• India

    ഒഴിവായത് വൻ ദുരന്തം: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീ, പറന്നുയർന്ന വിമാനം നിലത്തിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു

         ബെംഗളൂരു: പുണെ – ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11 മണി കഴിഞ്ഞപ്പോഴാണ് സംഭവം. എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് ചെറിയ പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി. ഇന്നലെ രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 5 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നു. 137 യാത്രക്കാരുമായി നേരത്തെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.50നു പുറപ്പെട്ട വിമാനത്തിലെ ക്യാബിൻ മർദസംവിധാനം തകരാറിലായതോടെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നു. ചിലർക്കു ശ്വാസതടസ്സമുണ്ടായി. ബെംഗളൂരു എയർപോർട്ടിൽ സുരക്ഷിതമായി യാത്രക്കാരെ…

    Read More »
  • Crime

    അതിക്രൂരം: ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

    ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഇന്നലെ (ശനി) രാത്രി 7 മണിയോടെയാണ് സംഭവം. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ വരുമ്പോൾ പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

    Read More »
  • Kerala

    ഇണകളിൽ ഒരാൾക്ക് കൂടുതൽ ഇണ ചേരണം, പക്ഷേ ഭാര്യയ്ക്ക് വിരക്തി, ഭർത്താവിന് ആർത്തി

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ    ഭർത്താവിന് വയസ്സ് 61. ഭാര്യക്ക് 3 വയസ്സ് ഇളപ്പം. കഴിഞ്ഞ 5 വർഷമായി ഇണ ചേരുന്നത് ആദ്യം ആഴ്ചയിൽ ഒന്ന് എന്നത് പതിയെ മാസത്തിൽ ഒന്ന് എന്നായി. പിന്നെ വർഷത്തിൽ വല്ലപ്പോഴുമായി. പിന്നെ അതങ്ങ് നിന്നു. ഭർത്താവ് മറ്റ് സ്ത്രീകളെ കാണുമ്പോൾ ആർത്തിയോടെ നോക്കും; അവരുമായി ഇണ ചേരുന്നത് വിഭാവന ചെയ്യും. അപ്പോൾ മനസ്സ് വിലക്കും. പിന്നെ കുറ്റബോധമായി. ഒടുവിൽ പ്രശ്നം തെറാപ്പിസ്റ്റിന്റെ അടുത്ത് എത്തുന്നു. ചിലപ്പോൾ ഒറ്റയ്ക്ക്; ചിലപ്പോൾ ഇണകൾ ഒരുമിച്ച്. പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണെന്ന് തെറാപ്പിസ്റ്റ് പറയുമ്പോഴാണ് ഭർത്താവ് മനസ്സ് തുറന്നത്: ”എപ്പോഴും ഞാനാണ് ആവശ്യക്കാരൻ എന്ന് അവൾക്ക് തോന്നരുത്.” ഭാര്യ എന്ത് പറയുന്നു എന്നായി തെറാപ്പിസ്റ്റ്. ”വിവാഹപ്രായമെത്തിയ മക്കൾ ഉള്ളപ്പോഴാ ഇതിയാന്റെ ഒരു…!” ദമ്പതികൾ തമ്മിൽ കൂടുതൽ ആശയവിനിമയം നടത്താൻ തെറാപ്പിസ്റ്റ് ഉത്സാഹിപ്പിക്കുന്നു. ‘വയസ്സായത് കൊണ്ട് എന്നെ പിടിക്കാത്തതാണോ എന്ന് പലപ്പോഴും സന്ദേഹിച്ചിട്ടുണ്ടെന്ന്’ ഭർത്താവ്. ‘ഞാൻ എതിരല്ല.…

    Read More »
  • Fiction

    പറയുന്ന വാക്കുകളെ മാത്രമല്ല, പറയാത്ത വാക്കുകളേയും തിരിച്ചറിയുന്നതാണ് ആത്മബന്ധം

    വെളിച്ചം   ഗുരുവും ശിഷ്യരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയാണ്. വഴിയരുകിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നതു കേട്ട് ശിഷ്യരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു: “ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ?” ഗുരു പറഞ്ഞു: “ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.” കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു: “അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്… ‘ കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും… ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം. ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുത്തിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്.…

    Read More »
  • Kerala

    എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും രോഗബാധ

    എറണാകുളം: ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോര്‍ത്ത് കളമശ്ശേരിയില്‍ രണ്ടാഴ്ചക്കുള്ളില്‍ 28 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ: ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കഴിഞ്ഞ ഏപ്രില്‍ 17നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയില്‍ നിലവില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേര്‍ക്ക് രോഗബാധയേല്‍ക്കുകയും ചെയ്തു. വേങ്ങൂരിലെ 15 വാര്‍ഡുകളില്‍ നിലവില്‍ രോഗബാധയുണ്ട്. മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പടരാനുള്ള കാരണങ്ങള്‍, അധികാരികളില്‍ വീഴ്ച സംഭവിച്ചോ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ഒന്‍പതിന് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍ എസ് കെ വേങ്ങൂര്‍…

    Read More »
  • Kerala

    ”ആരാദ്യം ചര്‍ച്ച നടത്തി എന്നതിന് പ്രസക്തിയില്ല, എല്ലാം ചര്‍ച്ചകളും ഉമ്മന്‍ചാണ്ടിയുടെ അറിവോടെ”

    തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള എല്‍ഡിഎഫിന്റെ സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരാദ്യം ചര്‍ച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ പല ഭരണവൈദഗ്ധ്യവും ഞങ്ങള്‍ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങള്‍ ഉറച്ച നിലപാടെടുത്തുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നോ എന്ന് പറയേണ്ടത് സിപിഎം ആണ്. ടിപി കേസുമായി സോളാര്‍ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നല്‍ വിദഗ്ധരാണ്. ഇരു കേസുകളും തമ്മില്‍ ഒരു ബന്ധവുമില്ല. താന്‍ നടത്തിയ എല്ലാ ചര്‍ച്ചകളും ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുകയാണ് സിപിഎം. സമരം പിന്‍വലിച്ച രീതിയെ 2013 ല്‍ തന്നെ എതിര്‍ത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍വ്വശക്തിയും…

    Read More »
  • Crime

    ബത്തേരി കോടതിയില്‍ പോപ്പര്‍ട്ടി റൂമില്‍ മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി, അന്വേഷണം

    സുല്‍ത്താന്‍ബത്തേരി: വയനാട് കോടതിയില്‍ കയറി മോഷണം നടത്തി കള്ളന്മാര്‍. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതിയില്‍ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിര്‍ത്താതെപോയ കാര്‍ അഞ്ച് മാസത്തിനുശേഷം കണ്ടെത്തി

    കോട്ടയം: വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദില്‍നിന്ന് മുണ്ടക്കയം പോലീസാണ് എര്‍ട്ടിഗ കാര്‍ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-ന് കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം. എണ്‍പത്തിയെട്ടുകാരി തങ്കമ്മയാണ് ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ച് മരിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാന്‍ സഹായകരമായത്.

    Read More »
  • LIFE

    ”അയാളുടെ മുന്നില്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു, ബിക്കിനി ചേരുമോന്ന് അറിയാന്‍!”

    ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ നിലനില്‍ക്കുന്ന വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമയിലും സീരിയലുമൊക്കെ വലിയ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവരെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്നത് വാസ്തവാണ്. മുന്‍നിര നടിമാര്‍ പോലും ഇത്തരക്കാരുടെ ഇരകളായിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്തും പിന്നീടുമൊക്കെ തങ്ങള്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പല നടിമാരും പലകാലത്തായിട്ട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം തുറന്ന് പറച്ചിലുകള്‍ക്ക് കരുത്ത് പകര്‍ന്ന സംഭവമായിരുന്നു മീടു മൂവ്മെന്റ്. ലോകശ്രദ്ധ നേടിയ ഈ മൂവ്മെന്റിന്റെ ഭാഗമായി പല നടിമാരും തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളം മുതല്‍ തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമെല്ലാം ഇത്തരം തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. ഈ സമയത്ത് തന്റെ അനുഭവം തുറന്ന് പറഞ്ഞ നടിമാരില്‍ ഒരാളായിരുന്നു ജാസ്മിന്‍ ഭാസിന്‍. ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ഭാസിന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജാസ്മിന്‍ താരമാകുന്നത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും കയ്യടി നേടി. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു.…

    Read More »
  • LIFE

    ജാസ്മിന്റെ വീട്ടുകാര്‍ വരുന്നു; എന്താകുമോ എന്തോയെന്ന് പ്രേക്ഷകര്‍

    ഫാമിലി വീക്കില്‍ ഏവരും കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബത്തിന്റെ വരവിനാണ്. സംഭവ ബഹുലമായിരുന്ന ജാസ്മിന്റെ ബിഗ് ബോസിലെ 70 ദിവസങ്ങളെ കുടുംബം എങ്ങനെ കാണുമെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. ഒരുപക്ഷെ വീട്ടിലൊരു വഴക്ക് വരെ നടന്നേക്കാം. ജാസ്മിന്റെ പ്രവൃത്തികളില്‍ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന് നേരത്തെ പ്രേക്ഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു. വീട്ടില്‍ നിന്നും ജാസ്മിന് വസ്ത്രങ്ങള്‍ അയക്കാതായതോടെയാണ് അഭ്യൂഹം വന്നത്. ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മദേഴ്‌സ് ഡേയില്‍ കത്തിലൂടെ ജാസ്മിന്‍ കുടുംബത്തെ അറിയിച്ചു. ഇതിലെല്ലാമുള്ള പ്രതികരണം ഒരുപക്ഷെ ഫാമിലി വീക്കില്‍ കുടുംബം ജാസ്മിനെ അറിയിച്ചേക്കാം. അതേസമയം മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരുടെയും വീട്ടുകാര്‍ ഷോയില്‍ വന്ന് മടങ്ങിക്കഴിഞ്ഞു. പുറത്ത് വരുന്ന സൂചന പ്രകാരം ശനിയാഴ്ച ജാസ്മിന്റെ വീട്ടുകാര്‍ വീട്ടിലേക്കെത്തും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇത് കാണിക്കുകയും ചെയ്യും. ജാസ്മിന്റെയും റസ്മിന്റെയും കുടുംബമാണ് ഇനി ബാക്കിയുള്ളത്. ഇവര്‍ ഒരുമിച്ചായിരിക്കും ബിഗ് ബോസ് വീട്ടിലെത്തുക. ഇത്തവണ വീക്കെന്റ് എപ്പിസോഡ് ഷൂട്ട് മാറ്റി. തിങ്കളാഴ്ചയാണ് ഷൂട്ട്. മെയ് 21 ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍…

    Read More »
Back to top button
error: