• India

    വാട്ടർ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്നു; പൊളിച്ചുനീക്കാൻ ഉത്തരവിട്ട് സർക്കാർ

    മംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ വാട്ടർ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്നു.ഇതോടെ തകർന്ന പരശുരാമൻ പ്രതിമയുടെ ശേഷിക്കുന്ന ഭാഗവും പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവിട്ടു. നിർമാണത്തിലെ ക്രമക്കേടാണോ പ്രതിമ തകരാൻ കാരണമെന്ന് അന്വേഷിക്കുന്നതിനിടെയാണ് പൊളിക്കല്‍ നടപടി. കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രിയും കാർക്കള എം.എല്‍.എയുമായ വി. സുനില്‍ കുമാർ തന്റെ സ്വപ്നപദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു. എം.എല്‍.എ വി. സുനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഉയർത്തിയ ആരോപണങ്ങളേയും പരാതിയേയും തുടർന്ന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിപ്പിക്കുകയായിരുന്നു.പിന്നീട് ബിജെപി സർക്കാർ നിലംപൊത്തുകയും കോൺഗ്രസ് അധികാരത്തിൽ വരികയും ചെയ്തിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.എന്നാൽ ഇപ്പോൾ പ്രതിമ തകർന്നതോടെ പൊളിച്ചു നീക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

    Read More »
  • Sports

    കോടികളുടെ കച്ചവടം; ഓസ്ട്രേലിയൻ സ്ട്രൈക്കര്‍ ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക് !!

    കൊൽക്കത്ത: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണേഴ്സ് അപ്പും ഷീല്‍ഡ് ചാമ്ബ്യൻമാരുമായ മോഹൻ ബഗാൻ  നടത്തിയ ഒരു സൈനിംഗ് ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.   ഓസ്‌ട്രേലിയൻ ഇൻ്റർനാഷണലും ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തുന്നത്. ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.രണ്ട് വർഷത്തെ കരാറിലാണ് 30കാരൻ ബഗാനില്‍ എത്തുന്നത്. ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍വരെ  ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുള്ള അദ്ദേഹം മുമ്ബ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്ബേണ്‍ റോവേഴ്സിനായും കളിച്ചിട്ടുണ്ട്.   2019-ല്‍, ജാമി മക്ലറൻ മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ എത്തി.ക്ലബിനായി ഇതുവരെ 149 ഗോളുകള്‍ നേടിയ ജാമി അവരുടെ എക്കാലത്തെയും റെക്കോർഡ് ഗോള്‍ സ്‌കോററാണ്. ഓസ്ട്രേലിയൻ ലീഗിലെ  ടോപ് സ്‌കോററും  അദ്ദേഹമാണ്.ഏതാണ്ട് 10 കോടിക്കുമേലുള്ള ഇടപാടാണ് ഈ‌ ഒരൊറ്റ സൈനിംഗിലൂടെ മോഹൻ ബഗാൻ നടത്തിയിരിക്കുന്നത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

    പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തി മരുന്നു വാങ്ങി നൽകിയിരുന്നു.എന്നാൽ  ആദ്യം കിടാവും പിന്നാലെ പശുവും ചാകുകയായിരുന്നു. ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായത്. സൂര്യ സുരേന്ദ്രൻ എന്ന 24 കാരിയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ അരളിപൂവ് കഴിച്ച് പശുവും കിടാവും ചത്തത്.

    Read More »
  • Kerala

    ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു

    ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. അറക്കുളം പഞ്ചായത്തംഗവും അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ(56) ആണ് മരിച്ചത്. വീടിന് സമീപത്തെ ഗോഡൗണിലാണ് ഇന്നുരാവിലെ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച്‌ വ്യക്തത വന്നിട്ടില്ല. മൂലമറ്റം ഹൈസ്‌കൂള്‍ ജങ്ഷനില്‍ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബർ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗണ്‍. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    കേരള സർക്കാറിന്റെ തീരുമാനമാണ് ശരി; നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി: നഴ്‌സിംസ് പഠനം കഴിഞ്ഞാല്‍ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി.കേരള സര്‍ക്കാരിന്‍റെ തീരുമാനം ശരിവച്ചുകൊണ്ടാണ് കോടതി ഉത്തരവ്. നഴ്സുമാർക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റീസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ നഴ്‌സുമാര്‍ക്ക് ആറ് മാസത്തെ പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെ ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

    Read More »
  • India

    താരിഫ് വര്‍ധന ഉടൻ;ഒരൊറ്റ സിമ്മിലേക്ക് ജനങ്ങൾ ഒതുങ്ങുമെന്ന് സൂചന 

    ന്യൂഡൽഹി : ഫോണില്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരെ വെട്ടിലാക്കി വീണ്ടും താരിഫ് വർധന. ഇന്ത്യയിലെ ടെലികോം കമ്ബനികള്‍ വൈകാതെ നിരക്കുകളില്‍ 20 മുതല്‍ 25 ശതമാനം വരെ വർധനവ് വരുത്തുമെന്നാണ്  റിപ്പോർട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ടെലികോം താരിഫ് നിരക്ക് വർധനയുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇന്ത്യയില്‍ അവസാനമായി റീചാർജ് നിരക്കുകള്‍ ഉയർന്ന് 2021 ഡിസംബറിലായിരുന്നു. അതുകൊണ്ട് തന്നെ പുതിയൊരു താരിഫ് വർധനവ് അനിവാര്യമാണെന്നാണ് ടെലികോം കമ്ബനികള്‍ പറയുന്നത്. നിലവില്‍ 150 രൂപയാണ് എയർടെല്ലും ജിയോയും മിനിമം റീചാർജായി ഈടാക്കുന്നത്. 2021-ല്‍ പ്രഖ്യാപിച്ച അടിസ്ഥാന നിരക്കിനേക്കാള്‍ ഏറെയാണിത്. 99-ല്‍ നിന്നാണ് എയർടെല്‍ അവരുടെ മിനിമം റീചാർജ് ഒറ്റയടിക്ക് 155 ആക്കിയത്.ഇതാണ് വീണ്ടും ഉയർത്താൻ പോകുന്നത്.   അതേസമയം  താരിഫ് വർധനവ് വഴി കമ്പനികൾക്ക് തന്നെയാണ് നഷ്ടം വരികയെന്ന് വിദഗ്ധർ പറയുന്നു.ഇത് രണ്ടാമത്തെ സിം നിർജ്ജീവമാക്കുന്നതിലേക്ക് ആളുകളെ നയിക്കും. കഴിഞ്ഞ തവണ നിരക്കുകള്‍ ഉയർത്തിയപ്പോള്‍ എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ധാരാളം…

    Read More »
  • Kerala

    വിഷുവിന് ആലപ്പുഴ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍ വിഷരഹിത പച്ചക്കറി

    ആലപ്പുഴ: വിഷുവിന് ഇത്തവണ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍ വിഷരഹിത പച്ചക്കറി. 150.30 ഹെക്ടറില്‍ നിന്നാണ് ഇത്രയും പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കിയത്. ജില്ലയിലെ പച്ചക്കറി കൃഷിക്കൂട്ടങ്ങളും മൂല്യവര്‍ദ്ധിത കൃഷിക്കൂട്ടങ്ങളുമാണ് വേനല്‍ക്കാല പദ്ധതിയിലൂടെ കൃഷിയിറക്കിയത്. വേനലിന് അനുകൂലമായ വെണ്ട, വഴുതന, പാവല്‍, പീച്ചില്‍, പടവലം, പച്ചമുളക്, പയര്‍, ചീര, കുമ്ബളം, വെള്ളരി, കുറ്റിപ്പയര്‍, മഞ്ഞള്‍, ഇഞ്ചി, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. വിത്തും വളവും സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതിനാല്‍ വിപണിയിലെ വിലയിടിവും ഉത്പ്പാദനക്കുറവും കർഷകരെ ബാധിച്ചില്ല. കൃഷിക്കാര്‍ക്ക് അദ്ധ്വാനത്തിന് ആനുപാതികമായ നേട്ടമുണ്ടായി.നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വിപണന കേന്ദ്രങ്ങളിലെ സംഭരണത്തിലൂടെ 2500 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

    Read More »
  • Kerala

    കുളിക്കാൻ 100 രൂപ; വൈറലായി കൊയിലാണ്ടിയിലെ ‘കുളിസീൻ’ വീഡിയോ

    ഈ പൊരിവെയിലത്ത് പുറത്തിറങ്ങുന്നവരുടെയൊക്കെ മനസ്സില്‍ ഒരൊറ്റ ചിന്തയെ കാണു, എങ്ങനെയെങ്കിലും വീട്ടില്‍ പോയി ഒന്ന് കുളിച്ചാല്‍ മതി എന്ന്.. ആ ചിന്ത വിഡിയോയാക്കിയിരിക്കുകയാണ് കൊയിലാണ്ടിയിലെ ഒരു പറ്റം ചെറുപ്പക്കാർ. ഈ ചൂടത്ത് എന്ത് കണ്ടെന്റ് ഉണ്ടാക്കും എന്നോർത്ത് തല പുകച്ചിരുന്ന ക്യൂ എഫ് എഫ് കെ എന്ന ടീമിന്റെ കൈയില്‍ കിട്ടിയത് വിദേശത്തെവിടെയോ ചൂടത്ത് കാശു വാങ്ങി കുളിപ്പിക്കുന്ന കുറച്ച്‌ പേരുടെ വീഡിയോ ആണ്. എന്നാല്‍ പിന്നെ അത് തന്നെ ആക്കാം എന്ന് കരുതി. നേരെ കൊയിലാണ്ടി ടൗണിലേക്കിറങ്ങി. റോഡ് സൈഡില്‍ തന്നെ ഒരു ബക്കറ്റ് വെള്ളവും കുറച്ച്‌ കുടയുമായി നിലയുറപ്പിച്ചു. കുളിക്കാൻ നൂറു രൂപ എന്ന് വിളിച്ച്‌ പറഞ്ഞുകൊണ്ട് നിന്ന രണ്ട് ചെറുപ്പക്കാരെ കണ്ടവരെല്ലാം ഒരു നോക്ക് തിരിഞ്ഞു നോക്കിയിട്ടാണ് പോയത്. വണ്ടി നിർത്തി നോക്കിയിരുന്നവരും കൂടിയായപ്പോള്‍ ഒരു വൻ ജനക്കൂട്ടം തന്നെ റോഡിലുണ്ടായി. അപ്പോഴതാ നേരത്തെ പറഞ്ഞ് റെഡി ആക്കി നിർത്തിയിരുന്ന ക്യൂ എഫ് എഫ് കെ യുടെ പയ്യന്മാർ…

    Read More »
  • Kerala

    മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി

    തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയതായി വിധി പ്രസ്താവിച്ചത്. ഇതോടെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ഉണ്ടാകില്ല. അതേസമയം മാസപ്പടി കേസില്‍  ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

    പാലക്കാട്: കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തില്‍ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്ബാറ മച്ചാംതോടിന് സമീപത്ത് വച്ച്‌ മാത്യു സഞ്ചരിച്ച സ്കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചാണ് അപകടം. മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
Back to top button
error: