TRENDING

  • റെയില്‍വേയില്‍ 9000 ടെക്നീഷ്യൻ ഒഴിവുകള്‍; മാർച്ച് 9 മുതൽ അപേക്ഷിക്കാം

    ഇന്ത്യൻ റെയില്‍വേയില്‍ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച്‌ ഒമ്ബതുമുതല്‍ സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്നീഷ്യൻ ഗ്രേഡ്-1 തസ്തികയില്‍ 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-11 തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ 18-33. ശമ്ബളസ്കെയില്‍: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2. അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം. https://www.rrbthiruvananthapuram.gov.in.

    Read More »
  • അന്ന് സ്വന്തം ഉപ്പയാൽ പീഡിപ്പിക്കപ്പെട്ടവൾ; ഇന്ന് സർക്കാറിന്റെ  വനിതാരത്‌ന പുരസ്‌കാരം 

    ഇത് രഹ്നാസ്. തലശ്ശേരിക്കാരിയാണ്. കുട്ടിയായിരിക്കുമ്പോൾ സ്വന്തം ഉപ്പ ‘സമ്മാനിച്ചത്’ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങൾ.ഇതെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ രഹ്നാസിന് ഇന്നലെ സർക്കാറിന്റെ  വനിതാരത്‌ന പുരസ്‌കാരം തേടിയെത്തി.  ഇരുപത്തിയാറു വയസ്സുള്ള പെൺകുട്ടിയാണ് രഹനാസ്. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്. രഹനാസ്  ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു പിതാവ്. മൈക്ക് അനൗൺസ്മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോൾ സീസണിൽ മാത്രമായി പണി. വിദ്യാഭ്യാസമൊന്നുമില്ലാത്തയാളാണ് ഉമ്മ. അയാളുടെ തല്ലുകൊണ്ട് ചുരുണ്ടുകൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാൾ ഓരോ കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുമായിരുന്നു. രഹനാസ്  പ്രായപൂർത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം പിതാവിൽനിന്നും തുടങ്ങിയത്. ഉപ്പയുടെ സ്നേഹപ്രകടനങ്ങൾ ശരിയല്ലെന്ന്  ഉമ്മാനോട് പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാൾ കുടിക്കാതെ നിൽക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ…

    Read More »
  • പ്ലസ് ടുവിന് ശേഷം സൗജന്യമായി ജര്‍മ്മനിയില്‍ നഴ്‌സിങ് പഠിക്കാം; കേരള സര്‍ക്കാര്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    തിരുവനന്തപുരം: പ്ലസ് ടുവിന് ശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. പ്രായപരിധി 18നും 27നും ഇടയില്‍ പ്രായമുള്ള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷ താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മന്‍ ഭാഷ യോഗ്യത, മുന്‍പരിചയം (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റകള്‍, മറ്റ് അവശ്യ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച്‌ 21നകം അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന് ) മിസ്ഡ് കോള്‍ സര്‍വീസ് ബന്ധപ്പെടാം.

    Read More »
  • വയറിനെ തണുപ്പിക്കാൻ ഇഞ്ചി- ചെറുനാരങ്ങ ജ്യൂസ്; അറിയാം ആരോഗ്യ ഗുണങ്ങൾ 

    നാരങ്ങയുടെയും ഇഞ്ചിയുടെയും ഗുണങ്ങൾ‌ പണ്ടുകാലം തൊട്ട് നമ്മൾ കേൾക്കാൻ തുടങ്ങിയതാണ്.പക്ഷേ, എരിവ് കാരണം ഇഞ്ചി നീര് കുടിക്കുന്നവർ വിരളമാണ്. എന്നാൽ ഈ രീതിയില്‍ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ നമുക്കത് നാരങ്ങായോടൊപ്പം ഉപയോഗിക്കാൻ സാധിക്കും. ആവശ്യമുള്ള സാധനങ്ങള്‍ ഇഞ്ചി – 200 ഗ്രാം പഞ്ചസാര – 150 ഗ്രാം ഏലക്കായ –2 എണ്ണം പുതിന– 5 ഇല ചെറുനാരങ്ങ നീര്– 1 ടി സ്പൂൺ   ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം  മിക്സിയിൽ  ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക.ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർത്ത് ഉപയോഗിക്കാം.   ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും  സഹായിക്കും.   ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ച് ഇതില്‍ ഉപ്പും ചേര്‍ത്ത് ഉരുട്ടി  വിഴുങ്ങുന്നത് അസിഡിറ്റി, വയറുവേദന മുതലായവ ഒഴിവാക്കി…

    Read More »
  • സന്തോഷ് ട്രോഫി: മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ക്വാർട്ടറിൽ മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്.യൂപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ മിസോറം സഡൻ ഡെത്തിലാണ് കേരളത്തെ കീഴടക്കിയത്. സ്കോർ: 7-6. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിച്ചിരുന്നില്ല. ഷൂട്ടൗട്ടിൽ 5-5 എന്ന നിലയിൽ തുല്യ നിലയിലായതോടെയാണ് സഡൻ ഡെത്തിലേക്ക് കിക്കടിച്ചത്. മിസോറം ഏഴാം കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ കേരള ഡിഫൻഡർ വി.ആർ. സുർജിത്തിന് പിഴച്ചു.   ജി. സഞ്ജു, വി. അർജുൻ, മുഹമ്മദ് സലിം, ബി. ബെൽജിൻ, ജി. ജിതിൻ എന്നിവർ കേരളത്തിനായി ഗോൾ നേടി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന സെമിയിൽ മിസോറവും സർവിസസും ഏറ്റുമുട്ടും. ഏഴു മണിക്ക് രണ്ടാം സെമിയിൽ മണിപ്പൂർ ഗോവയെ നേരിടും.

    Read More »
  • താനേ ലോഗ് ഔട്ടായി  ഫെയ്​സ്ബുക്ക്

     ഉപഭോക്താക്കളുടെ ഡിവൈസില്‍ നിന്നും താനേ ലോഗ് ഔട്ടായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. രാത്രി ഒമ്പത് മണിയടെയാണ് ഫെയ്സ്ബുക്ക് ലോഗ് ഔട്ടായത്. ഫെയ്​സ്ബുക്ക് പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായി.ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണിക്കുന്നില്ല. അപ്ഡേറ്റ് ചെയ്തവർക്ക് ഒരു മണിക്കൂറിന് ശേഷം ഫെയ്സ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു. എങ്കിലും ഇന്ഡ‍സ്റ്റഗ്രാം പൂര്‍വസ്ഥിതിയിലായിട്ടില്ല.

    Read More »
  • ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം

    ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനും ശേഷം ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയൊരുക്കി ഹോട്ട്സ്റ്റാർ ഇന്ത്യ. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം. ഡിസ്നി ഹോട്ട്സ്റ്റാർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രൊമോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുന്നത്. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്ബതിന് പാക്കിസ്താനെയും 12ന് അമേരിക്കയെയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശർമ്മ തന്നെയാണ് ട്വന്റി 20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.   മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഹോട്ട്സ്റ്റാർ സൗജ്യനമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ചില മത്സരങ്ങള്‍ അഞ്ച് കോടിയലധികം പേർ തത്സമയം കണ്ടിരുന്നു. ട്വന്റി 20 ലോകകപ്പിലും നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹോട്ട്സ്റ്റാർ.

    Read More »
  • 65000 രൂപവരെ വേതനം; കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി

    കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇ-മെയില്‍ വഴി മാര്‍ച്ച്‌ 22 വരെ  അപേക്ഷ നല്‍കാം.55 വയസ് വരെയാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് 30,000 രൂപ മുതല്‍ 65,000 രൂപ വരെ വിവിധ പോസ്റ്റുകളില്‍ അടിസ്ഥാന ശമ്ബളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ആപ്ലിക്കേഷന്‍ പൂരിപ്പിച്ച്‌ താഴെ കാണുന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം. 22-03-2024 മുമ്ബ് അയക്കണം. മെയില്‍ ഐഡി: [email protected]. ഔദ്യോഗിക വിജ്ഞാപനത്തിനായി കമ്ബനിയുടെ ഔദ്യോഗിക വെബ് പോർട്ടല്‍ സന്ദർശിക്കുക.

    Read More »
  • സന്തോഷ് ട്രോഫി: കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം. മിസോറം ആണ് കേരളത്തിന്റെ അവസാന എട്ടിലെ എതിരാളികള്‍. ഇന്ന് വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടിയത്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ശേഷിക്കുന്ന പോരിലെ ഫലം. ഇന്നലെ നടന്ന രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെ വീഴ്ത്തി സെമി ഉറപ്പിച്ചു. ഗോവ ഡല്‍ഹിയെ വീഴ്ത്തിയും അവസാന നാലില്‍ ഇടം പിടിച്ചിട്ടുണ്ട് . ഇന്ന് മിസോറമിനെതിരെ ജയിച്ചാൽ സെമിയില്‍ കരുത്തരായ സര്‍വീസസ് ആയിരിക്കും കേരളത്തിന്റെ എതിരാളികള്‍.

    Read More »
  • പട്ടിണിയാണ്; ആദ്യമായി ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍

    ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി ട്രാന്‍സ്ഫര്‍ ജാലക സമയത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍. ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ആയിരുന്ന ഇന്ത്യന്‍ താരം ഗുര്‍മീത് സിംഗ് ഇനി മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ കാവല്‍ക്കാരനാകും. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താരം ഹൈദരാബാദ് എഫ് സി വിടാന്‍ തീരുമാനിച്ചത്. മാസങ്ങളായി ഹൈദരാബാദ് എഫ് സിയില്‍ നിന്ന് ശമ്ബളം നല്‍കുന്നില്ലെന്ന് താരം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് ഹൈദരാബാദ് എഫ് സി വിടാന്‍ ഗുര്‍മീതിന് അനുമതി ലഭിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ നാല് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. സീസണില്‍ പരിക്കേറ്റ സച്ചിന്‍ സുരേഷിന് പകരക്കാരനായാണ് ഗുര്‍മീതിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്. എന്നാല്‍ താരത്തിന് ദീര്‍ഘകാല കരാര്‍ നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമായിരുന്നില്ല. നാലര വര്‍ഷത്തേയ്ക്കാണ് നോര്‍ത്ത് ഈസ്റ്റുമായി ഗുര്‍മീത് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

    Read More »
Back to top button
error: