NEWS

  • ഇസ്രായേലിന്റെ ‘പൊട്ടാത്ത’  സ്ഫോടക വസ്തുക്കളാണ് ഹമാസിന്റെ പ്രധാന ആയുധം; മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും  പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ലാതെ ഹമാസ്

    ഗാസ: ഹമാസിന് ആയുധം കിട്ടുന്ന വഴി കണ്ട് ഞെട്ടി ഇസ്രായേൽ.എവിടെ നിന്ന് ഇത്രയധികം ആയുധം ഹമാസ് ഭീകരര്‍ക്ക് ലഭിക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായ് ഉയര്‍ന്നിരിക്കെയാണ് ഇസ്രായേൽ സേന തന്നെ അത് കണ്ടെത്തിയത്. ഇസ്രയേല്‍ സേന കയറി അടിച്ചിട്ടും ആയുധപ്പുരകള്‍ റെയ്ഡ് ചെയ്തിട്ടും ഇപ്പോഴും ഹമാസിന്റെ ആവനാഴിയില്‍ നിരവധി ആയുധങ്ങൾ ബാക്കിയായതോടെ എല്ലാം കണ്ണുകളും ഇറിനിലേക്കായിരുന്നു.എന്നാൽഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്രായേലിന്റേതു തന്നെയായിരിന്നു. മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍ നിന്നായിരുന്നു ഹമാസിന് ആയുധങ്ങൾ കിട്ടിക്കൊണ്ടിരുന്നത്. ഗാസ മുനമ്ബില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന…

    Read More »
  • ചായക്കും ബ്രഡ് പീസിനും  252 രൂപ; അയോധ്യയിലെ റെസ്‌റ്റൊറന്റുകളുടെ പകൽക്കൊള്ള !!

    അയോധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാണ് അയോധ്യ.ഇതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടേക്ക് എത്തിച്ചേരുന്നത്.ഇതോടെ ഹോട്ടലുകാർക്കും റെസ്‌റ്റൊറന്റുകൾക്കും ചാകരയാണ്. രണ്ട് കപ്പ് ചായയ്ക്കും രണ്ട് വൈറ്റ് ടോസ്റ്റിനും(ബ്രഡ് പീസ് ഫ്രൈ) കൂടി 252 രൂപ ഈടാക്കിയ റെസ്റ്റൊറന്റിന്റെ ബില്ല് കഴിഞ്ഞയാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. അയോധ്യയിലെ ‘ശബരി രസോയ്’ എന്ന റെസ്‌റ്റൊറന്റിലായിരൂന്നു സംഭവം. സംഭവത്തിൽ റെസ്‌റ്റൊറന്റിന്റെ ഉടമയ്ക്ക്  അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു കപ്പ് ചായയ്ക്ക് പത്തുരൂപയും  ഒരു ടോസ്റ്റിന് പതിനഞ്ച് രൂപായുമാണ് സാധാരണ ഇവിടുത്തെ വില.ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷം ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ കച്ചവടക്കാർ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വില ഉയർത്തുകയായിരുന്നു. രാമക്ഷേത്രത്തിന് സമീപമുള്ള തെഹ്‌രി ബസാറില്‍ അയോധ്യ ഡവലപ്മെന്റ് അതോറിറ്റിയുടെ (എഡിഎ) നേതൃത്വത്തില്‍ പുതിയതായി നിര്‍മിച്ച ബഹുനില വാണിജ്യ സമുച്ചയമായ അരുന്ധതി ഭവനിലാണ് റെസ്റ്റൊറന്റ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം/എസ് കവച് ഫസിലിറ്റി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റെസ്റ്റൊറന്റ്. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്നാണ് റെസ്റ്റൊറന്റിനോട്…

    Read More »
  • അഞ്ചു സംവിധായകരുടെ അപൂർവ്വ സംഗമം, നേമം പുഷ്പരാജിൻ്റെ ‘രണ്ടാംയാമം’ ശ്രദ്ധേയമാകുന്നു

        പലപ്പോഴും പല പ്രതിഭകളും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അവിടെ പല പ്രത്യേകതകളും വന്നുഭവിക്കാറുണ്ട്. മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു എന്നതാണ് ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം. ഇത്തരമൊരു അപൂർവ്വതയ്ക്ക്  വഴിയൊരുങ്ങിയത് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാംയാമം’ എന്ന ചിത്രത്തിലാണ്. പാലക്കാട് മണ്ണാർകാട്ടും, പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായ അഴകപ്പൻ ദുൽക്കർ സൽമാൻ നായകനായ ‘പട്ടം പോലെ’ ചിത്രത്തിൻ്റെ സംവിധായകനാണ്. രാജസേനനാണ് മറ്റൊരു സംവിധായകൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി  സജീവമായി സംവിധാന രംഗത്തു തുടരുന്ന രാജസേനൻ ഇപ്പോൾ അഭിനയ രംഗത്തും ഏറെ സജീവമാണ്. വി.കെ.പ്രകാശ് ഉൾപ്പടെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നല്ലൊരു ഗായകൻ കൂടിയാണ് രാജസേനൻ. ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് രാജസേനൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവാണ് മറ്റൊരു സംവിധായകൻ. കലാപരവും സാമ്പത്തികവുമായ…

    Read More »
  • വസ്ത്രശാല ഉടമ കുഴഞ്ഞുവീണ് മരിച്ചു

        വസ്ത്രക്കട ഉടമ കുഴഞ്ഞുവീണ് മരിച്ചു.  കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിൽ ഒരാളായ മഹ്‍മൂദ് (42) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) വൈകീട്ടായിരുന്നു സംഭവം. കടയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോയെങ്കിലും വഴിമധ്യേ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ മഹ്‌മൂദിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും നാട്ടിനും കണ്ണീരായി. ജനുവരി 28ന് കാസർകോട് ഗവ. കോളജിൽ സംഘടിപ്പിച്ച ‘കിനാവിലെ ജി സി കെ’ പൂർവവിദ്യാർഥി സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഇന്ന് (ബുധൻ) രാവിലെ ഏഴ് മണിക്ക് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

    Read More »
  • കാസർകോട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ 2 യുവാക്കളെയും തിരിച്ചറിഞ്ഞു

        കാസർകോട് സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ സ്വാദിഖ് – ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിർ (19) ബദിയടുക്ക ബീജന്തടുക്കയിലെ നിഹാൽ (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പള്ളം റയിൽവേ അടിപ്പാതയ്ക്ക് സമീപം യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി സംശയിച്ചത്. ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലും മറ്റൊരാളുടേത് കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദ് സാഹിറിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടു. തുടർന്ന് മാതാവ് എത്തിയാണ് മരിച്ചത് മകൻ സാഹിർ ആണെന്ന് സ്ഥിരീകരിച്ചത്. മരിച്ച രണ്ടാമത്തെ യുവാവ് നിഹാൽ ആണെന്ന് നേരത്തെ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച വൈകീട്ടോടെ നിഹാലിന്റെ…

    Read More »
  • ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു, പ്രജീവ് സത്യവർദ്ധൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷെബി ചൗഘട്ട്

    പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം നാളെ (ജനുവരി 31 ബുധൻ ) തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. ഇവരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. സിജുവിൽസൻ നായകനായ തൻ്റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുന്നു. അതിനോപ്പമാണ് ഇളയ സഹോദരനും സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. ‘ഫൈനൽസ്’ എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നു ബിഗ്‌ ബഡ്ജറ്റ് സിനിമകളാണ്‌ തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്.ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. ഹരിനാരായണൻ്റെ വരികൾക്ക്…

    Read More »
  • ചിന്മയി ബാബുരാജ് ദേശീയ തലത്തില്‍ എന്‍.സി.സിയില്‍ മികച്ച രണ്ടാമത്തെ കേഡറ്റ്

        ദേശീയതലത്തില്‍ എന്‍.സി.സി ജൂനിയര്‍ വിംഗ് വിഭാഗത്തിലെ ബെസ്റ്റ് കേഡറ്റ് മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചിന്മയി ബാബുരാജ് വെള്ളി മെഡലുമായി രണ്ടാം സ്ഥാനത്തിനര്‍ഹയായി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍.സി.സി റിപ്പബ്ലിക്ക് ദിന ക്യാമ്പിലാണ് രാജ്യത്തെ മികച്ച കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നത്. 32 കേരള ബറ്റാലിയന്‍ തലത്തിലും കോഴിക്കോട് ഗ്രൂപ്പ്, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് തലത്തിലും മികച്ച കേഡറ്റായിരുന്നു ചിന്മയി. ഫയറിംഗ് സംവാദം, പൊതുവിജ്ഞാനം, ഇന്റര്‍വ്യൂ എന്നിവയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. പതിനാല് ലക്ഷത്തിലധികം വരുന്ന കേഡറ്റുകളില്‍ നിന്നാണ് വെള്ളി മെഡല്‍ നേടിയത്. കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സി. സജീന്ദ്രന്‍, അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍ പി. ഗോപീകൃഷ്ണന്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലാണ് ചിന്മയി മികച്ച നേട്ടം കൈവരിച്ചത്. ബിസിനസുകാരന്‍ നെല്ലിക്കാട്ടെ എ.സി ബാബുരാജിന്റെയും കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ് ക്ലാര്‍ക്ക് സിന്ധു പി. രാമന്റെയും മകളായ ചിന്മയി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്

    Read More »
  • ഇൻകംടാക്സ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു

    കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി പാർക്കിൽ കേന്ദ്ര സർക്കാർ ‘സ്വച്ചതാ പക്കഡ ‘കാമ്പയിന്റെ ഭാഗമായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ മരങ്ങൾ വച്ചു പിടിപ്പിച്ചു. കോട്ടയം ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സി.ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് കമ്മീഷണർ റാംകുമാർ, ഇൻകടാക്സ് ഓഫീസർ ജോർജ് ഡാനിയൽ, കു ട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

    Read More »
  • കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളജ് വിദ്യാർഥിനി മരിച്ചു, സംഭവം കൊല്ലത്ത്

           കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു. ടികെഎം എൻജിനീയറിങ് കോളജ് വിദ്യാർഥിനി തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടിയെന്നാണ് കെഎസ്ആർടിസി വിശദീകരണം.

    Read More »
  • ഇസ്ലാമില്‍ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കാണുന്നത്; മൂന്നാം ഭാര്യയായി ഇനിയും ജീവിക്കാൻ വയ്യ :  റസിയ ബീവി

    ഭോപ്പാല്‍ : സ്വാതന്ത്ര്യമുള്ള ജീവിതം വേണമെന്ന ആഗ്രഹത്തില്‍ ഹിന്ദുമതം സ്വീകരിച്ച്‌ മുസ്ലീം യുവതി. മധ്യപ്രദേശിലെ ജബല്‍പൂർ ഗോഹല്‍പൂർ നിവാസിയായ റസിയയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. നിരവധി പേരുടെ സാന്നിദ്ധ്യത്തിലാണ് റസിയ ഹിന്ദുമതം സ്വീകരിച്ചത് . സമ്മർദമില്ലാതെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും , അതിനായാണ് സനാതന ധർമ്മത്തിലേക്ക് വന്നതെന്നും നന്ദനിയായി മാറിയ റസിയ പറഞ്ഞു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ബഹുമാനമില്ലെന്നും, ഇസ്ലാമില്‍ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. റസിയ 12 വർഷം മുമ്ബ് ഷെർഷാ നവാസ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഷെർഷായുടെ മൂന്നാമത്തെ ഭാര്യയായിരുന്നു റസിയ.ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. തന്റെ കുടുംബത്തിലെ മറ്റുള്ളവരും ഇസ്‌ലാം ഉപേക്ഷിച്ച്‌ എത്രയും വേഗം സനാതന ധർമ്മം സ്വീകരിക്കുമെന്ന് റസിയ പറഞ്ഞു.

    Read More »
Back to top button
error: