TRENDING

  • ”ആകാശ ഗോപുരം താഴെ വീണതോ?” തലശ്ശേരി- മാഹി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

    മുംബൈ: അടുത്തിടെ ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപ്പാസിനെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ബൈപ്പാസിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് മഹീന്ദ്രയുടെ കുറിപ്പ്. അംബരചുംബിയായ കെട്ടിടം ഭൂമിയില്‍ കിടക്കുന്നതു പോലെ എന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടത്. ”തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ… സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല” -ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. എക്സില്‍ ഒരുകോടിയിലേറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഇതുവരെ 2,36,900 പേര്‍ ചിത്രം ഇതുവരെ കണ്ടിട്ടുണ്ട്. 5,100 പേര്‍ ചിത്രം ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

    Read More »
  • ഭാര്യയുടെ മുഖത്ത് കറുത്ത ഷേഡ് നല്‍കി മറച്ച് ബാല; പ്രണയത്തെ കുറിച്ച് വീഡിയോയുമായി നടന്‍!

    ബാലയെ കുറിച്ച് മലയാളികളോട് പറയാന്‍ മുഖവുരയുടെ ആവശ്യമില്ല. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതനാണ് താരം. തമിഴ്‌നാട്ടില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണെങ്കിലും മലയാളികള്‍ക്ക് കൊടുക്കുന്ന അതേ സ്‌നേഹം ബാലയ്ക്കും ലഭിക്കുന്നുണ്ട്. കുറേ വര്‍ഷങ്ങളായി കൊച്ചിയില്‍ സ്ഥിരതാമസക്കാരനാണ് ബാല. പല കാര്യങ്ങളിലും തീര്‍ത്തും സ്വാഭാവികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് നടന്‍ ബാല. അതിനാല്‍ നടനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല എന്നുവേണം പറയാന്‍. അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്ത വിഷയം സോഷ്യല്‍ മീഡിയയുടെ കണ്ണില്‍ പെട്ടിരുന്നു. എലിസബത്ത് മറ്റൊരു നാട്ടില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച് കഴിഞ്ഞു. ആ വിശേഷങ്ങള്‍ എലിസബത്ത് സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. പക്ഷെ ജോലി സ്ഥലത്ത് നിന്നും ലീവിന് വന്നപ്പോള്‍ പോലും ബാലയെ കാണാന്‍ എലിസബത്ത് പോയില്ല. തൃശൂരിലെ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് ചെയ്തത്. ബാലയുടെ വീഡിയോസില്‍ ഒന്നിലും എലിസബത്തിനെ കാണാതായതോടെ ആരാധകര്‍ കമന്റിലൂടെ എലിസബത്തിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇവര്‍ക്കിടയില്‍ എന്തുപറ്റി എന്ന് രണ്ടുപേരുടെയും പോസ്റ്റുകളില്‍ ആരാധകര്‍…

    Read More »
  • ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി ദിമിത്രിയോസ്; ഐഎസ്‌എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപ്പടയ്ക്ക് കനത്ത തിരിച്ചടി

    കൊച്ചി: ഐഎസ്‌എല്‍ പ്ലേ ഓഫിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് കോച്ച്‌ ഇവാന്‍ വുകോമനോവിച്ച്‌ പറഞ്ഞു. പരിക്കുമാറിയ അഡ്രിയന്‍ ലൂണ മത്സരത്തിന് സജ്ജനായെന്നും ഇവാന്‍ വ്യക്തമാക്കി. മൂന്ന് മഞ്ഞക്കാര്‍ഡ് കണ്ടു നില്‍ക്കുന്നതിനാല്‍ ലൂണയെ കരുതലോടെയേ കളത്തില്‍ ഇറക്കുകയുള്ളെന്നും ഇവാന്‍ വുകോമനോവിച്ച്‌ പറഞ്ഞു.അതേസമയം ലൂണയുടെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ നയിച്ച ദിമിത്രിയോസ് ഡയമന്റക്കോസിന് പ്ലേഓഫ് നഷ്ടമായേക്കുമെന്നാണ് സൂചന. 13 ഗോളുമായി ടോപ് സ്‌കോററായ ഡയമന്റക്കോസ് ഈ സീസണ്‍ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും സൂചനയുണ്ട്. പ്രതിഫല കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ളത്. അതേസമയം ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ലീഗ് മത്സരത്തിനിറങ്ങും. പ്ലേ ഓഫില്‍ നേരത്തേ തന്നെ സ്ഥാനം ഉറപ്പാക്കിയതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

    Read More »
  • നാളെ കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരാബാദ്; ഇതെങ്കിലും ജയിക്കുമോന്ന് ആരാധകർ

    ഹൈദരാബാദ്:  2023-24 ഐഎസ്‌എൽ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.വൈകിട്ട് 7:30 ന് ഹൈദരാബാദിൽ വച്ചാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തില്‍ കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് 2-0 എന്ന നിലയിൽ തോറ്റിരുന്നു.ലീഗില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്.എന്നാൽ ടീം രണ്ടാം ഘട്ടത്തില്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്.ഒരു വിജയവും ആറ് തോൽവിയുമാണ് രണ്ടാം ഘട്ടത്തിൽ അവർ നേരിട്ടത്. അതിനാൽ തന്നെ ഹൈദരാബാദിനോടെങ്കിലും തോല്‍ക്കരുതേയെന്നാണ് ആരാധകരുടെ ആവശ്യം.നിലവില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് മുൻ ഐഎസ്‌എല്‍ ജേതാക്കള്‍ കൂടിയായ ഹൈദരാബാദ്.21 കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ മാത്രമാണ് ഹൈദരാബാദിന്റെ ഈ‌ സീസണിലെ സമ്പാദ്യം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി, ഒഡീഷ എഫ്‌.സി., എഫ്‌.സി. ഗോവ, ചെന്നൈയിൻ എന്നിവരാണു പ്ലേ ഓഫില്‍ കടന്ന മറ്റു ടീമുകള്‍.

    Read More »
  • ഐഎസ്‌എല്‍ ഫൈനല്‍ മെയ് 4ന്;പ്ലേ ഓഫ് മത്സരങ്ങൾ ഇങ്ങനെ 

    ന്യൂഡൽഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍, പ്ലേ ഓഫ് മത്സര ക്രമം പുറത്തിറക്കി. മെയ് നാലിനാണ് ഫൈനൽ.നോക്കൗട്ട് പോരാട്ടങ്ങള്‍ ഈ മാസം 19നും 20നും നടക്കും. സെമി ഫൈനല്‍ ഒന്നാം പാദം 23, 24 തീയതികളിലും രണ്ടാം പാദം 28, 29 തീയതികളിലും നടക്കും. ലീഗ് പോയിന്റ് പട്ടികയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത സ്വന്തമാക്കും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് നാല് ടീമുകള്‍ തമ്മിലാണ് മത്സരം. ഈ ടീമുകളുടെ ഒറ്റ പാദത്തിലുള്ള നോക്കൗട്ട് പോരാട്ടമാണ് ഈ മാസം 19, 20 തീയതികളില്‍. ഈ മത്സരത്തിലെ വിജയികളായ രണ്ട് ടീമുകളാണ് സെമിയിലെ ശേഷിക്കുന്ന സ്ഥാനത്ത് എത്തുക. നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ്…

    Read More »
  • തോൽവിക്ക് പിന്നാലെ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ!

    ജയ്പൂർ: ഐപിഎല്ലില്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് വന്‍തുക പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ജയന്‍റ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് പിഴ. 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്. ആദ്യ പിഴവായാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോബോളും എറിഞ്ഞതോടെ ഒമ്ബത് പന്ത് എറിയേണ്ടിവന്നു. നിശ്ചിത സമയം തീരുന്നതിന് മുമ്ബ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു. തന്നെയുമല്ല, നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാനുമായുള്ളു. ഇതും ഗുജറാത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

    Read More »
  • ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ വുകമനോവിച്ച്‌

    ഹൈദരാബാദ്: കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസ് നാളെ ഹൈദരാബാദിനെതിരെ കളിക്കുന്നത് സംശയമാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌. പരിക്കേറ്റ ദിമി ഇപ്പോഴും പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്നും ഇവാൻ പറഞ്ഞു.ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തില്‍ ആയിരുന്നു ദിമിക്ക് പരിക്കേറ്റത്. അന്ന് മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം ദിമിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സബ് ചെയ്തിരുന്നു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. അതേസമയം ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തുമെന്ന് ഇവാൻ പറഞ്ഞു.ഇരുവരും ഒരുമിക്കുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാകും. ദിമി ലീഗില്‍ ഈ സീസണില്‍ 13 ഗോളുകള്‍ നേടിയിട്ടുണ്ട്.   വെള്ളിയാഴ്ച ഹൈദരാബാദിനെതിരെ ഹൈദരാബാദിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിലെ അവസാന ലീഗ് മത്സരം.

    Read More »
  • 4-1 ന്‌ ഈസ്‌റ്റ് ബംഗാളിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി; ചെന്നൈയിന്‍ പ്ലേ ഓഫില്‍

    ന്യൂഡൽഹി: ചെന്നൈയിന്‍ എഫ്‌.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ്‌ എഫ്‌.സി.4-1 ന്‌ ഈസ്‌റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെയാണു ചെന്നൈയിന്റെ വഴി തെളിഞ്ഞത്‌. 22 കളികളില്‍നിന്ന്‌ 24 പോയിന്റുമായി ഈസ്‌റ്റ് ബംഗാള്‍ സീസണ്‍ അവസാനിപ്പിച്ചു. 21 കളികളില്‍നിന്ന്‌ 27 പോയിന്റുള്ള ചെന്നൈയിനെ മറികടക്കാന്‍ ഇനി ഒരു ടീമിനുമാകില്ല. പ്ലേ ഓഫിലെ ആറാമത്തെ ടീമാണു ചെന്നൈയിന്‍. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി, ഒഡീഷ്‌ എഫ്‌.സി., എഫ്‌.സി. ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നിവരാണു പ്ലേ ഓഫില്‍ കടന്ന മറ്റു ടീമുകള്‍. ഈസ്‌റ്റ് ബംഗാള്‍, പഞ്ചാബ്‌ എഫ്‌.സി., നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡ്‌, ബംഗളുരു, ജംഷഡ്‌പുര്‍, ഹൈദരാബാദ്‌ എന്നിവര്‍ മടങ്ങി. 21 കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ മാത്രം നേടിയ ഹൈദരാബാദാണ്‌ ഏറ്റവും പിന്നിൽ. 11-ാം സ്‌ഥാനത്തുള്ള ജംഷഡ്‌പുരിന്‌ 22 കളികളിലായി 21 പോയിന്റാണ്‌. 21 കളികളില്‍നിന്ന്‌ 22 പോയിന്റുള്ള മുന്‍ ചാമ്ബ്യന്‍ ബംഗളുരു എഫ്‌.സിയാണു പത്താം സ്‌ഥാനത്ത്‌.22 കളികളില്‍നിന്ന്‌…

    Read More »
  • അവസാന പന്തില്‍ രാജസ്ഥാന്‍ വീണു; ഗുജറാത്തിന് നാടകീയ ജയം

    ജയ്പൂർ: ഒടുവിൽ സഞ്ജുവിന്റെ രാജസ്ഥാനും വീണു.ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ അവസാന പന്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ്, അവസാന പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തുകയായിരുന്നു. അവസാന നാലോവറില്‍ രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് ഗുജറാത്തിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. 15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചെറിഞ്ഞതിനാല്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് അവസാന ഓവറില്‍ ബൗണ്ടറിയില്‍ ഫീല്‍ഡിംഗിന് നിര്‍ത്താനായുള്ളു.ഇരുവരും ഇത് മുതലെടുക്കുകയും ചെയ്തു.   ആവേശ് ഖാന്‍റെ ആദ്യ പന്ത് തന്നെ റാഷിദ് ഖാന്‍ ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ രണ്ട് റണ്‍സ്. മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി. നാലാം പന്തില്‍ സിംഗിള്‍, അഞ്ചാം പന്തില്‍ മൂന്നാം റണ്‍ ഓടുന്നതിനിടെ തെവാട്ടിയ റണ്ണൗട്ടായി. ഇതോടെ…

    Read More »
  • വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയല്‍സ്, എതിരാളി ഗുജറാത്ത് ടൈറ്റൻസ്

    ജയ്പുർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ന് രാജസ്ഥാൻ റോയല്‍സും  ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ജയ്പുരിലെ സവായ് മൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ പരാജയമറിയാത്ത ഏകടീമാണ് രാജസ്ഥാൻ. നാല് മത്സരങ്ങളില്‍ നാല് ജയവുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്താകട്ടെ അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ട് ജയവുമായി ഏഴാം സ്ഥാനത്തുമാണുള്ളത്. റിയാൻ പരാഗ്, ക്യാപ്റ്റൻ സഞ്ജു സാംസണ്‍ എന്നിവരാണ് രാജസ്ഥാൻ റോയല്‍സിനുവേണ്ടി ഇതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർമാർ.നാല് മത്സരങ്ങളില്‍നിന്ന് പരാഗ് 185 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 178 റണ്‍സ് സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സെഞ്ചുറി നേടി ജോസ് ബട്‌ലർ ബാറ്റിംഗ് ഫോം  വീണ്ടെടുത്തതും രാജസ്ഥാന് ആശ്വാസമാണ്. മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന്‍റെ ടോപ് സ്കോറർമാർ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്. സായ് സുദർശൻ അഞ്ച് മത്സരങ്ങളില്‍ 191ഉം ശുഭ്മാൻ ഗില്‍ 183ഉം റണ്‍സ് നേടിയിട്ടുണ്ട്.

    Read More »
Back to top button
error: