NEWS

  • രാജിവച്ച് പുറത്തുപോകൂ; നെതന്യാഹുവിന്റെ വീടിന് മുമ്പില്‍ കൂറ്റന്‍ പ്രതിഷേധം

    ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുമ്പില്‍ കൂറ്റന്‍ പ്രതിഷേധം. ജറുസലേം അസ്സ സ്ട്രീറ്റിലെ വസതിക്കു മുമ്പില്‍ ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാന്‍ കഴിയാത്ത നെതന്യാഹു ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജറൂസലേമില്‍ മാത്രമല്ല, തെല്‍ അവീവ്, ഹൈഫ, ബീര്‍ഷെബ, ഐലാത് എന്നീ നഗരങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. ബന്ദികളെ തിരിച്ചെത്തിക്കാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400ലേറെ ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 240ലേറെ പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതുവരെ ഒമ്പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ ഇല്ലാതാക്കുന്നതു വരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം നടക്കുന്നത്. എന്നാല്‍ എത്ര ഹമാസ് പോരാളികളെ വകവരുത്താനായി എന്ന കണക്കുകള്‍ ലഭ്യമല്ല.…

    Read More »
  • മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ലഭിച്ച രണ്ടു കോടി പലസ്തീന് നല്‍കി സാക്കിര്‍ നായിക്

    ക്വലാലംപുര്‍: മാനനഷ്ടക്കേസില്‍ മലേഷ്യന്‍ ഹൈക്കോടതി നഷ്ടപരിഹാരമായി വിധിച്ച 3,20,000 ഡോളര്‍ (2,66,10,800 രൂപ) പലസ്തീന് നല്‍കി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. അപകീര്‍ത്തിപ്പെടുത്തിയെന്ന സാക്കിര്‍ നായികിന്റെ പരാതിയില്‍ പെനാങ് മുന്‍ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മലേഷ്യന്‍ ഹൈക്കോടതി ജഡ്ജി ഹയാത്തുല്‍ അഖ്മല്‍ അബ്ദുല്‍ അസീസ് ആണ് വിധി പറഞ്ഞത്. വിധി പുറത്തുവന്നതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തുക ഫലസ്തീന് നല്‍കുന്നതായി നായിക് എക്സില്‍ കുറിച്ചത്. ”ഇസ്ലാമിലെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍ അഖ്സ പള്ളി സംരക്ഷിക്കുന്നതില്‍ സമുദായത്തിനായി ഫലസ്തീനികള്‍ നിര്‍ബന്ധമായ കടമ നിറവേറ്റുകയാണ്. ഫലസ്തീന്‍ ചെറുത്തുനില്‍പിന് അല്ലാഹു സ്ഥിരതയും വിജയവും നല്‍കട്ടെ…ഫലസ്തീനിലെ സഹോദരീ സഹോദരന്‍മാരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുകയും അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ അവരെ ശക്തിപ്പെടുത്തുകയും രക്തസാക്ഷികള്‍ക്ക് സ്വര്‍ഗത്തില്‍ ഏറ്റവും ഉയര്‍ന്ന പദവി ലഭിക്കുകയും ചെയ്യട്ടെ…”-സാകിര്‍ നായിക് ട്വീറ്റ് ചെയ്തു.  

    Read More »
  • ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും; ‘മഹാമാരികളെ കേരളം നേരിട്ട വിധം’ കേരളീയം സെമിനാറിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്. നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി നടപ്പിലാക്കും. ലാബ് നെറ്റുവര്‍ക്ക് സംവിധാനം 2024 ല്‍ യാഥാര്‍ത്ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങള്‍ വളരെ വലുതാണ്. അതിന് ഈ സെമിനാര്‍ വളരെ ഫലപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ‘മഹാമാരികളെ കേരളം നേരിട്ട വിധം’ കേരളീയം സെമിനാര്‍ മസ്‌കറ്റ് ഹോട്ടലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മോഡറേറ്ററായി. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

    Read More »
  • രാത്രി 12ന് ശേഷം കലാപരിപാടികളില്ല, രജിസ്ട്രേഷന്‍ നിര്‍ബന്ധം; ‘മാനവീ’യത്തില്‍ നിയന്ത്രണം വരും

    തിരുവനന്തപുരം: മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി തിരുവനന്തപുരം മ്യൂസിയം പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാനവീയത്ത് തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാതിനെ തുടര്‍ന്നാണ് നടപടി. മാനവീയത്തില്‍ രാത്രി 12 മണിക്ക് ശേഷം കലാപരിപാടികള്‍ പാടില്ലെന്നതാണ് നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടത്. 12 മണിക്ക് ശേഷം ഉച്ചഭാഷിണിയും നിരോധിക്കും. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം രജിസ്ട്രേഷനും നിര്‍ബന്ധമാക്കും. ഒരു സമയം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ക്ക് അനുവാദമുണ്ടാകില്ല. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അതേസമയം, മാനവീയം വീഥിയില്‍ കഴിഞ്ഞ ദിവസം നടന്ന കൂട്ടത്തല്ലില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. വീഡിയോ ദൃശ്യങ്ങളിലുള്ള ആളെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മാനവീയം വീഥിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവാവിനെ നിലത്തിട്ട് മര്‍ദിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നവര്‍ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.  

    Read More »
  • സൗദി ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നത് 40 മലയാളികളടക്കം 115 ഇന്ത്യൻ തടവുകാര്‍

    റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്‍റെ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരംക്ഷിച്ചവരും മോഷണകുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്. മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു. പതിവിലും വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. അടുത്തകാലത്ത് മയക്കുമരുന്ന് നിയന്ത്രണ കാമ്പയിനെ തുടർന്ന് പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക്…

    Read More »
  • രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ; ഇസ്രായേൽ പ്രത്യാക്രമണത്തിന് ഇരയാകുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യയുടെ ക്രൗഡ് ഫണ്ടിങ് കാമ്പയിൻ

    റിയാദ്: ഇസ്രായേൽ പ്രത്യാക്രമണത്തിന് ഇരയാകുന്ന ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചു. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെൻററിന് കീഴിൽ ‘സാഹിം’ (www.sahem.ksrelief.org) പോർട്ടൽ വഴിയാണ് സംഭാവനകൾ സ്വീകരിക്കുന്നത്. അൽറാജ്‌ഹി ബാങ്കിന്‍റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ മുഖേനയും സംഭാവനകൾ സ്വീകരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്ന് കോടി റിയാലും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവന നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്. സംഭാവനകൾ ഒഴുകുകയാണ്. രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ കവിഞ്ഞു.

    Read More »
  • ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ; ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ ഞെട്ടൽ രേഖപ്പെടുത്തി

    ജനീവ: ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവർത്തിച്ചു. ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികൾ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ എന്നിവ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സിൽ കുറിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ഗാസയിലെ സ്കൂളിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. 20 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു.…

    Read More »
  • നഴ്‌സിന്റെ ക്രൂരതയില്‍ 17 ദുരൂഹമരണം; കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചെന്ന് കണ്ടെത്തല്‍

    ന്യൂയോര്‍ക്ക്: കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് വയോജന കേന്ദ്രത്തിലെ രോഗികളെ കൊലപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിനിയായ ഹെതര്‍ പ്രസ്ഡി എന്ന നഴ്‌സാണ് രണ്ട് രോഗികളെ കൊലപ്പെടുത്തുകയും ചികിത്സയിലുള്ള രോഗികളെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തത്. ഇന്‍സുലിന്‍ കുത്തിവെച്ച് രണ്ട് രോഗികളെ കൊലപ്പെടുത്തിയ നഴ്‌സ് 17 പേരെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നുമാണ് കണ്ടെത്തല്‍. കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചാണ് നഴ്‌സ് രണ്ടു പേരെ കൊലപ്പെടുത്തിയതെന്ന് പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. നഴ്‌സ് ജോലി ചെയ്തിരുന്ന വിവിധ കേന്ദ്രങ്ങളിലായി 17 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. ഈ മരണങ്ങളില്‍ പ്രസ്ഡിക്ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ട്. 43 മുതല്‍ 104 വയസ്സുവരെയുള്ള രോഗികള്‍ക്കാണ് നഴ്‌സ് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയത്. രാത്രി സമയങ്ങളിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് രോഗികള്‍ക്കും ഇന്‍സുലിന്‍ കുത്തിവെച്ചതായി ഇവര്‍ കുറ്റ…

    Read More »
  • പിന്തുണയ്ക്കാമെന്ന് കുമാരസ്വാമിയുടെ വാഗ്ദാനം; മുഖ്യമന്ത്രിയാകാന്‍ തിടുക്കമില്ലെന്ന് ഡി.കെ.ശിവകുമാര്‍

    ബംഗളുരു: മുഖ്യമന്ത്രിയാകണമെങ്കില്‍ ജെ.ഡി.എസിന്റെ 19 എം.എല്‍.എ.മാരുടെയും പിന്തുണ നല്‍കാമെന്ന് ജെ.ഡി.എസ്. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല താനുള്ളതെന്ന് ശിവകുമാര്‍ മറുപടി നല്‍കി. ”കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ സംസ്ഥാനത്ത് മത്സരിച്ചത്. മികച്ച രീതിയില്‍ ഭരിക്കണം. മുഖ്യമന്ത്രിയാകാന്‍ എനിക്ക് തിടുക്കമില്ല. ഞാന്‍ ആരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി നേതൃത്വത്തോട് പോലും” – ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള തന്റെ പിന്തുണയും പാര്‍ട്ടി നേതൃത്വത്തോടുള്ള കൂറും ശിവകുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണെ ജെഡിഎസിന്റെ 19 എംഎല്‍എമാര്‍ ശിവകുമാറിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഒരുവിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. കര്‍ണാടക കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത പ്രഭാത വിരുന്നില്‍ ഡി.കെ. ശിവകുമാര്‍ പങ്കെടുക്കുകയും ചെയ്തു. ബംഗളൂരുവില്‍ സിദ്ധരാമയ്യയുടെ ഔദ്യോഗികവസതിയായ ‘കാവേരി’യില്‍…

    Read More »
  • വെടിക്കെട്ടില്ലാതെ ഉത്സവങ്ങള്‍ നടത്തുക വലിയ പ്രയാസമെന്ന് മന്ത്രി; സര്‍ക്കാര്‍ അപ്പീലിന്

    തിരുവനന്തപുരം: അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കോടതി വിധി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിനെതിരെ എല്ലാ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കാന്‍ പ്രാഥമികമായി തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളും ട്രസ്റ്റികളുമെല്ലാം നടത്തുന്ന ദേവാലയങ്ങളിലെല്ലാം അസമയത്തുള്ള വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ആ സമയക്രമം എന്താണ് തുടങ്ങിയ ഡീറ്റെയില്‍സ് കിട്ടിയില്ല. എന്തു തന്നെയായാലും പൂര്‍ണമായും വെടിക്കെട്ടില്ലാതെ നമ്മുടെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക എന്നത് വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.  

    Read More »
Back to top button
error: