Kerala

    • ഭാര്യ വിറ്റ ടിക്കറ്റിന് 12 കോടി ഒന്നാം സമ്മാനം; ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് ഒരു കോടി രണ്ടാം സമ്മാനം

      കാസർകോട്: പൂജ ബമ്ബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്‍സി വില്‍പന നടത്തിയ ജെ സി 253199 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉമസ്ഥതയിലുള്ളതാണിത്.ഇവരുടെ ഭര്‍ത്താവ് ജോജോ ജോസഫും ലോട്ടറി ഏജന്റാണ്. പൂജ ബമ്ബറിലെ രണ്ടാം സമ്മാനവും ഇവര്‍ വിറ്റ ടിക്കറ്റിനാണ്. ജോജോ ജോസഫ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുളളതാണ് ഈ ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്ബര്‍.

      Read More »
    • ജീവിക്കാന്‍ അനുവദിക്കില്ല കട്ടായം! റോബിന് വീണ്ടും പിഴയിട്ട് എം.വി.ഡി; ബസ് തടഞ്ഞത് പുലര്‍ച്ചെ മൈലപ്രയില്‍

      പത്തനംതിട്ട: ‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്(എം.വി.ഡി). മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോബിന്‍ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ സ്വീകരണം ലഭിച്ചിരുന്നു.  

      Read More »
    • ഷെഡ്ഡിന്‌ തീപിടിച്ച്‌ വയോധികന്‌ ദാരുണാന്ത്യം

      വയനാട്: ഷെഡ്ഡിന്‌ തീപിടിച്ച്‌ വയോധികന്‌ ദാരുണാന്ത്യം.തരുവണ പാലയാണ മണികണ്ഠാലയം ക്ഷേത്രത്തിനുസമീപത്തെ തേനോത്തുമ്മല്‍ വെള്ളൻ (70) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയിക്ക്‌ കൈയ്ക്കുംകാലിനും പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.  വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും വീടിനോടു ചേര്‍ന്നുനിര്‍മിച്ച ഷെഡ്ഡിലാണ് താമസിക്കുന്നത്. സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളാണ് ഷെഡ്ഡില്‍നിന്ന് തീയുംപുകയും ഉയരുന്നതുകണ്ടത്. ഓടിക്കൂടിയ ഇവർ വെള്ളമൊഴിച്ചാണ് തീകെടുത്തിയത്. തേയിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: അണ്ണൻ, വനജ, മണി, ബിന്ദു. മരുമക്കള്‍: കുഞ്ഞിരാമൻ, ലീല.

      Read More »
    • ശബരിമലയില്‍ ആറ് വയസുകാരിയെ പാമ്ബുകടിച്ചു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

      പത്തനംതിട്ട:ശബരിമലയില്‍ ആറ് വയസുകാരിയെ പാമ്ബുകടിച്ചു.കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് പാമ്ബിന്റെ കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആന്‍റി സ്‌നേക്ക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ സംഭവമാണിത്.

      Read More »
    • എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ പ്രതിഷേധം; ആലപ്പുഴവഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നു റെയില്‍വേയുടെ മുന്നറിയിപ്പ്

      ആലപ്പുഴ:ജനപ്രതിനിധികളടക്കമുള്ളവര്‍ക്കു താത്പര്യമില്ലെങ്കില്‍ ആലപ്പുഴവഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നു റെയില്‍വേയുടെ മുന്നറിയിപ്പ്. വന്ദേഭാരത് വന്നശേഷം പാസഞ്ചര്‍ തീവണ്ടികള്‍ പിടിച്ചിടുന്നതിനെതിരേയും സമയക്രമം തെറ്റുന്നതിനെതിരേയും എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണു റെയില്‍വേയുടെ നീക്കം. എറണാകുളം-കായംകുളം പാസഞ്ചര്‍, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ എന്നിവയുമായി ബന്ധപ്പെട്ടാണു വിവാദം. ഈ രണ്ടു പാസഞ്ചര്‍ തീവണ്ടികളുടെയും വന്ദേഭാരതിനുമുൻപുള്ള സമയം പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. ആലപ്പുഴവഴിയുള്ള വന്ദേഭാരതിന്റെ സര്‍വീസ് സുഗമമാക്കുന്നതിനായി ആലപ്പുഴയ്ക്കും കായംകുളത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന രണ്ടു പാസഞ്ചറുകളുടെ സമയം റെയില്‍വേ പരിഷ്കരിച്ചിരുന്നു. എന്നിട്ടും ഈ തീവണ്ടികള്‍ വൈകിയോടുന്നതായി ആരോപിച്ചാണു കഴിഞ്ഞദിവസം യാത്രക്കാരും എ.എം. ആരിഫ് എം.പി.യുമടക്കം പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്നാണു റെയില്‍വേ നിലപാടു വ്യക്തമാക്കിയത്.

      Read More »
    • കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

      സുല്‍ത്താന്‍ ബത്തേരി: ഗുണ്ടല്‍പ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ് (22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള (23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.

      Read More »
    • വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിനില്ല: രാഹുൽ മാങ്കൂട്ടത്തിൽ

      തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ നെഞ്ചുവേദന വരില്ലെന്നും പറഞ്ഞ രാഹുല്‍ പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും വ്യക്തമാക്കി. കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, യൂത്ത്ത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ നാല് പേര്‍ കസ്റ്റഡിയിലായതോടെ എ ഗ്രൂപ്പിനുള്ളില്‍ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മത്സരിച്ചത്. കേസില്‍ കസ്റ്റഡിയിലുള്ള അബി വിക്രം, ബിനില്‍ ബിനു, ഫെന്നി,…

      Read More »
    • ചക്കുളത്തുകാവ് പൊങ്കാല; പത്തനംതിട്ട ജില്ലയിൽ മദ്യനിരോധനം

      തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂർ ‍ , പെരിങ്ങര, നെടുമ്ബ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലും എല്ലാവിധ മദ്യത്തിന്റെയും വിൽപ്പന നിരോധിച്ചും സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ചും ജില്ലാ കളക്ടർ ‍ എ.ഷിബു ഉത്തരവായി. കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം നവംബർ 26 നു വൈകുന്നേരം അഞ്ചു മുതൽ ‍ 27 നു വൈകിട്ട് ആറു വരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉൾപ്പടെയുള്ള ‍  കടകൾ ‍ അടച്ചിടാനാണ് നിർദ്ദേശം.

      Read More »
    • കനത്ത മഴ; കല്ലാര്‍ ഡാം തുറന്നു,ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

      ഇടുക്കി: ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഇടുക്കി – നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.  കല്ലാര്‍, മങ്കയം, പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ കൂടുതൽ.പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവന്തപുരം ജില്ലയില്‍  ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊൻമുടി ഇക്കോടൂറിസം കേന്ദ്രം അടച്ചു. അര്‍ധരാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങിയതോടെ  ഫയര്‍ ആൻഡ് റസ്ക്യൂ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറി അകപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

      Read More »
    • കോട്ടയത്ത് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

      കോട്ടയം:കറുകച്ചാൽ കൂത്രപ്പള്ളി പള്ളിക്ക് സമീപം  യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേൽ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിൻ ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിൻ പി സിബിച്ചൻ (19), പത്തനംതിട്ട സ്വദേശി അമൽ രാജ് പി.ആർ (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂർക്കാട് ഭാഗത്ത് നിരപ്പേൽ വീട്ടിൽ ഗോപിക (23), തിരുവല്ല സ്വദേശി ആഷിഷ് എം.എ (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയിൽ വീട്ടിൽ ക്രിസ്റ്റിൻ രാജു (26), തിരുവല്ല സ്വദേശി സാജു സി.എസ് (18), തിരുവല്ല കുറ്റൂർ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ സഞ്ചു കുമാർ (22) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ആഷിഷ്, ക്രിസ്റ്റിൻ രാജു, സാജു, സഞ്ചു കുമാർ എന്നിവരെ പ്രതികൾക്ക്‌ ഒളിവിൽ…

      Read More »
    Back to top button
    error: