Sports

  • ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ബ്ലാസ്റ്റേഴ്സിന് മിണ്ടാട്ടമില്ല 

    കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 16മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിൽ 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറും ദിമിത്രിയോസായിരുന്നു.   ഇപ്പോഴിതാ ദിമിത്രിയോസ്  ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.   2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്.…

    Read More »
  • കോച്ചിന്റെ മണ്ടൻ തീരുമാനം; കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതിന് പിന്നിൽ

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്ലേ ഓഫിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണു കേരളം പുറത്തായത്. വിജയത്തോടെ ഒഡീഷ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തോൽവി.എക്സ്ട്രാ ടൈമിലാണ് ആതിഥേയരുടെ വിജയഗോൾ.  67ാം മിനിറ്റിൽ ലിത്വാനിയ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ ഫെഡർ സെർനിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ടീം സെമി ബർത്ത് ഉറപ്പിക്കുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു.എന്നാൽ, 87ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡീഷ നൽകിയ തിരിച്ചടി മത്സരം അധിക സമയത്തേക്കു നീട്ടി. എക്സ്ട്രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ തന്നെ ഇസാക്ക് വൻലൽറുവേത്ഫിയയിലൂടെ ഒഡീഷ ലീഡ് (2-1) നേടുകയും ചെയ്തു. 67-ാം മിനിറ്റില്‍ ഫെദോർ ചെർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്കോർ ചെയ്ത ഒഡിഷ ബ്ലാസ്റ്റേഴ്സിന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച വിജയവുമായി സെമിയിൽ…

    Read More »
  • പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യൻസ്

    മൊഹാലി: സീസണിലെ മൂന്നാം ജയവുമായി മുംബൈ ഇന്ത്യൻസ്.ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിനാണ്  മുംബൈ ഇന്ത്യൻസ് തോല്‍പ്പിച്ചത്. ഇന്നലെ മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന്റേയും (53 പന്തുകളില്‍ ഏഴുഫോറും മൂന്ന് സിക്സുമടക്കം 78 റണ്‍സ്) 38 റണ്‍സ് നേടിയ രോഹിത് ശർമ്മയുടേയും 34 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടേയും പോരാട്ടമാണ് മുംബയ്‌യെ ഈ സ്കോറിലെത്തിച്ചത്. പഞ്ചാബിനായി 28 പന്തുകളില്‍ 61 റണ്‍സ് നേടിയ അശുതോഷ് ശർമ്മയും 25 പന്തുകളില്‍ 41 റണ്‍സ് നേടിയ ശശാങ്ക് സിംഗും 20 പന്തുകളില്‍ 21 റണ്‍സ് നേടിയ ഹർപ്രീത് ബ്രാറും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ജെറാഡ് കോറ്റ്സെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആകാശ് മധ്‌വാള്‍,ഹാർദിക് പാണ്ഡ്യ,ശ്രേയസ്…

    Read More »
  • ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്‌സി 

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇത്തവണത്തെ ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറിൽ വച്ച് രാത്രി 7: 30 നാണ് മത്സരം. നാളെ  എഫ്‌സി ഗോവയും ചെന്നൈയിൻ എഫിസും തമ്മിൽ മാറ്റുരയ്ക്കും.ഗോവയിൽ വച്ചാണ് ഈ‌ മത്സരം. നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ് മത്സരങ്ങൾ. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.   ലീഗ് തല മത്സരങ്ങളിൽ മുന്നിലെത്തിയ മോഹൻ ബഗാനും മുംബൈ സിറ്റിയും ഇതിനകം  സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക.ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും.   ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് കളിക്കുന്ന നാല് ടീമുകള്‍. 23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും. രണ്ടാം പാദ…

    Read More »
  • നാളെ ഒഡീഷക്കെതിരെ ലൂണ ഇറങ്ങും; ദിമിത്രിയോസിന്റെ കാര്യം സംശയം: കോച്ച് ഇവാൻ വുകമനോവിച്ച്‌

    ഭുവനേശ്വർ: നാളെ ഒഡീഷക്കെതിരായ പ്ലേ ഓഫില്‍  അഡ്രിയാൻ ലൂണ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌. ലൂണ തങ്ങളോടൊപ്പം ഒഡീഷയില്‍ വന്നിട്ടുണ്ട്. ലൂണ കളിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം തീർച്ചയായും നാളെ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമായിരിക്കും എന്നും ഇവാൻ പറഞ്ഞു. എന്നാല്‍ ലൂണ 90 മിനിട്ടും കളിക്കില്ല എന്നും 90 മിനിറ്റ് കളിക്കുക അസാധ്യമാണ് എന്നും ഇവാൻ പറഞ്ഞു.അതേസമയം ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നാളെ കളിക്കുന്ന കാര്യം സംശയമാണെന്നും ഇവാൻ പറഞ്ഞു.താരവും പരിക്കിന്റെ പിടിയിലാണ്.എന്നാൽ ദിമിത്രിയോസും ടീമിനൊപ്പം ഭുവനേശ്വറിൽ എത്തിയിട്ടുണ്ട്. ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ദിമിത്രിയോസ്.

    Read More »
  • നാളെ ആരാധകര്‍ക്കായി കൊച്ചിയിൽ ഫാൻ പാര്‍ക്ക് ഒരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

    കൊച്ചി: നാളെ ആരാധകർക്ക് ഐ.എസ്.എല്‍ നോക്-ഔട്ട് മത്സരം ലൈവ് സ്ക്രീനിങ്ങ് ചെയ്യാൻ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) ഒഡീഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്-ഔട്ട് മത്സരമാണ്  ഏപ്രില്‍ 19, വെള്ളിയാഴ്ച ജയന്റ് സ്‌ക്രീനില്‍ പ്രദർശിപ്പിക്കുക. കലൂർ ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്ത് ഉള്ള പാർക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കുന്ന ഫാൻ പാർക്കിലേക്ക് ആരാധർക്ക് പ്രവേശനം സൗജന്യമായിരിക്കും.  5 മണിക്ക് തുടങ്ങുന്ന ഫാൻ പാർക്കില്‍ ലൈവ് സ്ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിക്കും. അതേസമയം ഇവാൻ വുക്കോമനോവിച്ചിന്റെ കീഴില്‍ തുർച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ- ഓഫില്‍ പ്രവേശിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന നോക്-ഔട്ട് മത്സരത്തില്‍ ഒഡീഷ എഫ്സിയോട് ജയിച്ചാല്‍ സെമിഫൈനലില്‍ മോഹൻ ബഗാനുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്ബുകോർക്കും.

    Read More »
  • ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് നാളെ; എതിരാളി ഒഡീഷ എഫ്സി

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്‌എല്‍) ഫുട്‌ബോളില്‍ ആദ്യ പ്ലേ ഓഫ് മത്സരം നാളെ. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ എഫ്‌സിയും തമ്മിലാണ് പോരാട്ടം. നോക്കൗട്ടിന് സമാനം നടക്കുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ഒരു ടീമിനേ സെമി ബെര്‍ത്ത് ഉറപ്പിക്കാനാകൂ.അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ് നാളത്തെ മത്സരം. ഒഡീഷയ്‌ക്കെതിരെ ലീഗ് ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഹോം മാച്ചില്‍ ജയിച്ചിരുന്നു. അതേസമയം എവേ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. നാളത്തെ മത്സരം ഭൂവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ്. ലീഗില്‍ ജനുവരി മുതലുള്ള രണ്ടാം ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് പാടെ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ച്ചവച്ചിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ഘട്ടത്തിലെ 22 മത്സരങ്ങളില്‍ നിന്ന് 10 വിജയം സഹിതം 33 പോയിന്റോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇതില്‍ എട്ട് മത്സരങ്ങളും ജയിച്ചത് ഡിസംബര്‍ വരെയുള്ള ആദ്യ ഘട്ടത്തിലായിരുന്നു. 11 ജയം സഹിതം…

    Read More »
  • അവസാന പന്തില്‍ വിജയം തട്ടിപ്പറിച്ച് രാജസ്ഥാൻ 

    കൊൽക്കത്ത: ഐപിഎല്ലിൽ അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ ചേസ് ചെയ്ത് നേടിയത്.അവസാന പന്തിലായിരുന്നു നാടകീയ വിജയം.  ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ മത്സരം ജോസ് ബട്‍ലറുടെ ഒറ്റയാൾ പോരാട്ടത്തിലാണ് രാജസ്ഥാൻ തിരിച്ചുപിടിച്ചത്.   ജോസ് ബട്‍ലര്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയപ്പോള്‍ 13 പന്തില്‍ 26 റണ്‍സ് നേടിയ റോവ്മന്‍ പവലും 14 പന്തില്‍ 34 റണ്‍സ് നേടിയ റിയാന്‍ പരാഗും നിര്‍ണ്ണായക സംഭാവന നല്‍കി.   മികച്ച രീതിയിലാണ് തുടങ്ങിയെങ്കിലും രാജസ്ഥാന് ജൈസ്വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായി 9 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു 12 റണ്‍സ് എടുത്തും യശ്വസി ജയ്‌സ്വാള്‍ 19 റണ്‍സ് എടുത്തും പുറത്തായി. ഹെറ്റ്‌മെയര്‍ ഡക്കായപ്പോള്‍…

    Read More »
  • സഞ്ജുവിന്റെ രാജസ്ഥാനും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

    കൊൽക്കത്ത: ഐഎസ്‌എല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആറ് കളിയില്‍ അഞ്ചിലും ജയിച്ച്‌ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ ഒന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ നാലും ജയിച്ച്‌ ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഫോം വീണ്ടെടുത്തുവെന്ന് സൂചന നല്‍കിയ യശസ്വി ജയ്സ്വാളിനൊപ്പം പരിക്ക് മാറി ജോസ് ബട്‌ലർ കൂടി തിരിച്ചെത്തിയാല്‍ രാജസ്ഥാന് പേടിക്കാനൊന്നുമില്ല. സഞ്ജു സാംസണും റിയാന്‍ പരാഗും റണ്‍വേട്ടക്കാരില്‍ മുൻനിരയിലുണ്ട് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. വിശ്വസ്ത ഫിനിഷര്‍ ഷിമ്രോന്‍ ഹെറ്റ്മെയർ ,ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചഹല്‍, കേശവ് മഹാരാജ് എന്നിവർക്കൊപ്പം രവിചന്ദ്രന്‍ അശ്വിൻ കൂടി തിരിച്ചെത്തിയാല്‍ ബൗളിംഗ് നിരയും റോയല്‍സിന് സർവ്വസജ്ജം. ഇരു ടീമും മുമ്ബ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊല്‍ക്കത്ത പതിനാലിലും രാജസ്ഥാൻ പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.

    Read More »
  • ഒരു നേട്ടവുമില്ലാതെ ആറു വർഷം  ബ്ലാസ്റ്റേഴ്സിനൊപ്പം; മോഹൻബഗാനിൽ ചേർന്നതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടവുമായി സഹൽ 

    മലയാളികളുടെ പ്രിയ താരം സഹല്‍ അബ്ദുല്‍ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്നലെ മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോല്‍പ്പിച്ച്‌ ഐ എസ് എല്‍ ഷീല്‍ഡ് സ്വന്തമാക്കിയതോടെ ഒരു വർഷത്തിനിടെ രണ്ടു കിരീടനേട്ടമാണ് സഹൽ സ്വന്തമാക്കിയത്. നേരെത്തെ കഴിഞ്ഞ സെപ്റ്റംബറില്‍ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹല്‍ നേടിയിരുന്നു.ഈ സീസണ്‍ തുടക്കത്തില്‍ മാത്രമായിരുന്നു സഹല്‍ മോഹൻ ബഗാനില്‍ എത്തിയത്‌. ക്ലബില്‍ എത്തി ആദ്യ സീസണില്‍ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും.   ബഗാനില്‍ പോകും മുമ്ബ് അവസാന ആറു വർഷമായി സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലില്‍ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.   സഹല്‍ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങള്‍ അദ്ദേഹം നേടി.…

    Read More »
Back to top button
error: