NEWS

  • കര്‍ഷക സമരം ; ഹരിയാനയില്‍ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

    ഗുഡ്ഗാവ്: കർഷകരുടെ ‘ദില്ലി ചലോ മാര്‍ച്ചിനെ’ നേരിടാന്‍ വിപുലമായ മുന്നൊരുക്കങ്ങളുമായി ഹരിയാന സർക്കാർ. ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്‌എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്.വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം. അതേസമയം, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.

    Read More »
  • ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച നാല്പതുകാരിയെ പോലീസ് രക്ഷപ്പെടുത്തി

    ആലപ്പുഴ: ചേർത്തലയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച നാല്പതുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു, ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.വിവരം അറിഞ്ഞെത്തിയ പോലീസ്  വാതില്‍ പൊളിച്ച്‌ ഇവരെ  ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയെയാണ് രക്ഷപ്പെടുത്തിയത്. കാമുകൻ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കടക്കുമ്ബോള്‍. യുവതി തൂങ്ങി നില്‍ക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    Read More »
  • കൊച്ചിയിലെ ബാറില്‍ സംഘർഷം; രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു

    കൊച്ചി: കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവർക്കാണ് വെടിയേറ്റത്. തിങ്കളാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം. വെടിയുതിർത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്

    Read More »
  • ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ച മലയാളിയടക്കം 8 ഇന്ത്യക്കാരെയും വിട്ടയച്ചു

         ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് വധശിക്ഷ റദ്ദാക്കി  തടവു ശിക്ഷ ശിക്ഷ നൽകുകയും ചെയ്ത 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥർക്കും  മോചനം. ഖത്തറില്‍ തടവിലായിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ  വിധിച്ചിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഖത്തര്‍ അമിര്‍ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ”ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരെ…

    Read More »
  • ഉത്തർപ്രദേശില്‍  ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

    ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പൈപ്പ് വ്യാപാരിയായ  തരുണിനെ  വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാൾ അയല്‍വാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയില്‍ കണ്ടെത്തി. ഇയാളുടെ ഫോണില്‍ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്ബ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ല്‍ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു.

    Read More »
  • യുപിയില്‍ വനിതാ ബിജെപി നേതാവ് ജീവനൊടുക്കി

    ഭദോഹി: യുപിയില്‍ ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.സവിതാ ഗൗതം(45) ആണ് മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കഴിച്ചാണു മരിച്ചതെന്നാണു സംശയം. തന്‍റെ മരണത്തില്‍ ആർക്കും പങ്കില്ലെന്നു കാണിച്ചുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഭദോഹി ജില്ലയിലെ ബിജെപി വനിതാ വിഭാഗം ഭാരവാഹിയാണ് സവിത.ഭർത്താവ് മദൻ ഗൗതവും ബിജെപി നേതാവാണ്.

    Read More »
  • പത്തനംതിട്ട – മാനന്തവാടി – തിരുനെല്ലി  ടെമ്പിൾ ഫാസ്റ്റ്

    Pathanamthitta – Mananthavady – Thirunelli Temple സൂപ്പർ ഫാസ്റ്റ്  Route:- റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , തൊടുപുഴ ,  മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി , കല്പറ്റ , മാനന്തവാടി , കാട്ടിക്കുളം വഴി ആകും തിരുനെല്ലിയിൽ എത്തി ചേരുന്നത്. Seat booking : onlineksrtcswift.com ●പത്തനംതിട്ട – പാലാ – തൃശൂർ – മാനന്തവാടി – തിരുനെല്ലി● ■05:00PM – പത്തനംതിട്ട ■05.35PM – റാന്നി ■06.00PM – എരുമേലി ■06.30PM – കാഞ്ഞിരപ്പള്ളി ■06.45PM – പൊൻകുന്നം ■07.25PM – പാലാ ■08.20PM – തൊടുപുഴ ■09.00PM – മുവാറ്റുപുഴ ■09.30PM – പെരുമ്പാവൂർ ■10.20PM – അങ്കമാലി ■10.40PM – ചാലക്കുടി ■11.05PM –…

    Read More »
  • യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് ശ്രീകുമാരൻ തമ്ബി

    തിരുവനന്തപുരം: സാഹിത്യഅക്കാദമിയിലെ കേരളഗാന വിവാദം തുടരുന്നു.യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് സംവിധായകൻ ശ്രീകുമാൻ തമ്ബി.കുറ്റമേറ്റ സച്ചിദാനന്ദനെ പരിഹസിച്ചാണ് ശ്രീകുമാരന്‍ തമ്ബി ഫേസ് ബുക്കില്‍ കുറിച്ചത് ഫേസ് ബുക്കിന്റെ പൂർണ രൂപം ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കള്‍ക്ക് ഉത്തമമാതൃക! തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ക്ളീഷേ’!! പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര്: ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്”- എന്നാണ്.

    Read More »
  • സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

    തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മുഴുവൻ ആർടിഒ ഓഫീസിലും ക്യാമറയുണ്ടെന്നും ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നില്‍ക്കുന്നത് കണ്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുള്ള ഫയല്‍ ഏജന്റ് എടുത്തുനോക്കുന്നത്. ഇനി ഒരു ഏജന്റും കൗണ്ടറിന് ഉള്ളില്‍ കയറാൻ പാടില്ല. അങ്ങനെ കയറിയാല്‍ ഉദ്യോഗസ്ഥന്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു.

    Read More »
  • അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി; ഇനി മുതല്‍ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം

    അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിലെ അന്താരാഷ്‌ട്ര വിമാനത്താവളമായ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് ഇനി സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് അറിയപ്പെടും.പേര് മാറ്റാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തില്‍ വന്നു. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ അല്‍ നഹ്യാനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. യുഎഇ സ്ഥാപക പിതാവിന്റെ സ്മരണയില്‍ അബുദാബിയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട് ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അല്‍ നഹ്യാൻ പറഞ്ഞു. വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ച്‌ കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ കഴിഞ്ഞ നവംബറില്‍ ഉത്തരവിറക്കിയിരുന്നു.വിമാനത്താവളത്തിന്റെ പുതിയ ലോഗോ ഇതിന്റെ ഭാഗമായി അനാച്ഛാദനം ചെയ്തു.

    Read More »
Back to top button
error: