TRENDING

  • ശ്വാസകോശത്തിന്റെ കരുത്തിന് ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

    നമ്മുടെ ശരീരത്തില്‍ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു അവയവമാണ് ശ്വാസകോശം.അതിനാല്‍ത്തന്നെ ഈ അവയവം എന്തുവിലകൊടുത്തും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശ്വാസകോശത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം തന്നെ ശ്വസനം കൈമാറുക എന്നതാണ്. ശ്വാസകോശത്തിലൂടെ മാത്രമാണ് ശ്വസന പ്രക്രിയ നടക്കുന്നത്. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ആയുര്‍വേദം പറയുന്ന ഈ വഴികള്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക മണി പ്ലാന്റ്, പീസ് ലില്ലി, സ്‌നേക്ക് പ്ലാന്റ്, കറ്റാര്‍ വാഴ എന്നിവ വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് വളര്‍ത്താവുന്ന എയര്‍ പ്യൂരിഫയറുകളായ സസ്യങ്ങളാണ്. നിങ്ങളുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലെ വായുവില്‍ നിന്ന് ബെന്‍സീന്‍, ടോലുയിന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥെയ്ന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ അവ ഇല്ലാതാക്കുന്നു. കൂടാതെ ഈ ചെടികള്‍ മിക്കതും രാത്രിയില്‍…

    Read More »
  • ഫോണ്‍ സര്‍വ്വീസിന് കൊടുക്കും മുൻപ് ഇക്കാര്യങ്ങള്‍ ചെയ്യുക; ഇല്ലെങ്കില്‍ ഫോണിലെ രഹസ്യ ചിത്രങ്ങളെല്ലാം പരസ്യമാകും !

    സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകള്‍ സർവ്വീസിന് കൊടുക്കുക എന്നത്. കാര്യം ഫോണിന്റെ കേടുപാടുകള്‍ മാറ്റാൻ സർവ്വീസ് ഉപകരിക്കും എങ്കിലും ഇത്തരത്തില്‍ സർവ്വീസീന് കൊടുക്കുമ്ബോള്‍ ഫോണിലുള്ള രഹസ്യ ഫോട്ടോകള്‍ വീഡിയോകള്‍ മറ്റ് ഫയലുകള്‍ മറ്റുള്ളവർ ചോർ‌ത്തുമോ എന്ന ഭയം ആയിരിക്കും ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഉള്ളത്. നിരവധി ഉപയോക്താക്കളുടെ പല ഫയലുകളും ഇത്തരത്തില്‍ ലീക്ക് ആയിട്ടുണ്ട്. ഇന്ന് പല പോണ്‍ വെബ്സൈറ്റുകളിലും കാണുന്ന വിവധ വീഡിയോകള്‍ ഇത്തരത്തില്‍ ലീക്ക് ആയവ ആണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആയതിനാല്‍ തന്നെ നമ്മുടെ ഫോണുകള്‍ സർവ്വീസീന് കൊടുക്കും മുമ്ബ് ചെറുതായി ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഇത്തരം രഹസ്യ ഫയലുകള്‍ നമ്മുക്ക് മറച്ചു വെയ്ക്കാൻ സാധിക്കും എന്ന് നമ്മളിൽ പലർക്കും അറിയില്ല.ഫോണിന്റെ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളുടെ ഫോണിലെ ഫയലുകള്‍ മറ്റ് ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത വിധത്തില്‍ മറച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. സർവ്വീസ്…

    Read More »
  • നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനോടും തോൽവി(1-3)

    കൊച്ചി: ഈ‌ സീസണിൽ കൊച്ചിയിൽ തങ്ങളുടെ ആദ്യ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.അതാകട്ടെ ഐഎസ്‌എല്ലിലെ നവാഗതരായ പഞ്ചാബ് എഫ്സിക്കെതിരെയും.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവി. 39-ാം മിനിറ്റിൽ മിലോസ് ഡ്രിചിഞ്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്.(1-0).ആ ഗോളിന് നാല് മിനിറ്റുകൾക്കുള്ളിൽ ജോർഡാനിലൂടെ പഞ്ചാബ് സമനില നേടി(1-1). ആദ്യ പകുതി പിരിയുമ്ബോള്‍ 1-1 എന്ന നിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി പഞ്ചാബ് ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തുകയായിരുന്നു.  61-ാം മിനിറ്റിൽ ജോർഡാനിലൂടെ പഞ്ചാബ് വീണ്ടും വലകുലുക്കി (1-2).88-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ അവരുടെ ക്യാപ്റ്റൻ ലൂക്ക (3-1) പഞ്ചാബിന്റെ വിജയമുറപ്പിച്ചു. തോറ്റെങ്കിലും 14 മത്സരത്തില്‍ നിന്ന് 26 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് 9ാം സ്ഥാനത്താണ്.

    Read More »
  • മഞ്ജു ഒരു പാവമാണ്,അതിനെ വെറുതേ വിടൂ: ദിലീപ്

    നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വരികയും ചെയ്തു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് മാത്രമാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള വിവരം ഇരുവരും പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ കാവ്യ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. മഞ്ജു വാര്യരാകട്ടെ വമ്ബന്‍ മേക്കോവറില്‍ തിരിച്ചെത്തുകയും ചെയ്തു. രണ്ടാം വരവില്‍ തമിഴിലും സാന്നിധ്യമറിയിച്ച മഞ്ജു ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ  മഞ്ജുവിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ദിലീപിന്റെ മറുപടി ഇപ്രകാരമായിരുന്നു: “മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ”. മഞ്ജു വളരെ ലിബറല്‍ ആണെന്നും എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂവെന്നും ദിലീപ്  വ്യക്തമാക്കി.…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ഇന്ന് കളത്തിൽ; ജയിച്ചാൽ ഇരു ടീമുകൾക്കും രണ്ടാം സ്ഥാനത്തെത്താം

    കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചിയിൽ രാത്രി 7.30ന് ആണ് മത്സരം. ആദ്യ ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍,ഒന്നിന് പിന്നാലെ ഒന്നായി താരങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളില്‍നിന്ന് 31 പോയിന്‍റുള്ള ഒഡീഷയാണ് ഇപ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍. 12 കളികളില്‍നിന്ന് 28 പോയിന്‍റുള്ള ഗോവ രണ്ടാമതും 13 കളികളില്‍നിന്ന് 26 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണുള്ളത്. ഇന്നു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും. ഈ സീസണിലെ മിന്നും ഫോം പഞ്ചാബ് എഫ്സിക്കെതിരെയും തുടരാന്‍ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന് കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. എട്ട് ഗോളുകളുമായി ലീഗിന്‍റെ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ദിമിത്രിയോസ്.പോയിന്‍റ് നിലയില്‍ പഞ്ചാബ് 11-ാമതാണ്. 13 കളികളില്‍നിന്ന് 11 പോയിന്‍റാണ് അവര്‍ക്കുള്ളത്. എന്നാല്‍, വമ്ബന്മാരെ അട്ടിമറിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് അവര്‍ പലവട്ടം…

    Read More »
  • പാരാമെഡിക്കൽ വിഭാഗങ്ങൾക്കുൾപ്പടെ ദക്ഷിണ റെയില്‍വേയില്‍ 2860 അവസരങ്ങള്‍

    ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 2860 പേരെയാണ് തിരഞ്ഞെടുക്കുക.  ഐടിഐ/ റേഡിയോളജി/പതോളജി/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് എന്നിവയാണ് ട്രേഡുകള്‍. ട്രേഡുകൾ ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകള്‍: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, മെക്കാനിക്-മോട്ടോർ വെഹിക്കിള്‍, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂള്‍ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസല്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറല്‍), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെല്‍ഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്.എസ്.എ.) മെഡിക്കല്‍  ലാബ് ടെക്നീഷ്യൻ/റേഡിയോളജി ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത. ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തില്‍ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റിലുള്ള എൻ.സി.വി.ടി.യുടെ…

    Read More »
  • ഈന്തപ്പഴം ചെറിയ പുള്ളിയല്ല; 23 വ്യത്യസ്ത തരം അമിനോ ആസിഡുകളാൽ സമ്പന്നം 

    ധാരാളം വൈറ്റമിനുകളും പോഷക​ഗുണങ്ങളും അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ 23 വ്യത്യസ്ത തരം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി, തയാമിൻ, ബി  റൈബോഫ്ലേവിൻ, നിക്കോട്ടിനിക് ആസിഡ് (നിയാസിൻ), വിറ്റാമിൻ എ എന്നിവയും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. വിളര്‍ച്ചയുള്ളവർക്കും  അനീമിയ പ്രശ്‌നങ്ങളുള്ളവരും ഇതു കഴിക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിക്കാനും ഇത് ഏറെ നല്ലതാണ്. ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ അസ്ഥി സൗഹൃദ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികൾക്ക് ആവശ്യമായ വിറ്റാമിൻ കെ യുടെ ഉറവിടം കൂടിയാണ് ഇവ. കാല്‍സ്യം സമ്പുഷ്ടമാണ് ഈന്തപ്പഴം. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്. ദിവസവും ഇതു കഴിക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കും. ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇതേറെ നല്ലതാണ്. ഈന്തപ്പഴം പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമാണ്. അത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു. സ്ഥിരമായി…

    Read More »
  • അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്‌

    കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്‌. താരത്തിന്റെ പരിക്ക് ഭേദമായെന്നും നിലവിൽ മുംബൈയിൽ ഫിസിയോ ചികിത്സയിലാണ് അദ്ദേഹം ഉള്ളതെന്നും ഇവാൻ പറഞ്ഞു. ലൂണയ്ക്ക് പിന്നാലെ പെപ്രയും പരിക്കേറ്റ് പുറത്തായത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്നും ലൂണ തിരിച്ചെത്തുന്നതോടെ ഇത് ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുമെന്നും ഇവാൻ വുകമനോവിച്ച്‌ കൂട്ടിച്ചേർത്തു.

    Read More »
  • പത്താം ക്ലാസ്  തോറ്റവര്‍ക്കും കേരളത്തിൽ സർക്കാർ ജോലി; 30,995 രൂപ വരെ ശമ്ബളം; ഇപ്പോള്‍ അപേക്ഷിക്കാം

    കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക്  തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 12 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 24നകം അപേക്ഷിക്കുക. തസ്തിക& ഒഴിവ് കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ്, സ്‌റ്റെനോ- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍. ആകെ ഒഴിവ് 12. മൂന്ന് പോസ്റ്റുകളിലും നാല് വീതം ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് നിയമനം നടക്കുക. പ്രായപരിധി 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത അസിസ്റ്റന്റ് ഡിഗ്രി, കമ്ബ്യൂട്ടര്‍ പരിജ്ഞാനം. സ്റ്റെനോ- ടൈപ്പിസ്റ്റ് എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്& മലയാളം ടെപ്പിങ്ങില്‍ (കെ.ജി.ടി.ഇ/ എം.ജി.ടി.ഇ) സര്‍ട്ടിഫിക്കറ്റ്, വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്- മലയാളം ചുരുക്കെഴുത്ത്. ഓഫീസ് അറ്റന്‍ഡന്റ് 7ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. ശമ്ബളം അസിസ്റ്റന്റ് പോസ്റ്റില്‍ 30,995 രൂപ. സ്റ്റെനോ-…

    Read More »
  • അക്കളി ഇവിടെ വേണ്ട; ചൈനയിലെ അര്‍ജന്റീന -നൈജീരിയ മത്സരം റദ്ദാക്കി

    ഹാങ്ചോ: ഹോങ്കോങ് ഇലവനെതിരായ കളിയില്‍ ഇന്റർ മയാമി നിരയില്‍ ലയണല്‍ മെസ്സി ഇറങ്ങാത്തതിനെതിരെ ആരാധകരോഷം തുടരവെ മാർച്ചില്‍ ചൈനയിലെ ഹാങ്ചോ‍യില്‍ നടക്കാനിരുന്ന അർജന്റീന-നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി. കഴിഞ്ഞയാഴ്ച ഹോങ്കോങ് സ്റ്റേഡിയം വേദിയായ പ്രദർശനമത്സരത്തില്‍ മെസ്സിയെ പ്രതീക്ഷിച്ച്‌ ആയിരക്കണക്കിനു പേരാണ് ഗാലറിയിലെത്തിയത്. എന്നാല്‍, സൂപ്പർ താരം മയാമി ഇലവനിലില്ലാ‍യിരുന്നു. ഇതോടെ ആരാധകരും പ്രാദേശിക ഭരണകൂടവും പ്രതിഷേധമുയർത്തി. ടിക്കറ്റ് നിരക്കിന്റെ പകുതി തിരിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ. മാർച്ച്‌ 18 മുതല്‍ 26 വരെയാണ് ലോക ചാമ്ബ്യന്മാർ ചൈനയില്‍ പര്യടനം നടത്താനിരുന്നത്. എന്നാല്‍, അയല്‍രാജ്യമായ ഹോങ്കോങ്ങിലുണ്ടായ സംഭവവികാസങ്ങള്‍ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മത്സരവുമായി മുന്നോട്ടുപോവുന്നത് അപക്വമായിരിക്കുമെന്ന് ഹാങ്ചോ സ്പോർട്സ് ബ്യൂറോ അറിയിച്ചു. ഹാങ്ചോയിലേതിനു പിന്നാലെ ബെയ്ജിങ്ങില്‍ നടത്താനിരുന്ന അർജന്റീന-ഐവറി കോസ്റ്റ് മത്സരവും ഉപേക്ഷിക്കാനാണ് സാധ്യത. ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നത് പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം ജപ്പാനില്‍ വിസ്സെല്‍ കോബിനെതിരെ ക്ലബ് സൗഹൃദമത്സരത്തില്‍ മയാമിക്കായി അരമണിക്കൂറോളം മെസ്സി പന്തുതട്ടുകയും ചെയ്തു. ഇതാണ് ഹോങ്കോങ്ങിലെ…

    Read More »
Back to top button
error: