുന്നതാണ്. നാല്… പ്രോട്ടീൻ, കാൽസ്യം,…

    Read More »
  • മുഖസൗന്ദര്യത്തിനും തലമുടിക്കും കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കാം…

    ഉച്ചയ്ക്ക് കഴിക്കാനായി ചോറ് തയ്യാറാക്കുമ്പോൾ, കഞ്ഞിവെള്ളം കളയേണ്ട. നിരവധി ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിൽ ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് വരണ്ട ചർമ്മം ഉള്ളവർക്ക് ഏറെ നല്ലതാണ്. കഞ്ഞി വെള്ളം മുഖക്കുരു അകറ്റാനും കറുത്ത പാടുകളെ തടയാനും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കും. മുഖത്തെ അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. അതിലൂടെ മുഖക്കുരുവിനെ തടയാം. അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും സ്വാഭാവിക നിറം ലഭിക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതിനായി കുളിക്കുന്നതിന് മുമ്പ് കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം. തലമുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട്…

    Read More »
  • അറിയാതെ പോകരുത്; അത്ര മാത്രം നിഷ്കളങ്കനായ ഒരു ഔഷധമല്ല  പാരസെറ്റമോൾ എന്ന അസെറ്റാമിനോഫെൻ

    പാരസെറ്റമോൾ എന്ന ‘പനി’ മരുന്നു പോലെ, നമ്മടെ നാട്ടിൽ ദുരുപയോഗം ചെയ്യുന്ന മറ്റൊരു മരുന്നുമില്ല…! അടുത്ത കാലത്ത്, പാരസെറ്റമോളിനെ കുറിച്ച് രസകരമായ ഒരു ട്രോൾ ഇറങ്ങിയിരുന്നു… പനിക്കാണോ വേദനക്കാണോ നീർക്കെട്ടിനാണോ, മറ്റേത് അസുഖത്തിനാണോ പ്രവർത്തിക്കേണ്ടതെന്ന് അറിയാതെ, വയറ്റിൽ എത്തിയ ശേഷം ചിന്തിച്ചു നിൽക്കുകയാണ് പാരസെറ്റമോൾ…! ഇങ്ങനെ, ഏതു വേദനയായാലും, പനി ആയാലും, കാര്യമറിയാതെ വിഴുങ്ങുന്ന, ഒരു സർവ രോഗ സംഹാരിയായി പാരസെറ്റമോൾ മാറിക്കഴിഞ്ഞിട്ട് കാലങ്ങൾ ഏറെയായി..! എന്നിരുന്നാലും,  കോവിഡ് കാലത്താണ്, പാരസെറ്റമോൾ ദുരുപയോഗം അതിൻ്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയത് എന്ന് തന്നെ പറയാം.. കോവിഡിലെ പനിക്ക്, മൂന്ന് ദിവസം, സ്വന്തം നിലയിൽ, പാരസെറ്റമോൾ കഴിച്ചിട്ടും പനി മാറാത്തവർ ഏറെ ഉണ്ടായിരുന്നു… ഇവർ, കൂടുതൽ പരിശോധനകൾക്കോ മറ്റ് ചികിത്സകൾക്കോ പോകാൻ മടിച്ച്, വീണ്ടും ഏഴു ദിവസം കൂടി ഇതേ മരുന്ന് അകത്താക്കിയ കുറേ സംഭവങ്ങൾ നേരിട്ടറിഞ്ഞിട്ടുണ്ട്.. പലരും തട്ടിപ്പോയ ശേഷമായിരുന്നു അറിഞ്ഞതെന്ന് മാത്രം ! പാരസെറ്റമോൾ, വൈറ്റമിൻ ഗുളികകൾ പോലെ, അത്രയേറെ നിരുപദ്രവകരമായ ഒരു…

    Read More »
  • മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

    ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരു പരിധി വരെ നമ്മുക്ക് മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റിൽ ഉൾ‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഡാർക്ക് ചോക്ലേറ്റാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും മൂഡ് സ്വിങ്‌സിനെ മറികടക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രണ്ട്… നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാൻ’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിൻ’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കൂടാതെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യവും പഴത്തിൽ അടങ്ങിയിട്ടുണ്ട്. മൂന്ന്… സാൽമൺ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്. നാല്… ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവയും വിഷാദത്തെ നിയന്ത്രിക്കാനും മൂഡ് സ്വിങ്‌സിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അഞ്ച്……

    Read More »
  • ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം

    ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം. ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷണമനുസരിച്ച്, ദിവസേന 50ലധികം പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. സ്ട്രോക്കുകൾ, കൊറോണറി ആർട്ടറി ഡിസീസ്, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയാണ് പലരുടെ മരണത്തിന്റെ പ്രധാന കാരണങ്ങൾ. ഓരോ ദിവസവും കൂടുതൽ പടികൾ കയറുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകൾ പറയുന്നു. 450,000 മുതിർന്നവർ ഉൾപ്പെടുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്. ദിവസവും പടികൾ കയറിയിറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണ്. കലോറി എരിച്ചുകളയുന്നതിനും പടിക്കെട്ടുകൾ കയറിയിറങ്ങുന്നത് സഹായിക്കും. മാത്രമല്ല പേശികളുടെയും എല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണെന്ന് വി​ദ​ഗ്ധർ പറയുന്നു. ഇത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പടികൾ…

    Read More »
  • കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം; ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

    കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിൻറെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഭക്ഷണത്തിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞടുത്ത് കഴിക്കാം. അത്തരത്തിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… തേനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് തേൻ. വിറ്റാമിനുകൾ, ആൻറിഓക്സിഡൻറുകൾ, ധാതുക്കൾ, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ. പ്രൃതിദത്തമായ എനർജി ബൂസ്റ്റർ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തേൻ. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി…

    Read More »
  • ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ…

    ഗർഭനിരോധന ഗുളികകൾ ഇന്ന് കഴിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പില്ലുകളുടെ ലഭ്യതയും ഉപയോഗവുമെല്ലാം ഏറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല- ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഗർഭനിരോധന മാർഗമെന്ന നിലയിലും പില്ലുകളെ ഏവരും കണക്കാക്കുന്നു. പക്ഷേ അപ്പോഴും ഇവയുണ്ടാക്കുന്ന സൈഡ് എഫക്ടുകളെ (പാർശ്വഫലങ്ങൾ) കുറിച്ച് മിക്കവരും ആശങ്കയിലാകാറുണ്ട്. പില്ലുകൾക്ക് ഇത്തരത്തിൽ പലവിധത്തിലുള്ള സൈഡ് എഫക്ടുകളുണ്ട് എന്നത് സത്യവുമാണ്. ഇത്തരത്തിൽ പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോർട്ട് ശരിവയ്ക്കും വിധത്തിലൊരു റിപ്പോർട്ട് പിന്നീട് കോപൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരും പുറത്തിറക്കി. പ്രത്യേകിച്ച് ഗർഭനിരോധന ഗുളികകൾ കഴിച്ചുതുടങ്ങുന്ന ആദ്യവർഷങ്ങളിലാണ് ഡിപ്രഷന് സാധ്യതയെന്നും ഇക്കാര്യം ഡോക്ടർമാരും രോഗികളും ഒരുപോലെ മനസിലാക്കി വേണം ഗുളികകളെടുത്ത് തുടങ്ങാൻ എന്നും പഠനം പ്രത്യേകം നിർദേശിക്കുന്നു. വർഷങ്ങൾ മുന്നോട്ട്…

    Read More »
  • ഇന്ന് ലോക ഹൃദയദിനം; കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഇന്ന് സെപ്തംബർ 29- ലോക ഹൃദയദിനമാണ് ( World Heart Day 2023). മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. പലപ്പോഴും കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും.ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം… ഒന്ന്… അമിതവണ്ണമാണ് കൊളസ്ട്രോളിലേയ്ക്ക്…

    Read More »
Back to top button
error: