NEWS

 • കർണാടകയിൽ നേതൃമാറ്റ സൂചന നൽകി ബി ജെ പി മുതിർന്ന എംഎൽഎ, യെദ്യൂരപ്പ വീഴുമോ?

  കർണാടകയിലെ പുതുവത്സര ആഘോഷമായ ഉഗാഡിയ്ക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് മുതിർന്ന ബിജെപി എംഎൽഎ ബസംഗൗഡ പട്ടീൽ യാത്നാൽ. ബീജാപൂർ സിറ്റി എംഎൽഎയാണ് ബസംഗൗഡ. പുതിയ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുനിന്നുള്ള ആളായിരിക്കും എന്നും അദ്ദേഹം പ്രവചിച്ചു. ഒക്ടോബറിൽ തന്നെ ബസംഗൗഡ ഒരു പ്രവചനം നടത്തിയിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികനാൾ തുടരില്ലെന്നും വടക്കൻ മേഖലയിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രി ആകും എന്നും അന്നും ബസംഗൗഡ പറഞ്ഞിരുന്നു. ഈ മാസം ആദ്യം പാർട്ടി നിയമസഭാ സാമാജികരുടെ കൂടിക്കാഴ്ചയിൽ യെദ്യൂരപ്പയുമായി ബസംഗൗഡ സംസാരിച്ചിരുന്നു. ചില മണ്ഡലങ്ങളെ ലക്ഷ്യമിട്ടുള്ള ചിറ്റമ്മ നയത്തിനെതിരെ ഈ കൂടിക്കാഴ്ചയിൽ ബസംഗൗഡ ആഞ്ഞടിച്ചതായി റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൻ ബി വൈ വിജയന്ദ്ര ഭരണത്തിൽ ഇടപെടുന്നതിനെ കുറിച്ചും ബസംഗൗഡ ആരോപണമുന്നയിച്ചിരുന്നു അധികാരത്തിൽ തുടരാൻ യെദ്യൂരപ്പയ്ക്ക് പ്രായം ഒരു തടസ്സമാണ് എന്ന വിശകലനങ്ങൾ വന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെ ബിജെപി സംസ്ഥാന നേതൃത്വം തള്ളിക്കളയുകയാണ്.

  Read More »
 • സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19

  സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795…

  Read More »
 • ഡല്‍ഹി സ്‌ഫോടനം; വിമാനത്താവളങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്

  ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ഇതു സംബന്ധിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി.എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുമാണ് സുരക്ഷാ മുന്നറിയിപ്പ് ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് അഞ്ചു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആളപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയില്‍ വെച്ച സ്‌ഫോടകവസ്തുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ട് പേര്‍ ടാക്സിയില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞു. അതിനാല്‍ ഡ്രൈവറുമായി ചേര്‍ന്ന് പ്രതികളുടെ രേഖ ചിത്രങ്ങള്‍ വരയ്ക്കാനാണ് നീക്കം. അതേസമയം, ഇവര്‍ തന്നെയാണോ സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇസ്രയേല്‍…

  Read More »
 • ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയി മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം

  ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. പൂവച്ചല്‍ കുറകോണം സ്വദേശിനി ബബിതയ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബസ് ഇല്ലാത്തതിനാല്‍ കാല്‍നടയായി പോവുകയായിരുന്ന ഇവരുടെ നേര്‍ക്ക് പൂവച്ചല്‍ ഒന്നാം കരിക്കകം വളവില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മോശമായി സംസാരിക്കുകയും ബബിതയുടെ നാഭിക്ക് തൊഴിക്കുകയുമായിരുന്നു.ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് ഒരു ദിശയിലേക്ക് പാഞ്ഞു. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ബബിതയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയില്‍ സ്ഥിരമായി മദ്യപിക്കാന്‍ എത്തുന്ന ഇവര്‍ വിതൂര സ്വദേശികളാണെന്നും സുഹൃത്തിന് കാശ് കൊടുക്കാന്‍ പോയതാണെന്നും പോലീസ് പറയുന്നു.

  Read More »
 • വിജയലക്ഷ്മിയുടെ മരണകാരണം ഭർത്താവ് പ്രദീപ് പല കേസുകളിലും പ്രതിയായതോ.?

  ചാരുംമൂട് പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച വിജയലക്ഷ്മി ഭർത്താവ് പല കേസുകളിലും പ്രതിയായതിനെത്തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വാർത്തകൾ. പ്രദീപിന്റെ വഴി വിട്ട ജീവിതവും മോഷണ ശ്രമവും ബാംഗ്ലൂരിൽ നടത്തിയ കൊലപാതകവുമാണ് വിജയലക്ഷ്മിയുടെ മന:പ്രയാസത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ വച്ച് വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് പ്രദീപ്. ഈ കേസിന്റെ ഭാഗമായി ബാംഗ്ലൂരിൽ നിന്നുള്ള പൊലീസ് സംഘം ഡിസംബർ 29ന് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിജയലക്ഷ്മി മക്കളുമൊത്ത് നാട്ടിലേക്ക് തിരികെ പോന്നത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് വിജയലക്ഷ്മി വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് വിജയലക്ഷ്മിയുടെ മൃതശരീരം മരണച്ചിറ എന്നറിയപ്പെടുന്ന പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം മരണപ്പെട്ട വിജയലക്ഷ്മി മലയാളസിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന താരമായിരുന്നു. 2019 ല്‍ നടൻ ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന സിനിമയിൽ ജെസ്സിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്…

  Read More »
 • കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം; 2 റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

  വയനാട്ടില്‍ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ട് ഉടമകളായ റിയാസ്, സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെ ടെന്‍ഡുകളില്‍ ഒന്നില്‍ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. റിസോര്‍ട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കള്‍ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്രയിലെ ദാറു നൂജ്ഉം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന.

  Read More »
 • കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാം: പ്രധാനമന്ത്രി

  വിവാദ കാര്‍ഷിക നിയമം അവസാനിപ്പിക്കണമെന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിച്ചു നിര്‍ത്താമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റിനെ മുന്നോടിയായുള്ള സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്നും നിയമങ്ങള്‍ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല വീണ്ടും ഒരു ചര്‍ച്ചയ്ക്ക് ഒരു ഫോണ്‍ കോളിന് അകലം മാത്രമേ ഉള്ളൂ എന്ന് കൃഷിമന്ത്രിയുടെ പ്രസ്താവനയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11 തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളും ചര്‍ച്ച നടത്തിയത് എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ല നിലപാടിലാണ് കര്‍ഷകര്‍.

  Read More »
 • കര്‍ഷക സമരം; പ്രതിഷേധം കനക്കുന്നു; ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

  കേന്ദ്രസർക്കാർ പുറത്തിറക്കിയ വിവാദ കർഷക നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലെ ഇന്റർനെറ്റ് രണ്ട് ദിവസത്തേക്ക് താൽക്കാലികമായി വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിംഘു, ഗാസിപുർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് വിച്ഛേദിച്ചത്. ജനുവരി 29ന് രാത്രി 11 മുതൽ ജനുവരി 31ന് 11 വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുന്നതായി മന്ത്രാലയത്തിന് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം വെള്ളിയാഴ്ച ഹരിയാന സർക്കാർ 17 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിചാരിച്ചിരുന്നു.

  Read More »
 • വി എസ് രാജി വെച്ചു

  ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിഎസ് അച്ചുതാനന്ദന്‍ രാജിവെച്ചു. മാധ്യമങ്ങളോട് അദ്ദേഹം തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. വിഎസ് പറഞ്ഞു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ…

  Read More »
 • കോവിഡ് പോരാട്ടം ഒരു വര്‍ഷമാകുമ്പോള്‍

  ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇതിനെ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ് – 2019-nCoV) കൊറോണ കുടുംബത്തില്‍പ്പെട്ട (സാര്‍സ്, മെര്‍സ് – SARS MERS) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകര്‍ച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണ കാരണമാകുമെന്ന് ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെയൊരു മുന്നറിയിപ്പ് ജനുവരി രണ്ടാം വാരത്തോടെ കണ്ടതോടെ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും വിപുലമായ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷി ഒരുക്കിക്കൊണ്ട് പ്രതിരോധനിര തീര്‍ക്കുകയും ചെയ്തു. ഈ മുന്നൊരുക്കങ്ങള്‍ ഒന്നാംഘട്ടത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകമായി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ പ്രധാനപ്പെട്ട…

  Read More »
Back to top button
error: