Sports

  • ലോകകപ്പ് ടീമിലെത്തി; പിന്നാലെ സഞ്ജുവും പാണ്ഡ്യയും ശിവം ദുബൈയും ഉൾപ്പെടെ പൂജ്യത്തിന് പുറത്ത് 

    ഹൈദരാബാദ്: സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലേക്കുമായിരുന്നു. പക്ഷേ ആരാധകരെ നിരാശരാക്കി മത്സരത്തില്‍ സഞ്ജു ഡക്കായി മടങ്ങി. നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാർ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍…

    Read More »
  • അവസാന പന്തിൽ രാജസ്ഥാൻ വീണു; ഹൈദരാബാദിന് ത്രില്ലിംഗ് ജയം

    ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാൻ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാൻ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ…

    Read More »
  • ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം; ആ വാർത്തകൾ വ്യാജം 

    സീസണിൽ സെമി കാണാതെ ഐഎസ്‌എല്ലിൽ നിന്നും പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾ ആരാധകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. പ്രധാനമായും ദിമിയുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെ പറ്റിയാണ് ആരാധകർക്ക് വലിയ ആശങ്കയുള്ളത്. എന്നാൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്ന 3 വാർത്തകളുമായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗല്ലോ രംഗത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട റൂമറുകൾക്കിടയിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് ആരാധകർക്ക് ആശ്വസിക്കാൻ വക നൽകുന്ന അപ്‌ഡേറ്റുകൾ നൽകിയത്. ലൂണയുടെ കരാർ ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഇപ്പോൾ ലൂണയുടെ കരാർ പുതുക്കുന്നതിനായുള്ള വ്യവസ്ഥകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചതായി മാർക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. 2.ദിമിത്രിയോസ് ദിമി നിലവിൽ ഫ്രീ ഏജന്റാണ്. താരം ഇത് വരെ പുതിയ ക്ലബ് തിരഞ്ഞെടുത്തിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഒരു ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ആ ഓഫറിനെ കുറിച്ച് ദിമി പ്രതികരിച്ചിട്ടില്ല. മറ്റു ക്ലബ്ബുകളുമായി ദിമി കരാർ ചർച്ചകൾ നടത്തിയിട്ടുമില്ല.…

    Read More »
  • ലോകകപ്പ് നേടാന്‍ സുശക്തം; ഇന്ത്യൻ ടീമിന്റെ പരിമിതികൾ ഇവയാണ്

    കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ആ നോവ് ഇപ്പോഴും ഇന്ത്യയുടെ ഉള്ളിലുണ്ട്. ട്വിന്റി-20 ലോകകപ്പ് നേടി ആ വേദന മറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമായിട്ടാണ് ഇന്ത്യയെ പരിഗണിക്കുന്നത്.. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നീട് ഇന്ത്യയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും വിജയിച്ചിട്ടുമില്ല. ഏറെ നാളായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് ലോകകപ്പ് നേടി വിരാമമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര…

    Read More »
  • സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ

    കാത്തിരിപ്പിന് അവസാനം! മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ്‌ സ്പിന്‍ ദ്വയം.…

    Read More »
  • വമ്പൻ ട്രാൻസ്ഫർ; ഇന്ത്യൻ യുവ ഫുട്ബോൾ  താരത്തെ സ്വന്തമാക്കി കനേഡിയൻ ക്ലബ് 

    ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാവുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്നലെ നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ  താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തു. 25 കാരനായ എഡ്മണ്ട് ഈ ഐ ലീഗ് സീസണിൽ 12 ഗോളുകൾ നേടി ആരാധക ശ്രദ്ധ നേടിയ താരമാണ്.സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് അത്ലറ്റികോ ഒട്ടാവോ.

    Read More »
  • ഐഎസ്‌എൽ ഫൈനൽ: മുംബൈ സിറ്റി vs മോഹൻ ബഗാൻ

    ഐഎസ്‌എൽ പത്താം സീസണിലെ ഫൈനലിൽ മുംബൈ സിറ്റി കൊൽക്കത്ത മോഹൻ ബഗാനുമായി ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-0ന് കീഴടക്കിയാണ് മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഏപ്രില്‍ 24ന് ഗോവയില്‍ നടന്ന ആദ്യപാദ സെമിയില്‍ എഫ്‌സി ഗോവയെ 2-3ന് മുംബൈ എഫ്‌സി തോല്‍പ്പിച്ചിരുന്നു. ഇതോടെ 5-2 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ ആധികാരിക ജയത്തോടെ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. മെയ് നാല് ശനിയാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ എതിരാളികള്‍. രണ്ടുപാദ സെമിഫൈനല്‍ മല്‍സരങ്ങളിലായി ഒഡീഷയെ 3-2ന് മറികടന്നാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

    Read More »
  • മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ് x ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനല്‍ ഇന്ന്

    കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ 2023-24 സീസണിന്‍റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ സെമി ഫൈനലില്‍ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടും. കൊൽക്കത്തയിൽ വച്ചാണ് മത്സരം.ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒഡീഷ എഫ്സി 2-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. വൻ ജയവുമായി തുടർച്ചയായ രണ്ടാം ഫൈനലാണ് മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. ഈ സീസണിലെ ലീഗിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ഐഎസ്‌എല്‍ ഷീല്‍ഡ് നേടിയ ടീമാണ് ബഗാൻ.

    Read More »
  • സഞ്ജുവിന് 24 ലക്ഷം പിഴ; ആവർത്തിച്ചാൽ വിലക്ക്

    ഇന്നലെ ലക്നൗവിനെതിരെ ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുവിന്റെ ചെവിക്ക് പിടിച്ചിരിക്കുയാണ് മാച്ച്‌ റഫറി. ലഖ്നൌവിനെതിരായ മത്സത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് പിഴ അടയ്ക്കേണ്ടിവരും. കൃതൃ സമയത്ത് രാജസ്ഥന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാം തവണയാണ് സഞ്ജുവിന് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ 24 ലക്ഷം പിഴയടയ്‌ക്കേണ്ടി വരും. അനുവദിച്ച സമയത്തിനും ഒരോവര്‍ കുറവായിട്ടാണ് രാജസ്ഥാന്‍ പൂര്‍ത്തിയാക്കിയത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് ഈ സീസണില്‍ ആദ്യമായി പിഴ സീസണില്‍ ആദ്യമായി പിഴ ഈടാക്കുന്നത്. നേരത്തെ, ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തും രണ്ട് തവണ ശിക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം പിഴയടയ്‌ക്കേണ്ടി വന്നവരാണ്. ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍…

    Read More »
  • 33 പന്തില്‍ 71 റൺസുമായി പുറത്താകാതെ സഞ്ജു; വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്

    ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ നിന്നും 16 പോയിന്റാണ് രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഓപ്പണിങ് വിക്കറ്റില്‍ വെറും 35 പന്തില്‍നിന്ന് 60 റണ്‍സ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നല്‍കിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ബട്‍ലർ 18 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 34 റണ്‍സ്. ജയ്സ്വാള്‍ 18 പന്തില്‍ മൂന്നു…

    Read More »
Back to top button
error: