NEWS

  • കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

    കോട്ടയം/കൊച്ചി: കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിൻസൺ ചെറുമല എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. കോൺഗ്രസ് പ്രവർത്തകരായ ഏഴ് പേരെയാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. തോപ്പുംപടി ബിഒടി പാലത്തിൻ കരിങ്കൊടി പ്രതിഷേധത്തിന് തയ്യാറായി നിൽക്കുകയായിരുന്നു ഇവർ. പള്ളുരുത്തിയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വരുന്നതിനിടെ പ്രതിഷേധിക്കാനായിരുന്നു പദ്ധതി. കസ്റ്റഡിയിൽ എടുത്തവരെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

    Read More »
  • ഹിമാചൽ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    ദില്ലി: ഹിമാചൽ പ്രദേശിലെ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. അതേസമയം, ചിരാതുകള്‍ തെളിയിച്ചും പൂജകളും പ്രാർത്ഥനകളുമായും ദീപാവലി കെങ്കേമമാക്കുകയാണ് ഉത്തരേന്ത്യ. ഇത്തവണയും സൈനികരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. 2014 ൽ പ്രധാനമന്ത്രി പദത്തിലെത്തിയതു മോദിയുടെ എല്ലാ ദീപാവലിയും സൈനികരോടൊപ്പമാണ്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികരോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം. അതേസമയം, ദീപാവലി പകർന്ന ഉത്സവഛായയിലാണ് ഉത്തരേന്ത്യ. കാളി പൂജയാക്കൊരുങ്ങിയ കൊൽക്കത്തയിലെ തെരുവുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദീപാലങ്കര പ്രഭയിൽ മുങ്ങി നിൽക്കുകയാണ് അയോധ്യ, ഇത്തവണത്തെ ദീപോത്സവത്തിന് ലോക റെക്കോർഡെന്ന തിളക്കത്തിനാണ് ഒരുങ്ങുന്നത്. സരയൂ നദീക്കരയിലെ 51 ഘാട്ടുകളിൽ തെളിഞ്ഞത് 22 ലക്ഷം ദീപങ്ങളാണ്. രാമ ലക്ഷ്മണമാരായി അണിഞ്ഞൊരുങ്ങിയും വീടുകളിൽ ലക്ഷ്മി പൂജയുമായി നാടും നഗരവും ദീപാവലിത്തിരക്കിലാണ്. ദില്ലിയിൽ പടക്കങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല.…

    Read More »
  • നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു; 36 തൊഴിലാളികള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങി. ഉത്തരകാശിയിലാണ് സംഭവം. 36 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യമുനോത്രി ധാമില്‍ നിന്ന് ഉത്തരകാശിയിലേക്കുള്ള യാത്രാ ദൂരം 26 കിലോമീറ്റര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഛാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ടണലിലാണ് അപകടം സംഭവിച്ചത്. ആകെ നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ 150 മീറ്റര്‍ ഭാഗത്താണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ നാല് മണിയോടെ ഈ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ജില്ലാ ഭരണകൂടം അടിയന്തിര നടപടികള്‍ ആരംഭിച്ചു. ഉത്തര്‍കാശി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അഗ്നിശമന സേനയും നാഷണല്‍ ഹൈവേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നു. ടണല്‍…

    Read More »
  • കൊല്ലത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി; യാത്രക്കാര്‍ക്ക് റെയില്‍വെയുടെ ഇരുട്ടടി, റീത്ത് വെച്ച് പ്രതിഷേധം

    കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഭാഗമായാണ് റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയത്. എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൌണ്ടറുകൾ പുനസ്ഥാപിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. പൂട്ടിയ റിസർവേഷൻ കൗണ്ടറിന് മുന്നിൽ റീത്ത് വെച്ചാണ് യാത്രക്കാർ പ്രതിഷേധമറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെത്തുമ്പോഴാണ് യാത്രക്കാർ പലരും കൗണ്ടർ അടച്ചു പൂട്ടിയ വിവരം അറിയുന്നത്. നവംബർ ഒന്നിനാണ് കൊല്ലത്തെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തലാക്കിയത്. റെയിൽവെ പാഴ്സൽ സർവീസ് ഓഫീസിന് മുകളിലാണ് വർഷങ്ങളായി റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത്. യാത്രക്കാർക്കുള്ള ഇരിപ്പിടവും വിശാലമായ കൗണ്ടറുമാണ് ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രകാരം സാധാരണ കൗണ്ടറിൽ തന്നെയാണ് റിസർവേഷൻ കൗണ്ടറും. ഇത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്കുണ്ടാക്കുന്നത്. പ്രായമയവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് കൂടുതൽ പ്രതിസന്ധി. സാധാരണ ടിക്കറ്റ് കൗണ്ടറുകളിൽ തന്നെ റിസർവേഷൻ കൗണ്ടറും വന്നതോടെ തിരക്കും കൂടി. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, കായംകുളം…

    Read More »
  • ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

    ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50), സജീവൻ (45) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പത്തോടെയാണ് വള്ളം മറ‍ിഞ്ഞ് ഇരുവരെയും കാണാതായത്. 301 കോളനിയില്‍ന്നും ആനയിറങ്കല്‍ ഡാമിലുടെ സ്വന്തം വള്ളത്തില്‍ ആനയിറങ്കലിലേക്ക് പോയി അവശ്യസാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് അപകടം. വള്ളത്തില്‍ തിരിച്ചുവരുന്നതിനിടെ മറിയുകയായിരുന്നു. അപകടം നടന്നത് കണ്ടയുടനെ പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം ഡാമില്‍ മുങ്ങിയത്. ഗോപി അല്‍പംകൂടി മുന്നോട്ട് തുഴഞ്ഞെങ്കിലും വള്ളം പൂര്‍ണമായും മുങ്ങിപോവുകയായിുരന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സുമെത്തി. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലായും തിരച്ചില്‍ നടത്തുന്നുണ്ട്. വൈകിട്ടോടെ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടെ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ശ്രമകരമാണ്. മുമ്പ് അരികൊമ്പന്‍റെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണ് ആനയിറങ്കല്‍ ഡാമും 301 കോളനിയും.

    Read More »
  • കൂട്ടുകാരന്റെ കല്യാണം കൂടാൻ കോട്ടയത്ത് വന്ന് ഒഴുക്കി​ല്‍­പ്പെ­ട്ട 21കാരന്റെ മൃതദേഹം കിട്ടി, മരിച്ചത് ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി പഠിക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി

        കോ­​ട്ട​യം നഗരാതിർത്ഥിയിലെ  എലിപ്പുലിക്കാട് പാലത്തിനു സമീപം കു­​ളി­​ക്കാ­​നി­​റ​ങ്ങി­​ ഒ­​ഴു­​ക്കി​ല്‍­​പ്പെ­​ട്ട്  കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ജോയേല്‍ വില്യംസ് എന്ന 21കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജോയലും മൂന്ന് സുഹൃത്തുക്കളും എലിപ്പുലിക്കാട് കടവിന് സമീപത്തെ ഹോം സ്റ്റേയിൽ എത്തിയത്. ഇവിടെ നിന്നും ഇക്കരെ എത്തി വസ്ത്രങ്ങൾ അഴിച്ച് വച്ച ശേഷം മീനന്തറയാറ്റിൽ ജോയൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേല്‍ വീണ്ടും വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ സമയത്താണത്രേ യുവാവ് ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഇതുവഴി പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ,  അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ഈസ്റ്റ്…

    Read More »
  • കാളിദാസ്- താരിണി കല്യാണ നിശ്ചയ വേദിയിൽ താരമായത് ചക്കിയും കാമുകനും

    മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെ പുത്രൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ താരിണി കലിംഗരായരുമായി  പ്രണയത്തിലാണെന്ന് കാളിദാസ് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയ വേദിയിൽ ഏറ്റവും തിളങ്ങിയത് ജയറാമിന്റെ ഇളയ മകൾ ചക്കി എന്ന മാളവികയും കാമുകനുമാണ്. പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മാളവിക തന്നെയാണ്. കാളിദാസിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ചക്കി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവ‌ച്ചത്. കാളിദാസിനും താരിണിക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്. ചേട്ടനു പിന്നാലെ അനിയത്തിയുടേയും വിവാഹം ഉടൻ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. താൻ പ്രണയത്തിലാണെന്ന് മാളവിക വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കാമുകന്റെ പിറന്നാൾ ദിനത്തിലായിരുന്നു അത്. വാലന്റൈന്‍ ഡേയിലാണ് കാളിദാസ് തന്റെ പ്രണയം തുറന്നു പറഞ്ഞത്.  ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസിനെയും അവതാരക ക്ഷണിച്ചു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നു.…

    Read More »
  • കാല്‍നട യാത്രക്കാരനെ ഇടിച്ചതിനെ തുടർന്ന് ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

    കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം, ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ചു. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച്‌ ജീജിത്ത് ഓടിച്ച ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെ  അപ്പോൾ അതുവഴി വന്ന  മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു.   അപകടത്തെത്തുടർന്ന് ജനക്കൂട്ടം ആക്രമിക്കുമെന്ന് കരുതിയാണ് ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടിയത്.റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിടിച്ച്‌ പരിക്കേറ്റ കാല്‍നടയാത്രക്കാരൻ മുനീര്‍ ആശുപത്രിയിലാണ്.

    Read More »
  • ഇന്ത്യയിൽ ഉൾപ്പെടെ ഫേസ്ബുക്ക് പണിമുടക്ക് 

    ലണ്ടൻ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്ലാറ്റ്ഫോം തകരാറായെന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകളായി ഫേസ്ബുക്കില്‍ ‘ഇന്‍സഫിഷ്യന്റ് പെര്‍മിഷന്‍’ എന്ന കമാന്‍ഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ തടസമില്ലായിരുന്നു. എന്നാല്‍ നിലവില്‍ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ്. വിവിധ പേജുകളും കാണാന്‍ സാധിക്കില്ല. This page ins’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഫേസ്ബുക്കിന് തകരാര്‍ സംഭവിച്ചതായി ഡൈണ്‍ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • പ്രഭാതസവാരിക്ക് പോയ അച്ഛനും  8 വയസുകാരനായ മകനും  ആത്മഹത്യ ചെയ്ത നിലയിൽ,  അയലത്തെ ആൾത്താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് 

    കോട്ടയം: മീനടത്ത് അച്ചനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മീനടം നെടുംപൊയ്കയിൽ താമസിക്കുന്ന വട്ടുകളത്തിൽ ബിനു, മകൻ മൂന്നാം ക്ലാസ്സ്കാരനായ ശിവ ഹരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ പ്രഭാതസവാരിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ബിനുവിനെയും മകനെയും പിന്നീട് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ബിനു ഇലട്രിക്ക് വർക്കുകൾ ചെയ്യുന്ന വ്യക്തിയാണ്. ബിനു മുമ്പ് ആലാമ്പള്ളി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്നു. പിന്നീട് ആലാമ്പള്ളിയിലെ സ്ഥലം വിറ്റ ശേഷം മീനടം നെടുംപൊയ്കയിൽ സ്ഥലം വാങ്ങി താമസിച്ച് വരുകയായിരുന്നു.

    Read More »
Back to top button
error: