NEWS

  • സിഗരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 18 ൽ നിന്നും 21 ആക്കി

    ബംഗളുരു: സംസ്ഥാനത്ത് സിഗരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തി. നിലവില്‍ 18 വയസ് പ്രായമുള്ളവ‍ർക്ക് സിഗിരറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കില്‍ ഇനി അത് 21 വയസാക്കി ഉയർത്തി. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വില്‍പന കർശന നിർബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. 21 വയസില്‍ താഴെയുള്ള വ്യക്തികള്‍ക്ക് സിഗിരറ്റുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സ്കൂളുകള്‍ക്ക് 100 മീറ്റര്‍ പരിധിയില്‍ സിഗിരറ്റുകള്‍ വില്‍ക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഈ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴ പരമാവധി 1000 രൂപയാക്കി നിജപ്പെടുത്തി. നേരത്തെ ഇത് 10,000 രൂപയായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. വ്യാപാരികളുടെ ആശങ്കകള്‍ കണക്കിലെടുത്താണ് പരമാവധി പിഴത്തുക കുറച്ചത്.

    Read More »
  • ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ മൂന്നു മലയാളികള്‍ മരിച്ചു: മൂവരും കാൻസര്‍ ബാധിതര്‍

    ലണ്ടൻ: ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികള്‍ മരണപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണില്‍ നഴ്‌സായ ജോമോള്‍ ജോസും വാറിങ്ടനിലെ മെറീന ബാബു എന്ന നഴ്‌സിങ് വിദ്യാർഥിയുമാണ് മരണപ്പെട്ടത്. വാറിങ്ടനില്‍ താമസിക്കുന്ന ബൈജു മാമ്ബള്ളി – ലൈജു ദമ്ബതികളുടെ മകളാണ് മെറീന. ബ്ലഡ് കാൻസർ ബാധിതയായ മെറീന റോയല്‍ ലിവർപൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച്ചയാണ് ഐടി എഞ്ചിനീയറായ രാഹുല്‍ അന്തരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസറിനു ചികില്‍സയിലായിരുന്നു രാഹുല്‍.മാഞ്ചസ്റ്ററിലെ റോയല്‍ ഇൻഫേമറി ആശുപത്രിയില്‍ നഴ്‌സാണ് രാഹുലാണ് ഭാര്യ ജോണ്‍സി. ഏഴു വയസ്സുകാരനായ ഒരു മകനും രാഹുലിനുണ്ട്. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. ഇന്നു രാവിലെ വിസ്റ്റോണ്‍ ഹോസ്പിറ്റലിലാണ് ജോമോള്‍ ജോസ് മരിച്ചത്.

    Read More »
  • രാഹുലിനെതിരെ ആനി രാജ, തരൂരിനെതിരെ പന്ന്യൻ;സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി

    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.ഫെബ്രുവരി 26 ന് ദേശിയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും. പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്തും സി.എ.അനില്‍കുമാറിനെ മാവേലിക്കരയിലും വി.എസ്. സുനില്‍ കുമാറിനെ തൃശൂരിലും ആനി രാജയെ വയനാട്ടിലും മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിലിൻ്റെ പേരും പാർട്ടി പരിഗണിച്ചിരുന്നെങ്കിലും പന്ന്യനെ മത്സരിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. . ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം- 15 സിപിഐ- 4 കേരള കോണ്‍ഗ്രസ് (എം) – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടന്നത്. മാണി കോണ്‍ഗ്രസിൻ്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം 26 ന് സിപിഎമ്മും ഔദ്യോഗികമായി പ്രഖ്യാപിക്കും. വടകരയില്‍ കെ.കെ. ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി…

    Read More »
  • പി സി ജോർജ് വേണ്ടേവേണ്ട; പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയോ, ശോഭാ സുരേന്ദ്രനോ ബിജെപി സ്ഥാനാർത്ഥി

    പത്തനംതിട്ട: പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ പത്തനംതിട്ട ബിജെപി ജില്ലാകമ്മിറ്റിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പി എസ് ശ്രീധരൻപിള്ളയെയും ശോഭാ സുരേന്ദ്രനെയും പട്ടികയിൽ ഉൾപ്പെടുത്തി. പി സി ജോർജിനെ പത്തനംതിട്ടയില്‍ നിന്നും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കത്തെ വെട്ടാനാണ് സംസ്ഥാനത്തിൻ്റെ പട്ടികയില്‍ ശ്രീധരൻപിള്ളയെ ഒന്നാം പേരുകാരനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും. പത്തനംതിട്ടയിലെ പട്ടികയില്‍ കുമ്മനം രാജശേഖരൻ്റെ പേര് ഇടംപിടിച്ചിട്ടില്ല. പി സി ജോർജോ കുമ്മനം രാജശേഖരനോ ആയിരിക്കും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകള്‍. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനും ബിജെപി പരിഗണനാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 2019ല്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയില്‍ 2,97,396 വോട്ടുകള്‍ നേടിയിരുന്നു. ബിജെപിയെ സംബന്ധിച്ച്‌ സംസ്ഥാനത്ത് പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. പാർട്ടി നിർദ്ദേശിച്ചാല്‍ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത…

    Read More »
  • കേന്ദ്രത്തില്‍ അഴിമതിയില്ല എന്ന് പ്രതിപക്ഷത്തിന് പോലും അറിയാവുന്നത് കൊണ്ടാണ് ആ പാട്ട് കേട്ട് അവര് പോലും ഞെട്ടിപ്പോയത് ! ബിജെപി വിശദീകരണം!!

    കൊച്ചി: കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ പദയാത്രാ പ്രചാരണ ഗാനം പുറത്ത് വന്നതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഗാനത്തിലെ  വരികള്‍. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിജെപി കേരള ഇന്റലകച്വല്‍ സെല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍. കേന്ദ്രത്തില്‍ അഴിമതിയില്ല എന്ന് പ്രതിപക്ഷത്തിന് പോലും അറിയാവുന്നത് കൊണ്ടാണ് ആ പാട്ട് കേട്ട് അവര് പോലും ഞെട്ടിപ്പോയതെന്നാണ് യുവരാജ് ഗോകുലിന്റെ ന്യായീകരണം. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍. സംഭവത്തില്‍ ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ വിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എസ് സി, എസ് ടി നേതാക്കളോടൊന്നിച്ച്‌ ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതിനിടെയായിരുന്നു പ്രചാരണ ഗാനത്തിലും അബദ്ധം പറ്റിയത്.

    Read More »
  • ആറ്റുകാല്‍ പൊങ്കാല; പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ആരാധനകള്‍ ഒഴിവാക്കി

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നതിന്റെ ഭാഗമായി പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ആരാധനകള്‍ ഒഴിവാക്കി. ക്രൈസ്റ്റ് ചർച്ച്‌ ‌വികാരി റവ. പികെ ചാക്കോയാണ് ഞായറാഴ്ച രാവിലത്തെ ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്.25 ന് ഞായറാഴ്ചയാണ് ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല.   പൊങ്കാല ഇടുന്നവര്‍ക്ക് ദേവാലയത്തിന് മുന്നിലുള്ള വീഥിയില്‍ സൗകര്യമൊരുക്കാനാണ് രാവിലത്തെ ആരാധന ഒഴിവാക്കിയത്. ക്രൈസ്റ്റ് ചർച്ചില്‍ സാധാരണ രാവിലെ വിവിധ ഭാഷകളിലുള്ള ആരാധനയാണ് നടത്താറുള്ളത്. ഇതിന് പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്താനാണ് തീരുമാനം.

    Read More »
  • സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് മാറുന്നു;പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും

    തിരുവനന്തപുരം: സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും. ⏩‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പ് നീക്കി പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ⏩ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ…

    Read More »
  • നവകേരള ബസ് ഇപ്പോൾ കേരളത്തിൽ ഇല്ലേ…? 1.05 കോടി മുടക്കി വാങ്ങിയ ഈ ബസിൽ പൊതുജനങ്ങൾക്ക്  എന്നു കയറാം…?

        നവകേരള സദസ്സുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല.  1.05 കോടി രൂപ നൽകി കെഎസ്ആർടിസി വാങ്ങിയ നവകേരള ബസ് ഇപ്പോൾ എവിടെയാണ്…?  നവകേരള സദസ്സ് അവസാനിച്ചതിനു ശേഷം ബസിനെക്കുറിച്ച് അധികം വിവരമില്ല. പക്ഷ അടുത്തിടെ ബസിൻ്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീണ്ടും ചർച്ച സജീവമായിട്ടുണ്ട്. 25 സീറ്റുള്ള ബസ് നിലവിൽ കേരളത്തിൽ ഇല്ല. ബെംഗളൂരുവിലുള്ള വർക്ക്ഷോപ്പിലാണ് ബസ് ഉള്ളത്. നവകേരള സദസ്സ് പൂർത്തിയായതോടെ അടുത്ത നിയോഗമായ ടൂറിസം ട്രിപ്പുകൾക്കുള്ള തയ്യാറെടുപ്പിലാണ് ബസ്. ഇതിനു മുന്നോടിയായുള്ള മോഡിഫിക്കേഷൻ അടക്കമുള്ള പ്രവൃത്തികളാണ് ബെംഗളൂരുവിലെ വർക്ക്ഷോപ്പിൽ നടക്കുന്നത്. കെഎസ്ആർടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകർ ആണ് നവകേരള ബസിനെ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ബസിലെ സീറ്റുകളുടെ എണ്ണം കൂട്ടി ഉപയോഗപ്പെടുത്താനായിരുന്നു ആദ്യ തീരുമാനമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബസിൽ സ്ലീപ്പർ സീറ്റുകളാണോ സാധാരണ സീറ്റുകളാണോ ഒരുക്കേണ്ടതെന്ന…

    Read More »
  • ഉത്സവപ്പറമ്പിലെ ഗാനമേളയ്ക്കിടെ സി.പി.എം ലോക്കൽ സെക്രട്ടറി വെട്ടേറ്റുമരിച്ചു, ഇന്ന് കൊയിലാണ്ടിയിൽ ഹർത്താൽ

        സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി സത്യനാഥൻ (62) അജ്ഞാതന്റെ വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തരമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലാണ്  ആക്രമണമുണ്ടായത്. ഉത്സവത്തിലെ ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു സത്യനാഥൻ ആക്രമിക്കപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ്‌ കോംപ്ലക്സ് മാനേജരാണ്‌. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു. സംഘർഷം വ്യാപിക്കാതിരിക്കാൻ  ജാഗ്രത പുലർത്തുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ…

    Read More »
  • പിക്ക്‌അപ്പ് വാന്‍ ശരീരത്തിലേക്ക് മറിഞ്ഞ് മധ്യവയസ്‌കന് ദാരുണാന്ത്യം

    ഇടുക്കി: ടയറിന് പിന്നില്‍ തടിക്കഷണം വയ്ക്കവെ പിക്ക്‌അപ്പ് വാന്‍ ശരീരത്തിലേക്ക് മറിഞ്ഞ് മധ്യവയസ്‌കന് ദാരുണാന്ത്യം. കമ്ബം സ്വദേശി നല്ലതമ്ബി(48)യാണ് മരിച്ചത്. കമ്ബംമെട്ടിനു സമീപത്താണ് അപകടമുണ്ടായത്. വൈക്കോലുമായി കമ്ബത്തു നിന്നും മന്തിപ്പാറയ്ക്ക് പോയ വാഹനത്തിലെ ഡ്രൈവറുടെ സഹായിയായിരുന്നു. കയറ്റം കയറി വന്ന വാഹനം നിന്നുപോയതിനെത്തുടര്‍ന്ന് നല്ലതമ്ബി വാഹനത്തില്‍ നിന്നും പുറത്തിറങ്ങി വാഹനം പിറകോട്ട് പോകാതിരിക്കാന്‍ ടയറിന് പുറകില്‍ തടിക്കഷണം വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പുറകോട്ടുരുണ്ട വാഹനം നല്ലതമ്ബിയുടെ ശരീരത്തിലൂടെ കയറി മറിയുകയായിരുന്നു. മൃതദേഹം കമ്ബം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

    Read More »
Back to top button
error: