Kerala

    • ‘രാജ നഗരി’യിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ; പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

      കൊച്ചി: രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ.എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. കൊച്ചിയുടെ ഗതാഗതവഴിയില്‍ നാഴിക കല്ലായ കൊച്ചി മെട്രോ.ആണിപ്പോള്‍ പുതിയ ദൂരങ്ങള്‍ താണ്ടാന്‍ ഒരുങ്ങുന്നത്. ആലുവയില്‍ നിന്ന് തുടങ്ങി 24 സ്റ്റേഷനുകള്‍ പിന്നിട്ട് 25 അഞ്ചാമത്തേതും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നത്. എസ് എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള ദൂരം പാളങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സിംഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇന്നുമുതലാണ് ഈ റൂട്ടിലുള്ള പരീക്ഷണയോട്ടം ആരംഭിക്കുക. രാത്രി 11.30ന് ട്രെയിനിന്റെ പരീക്ഷണ ഓട്ടം തുടങ്ങും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്റ്റേഷനുള്ളത്. ഇത് കൊച്ചി മെട്രോയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കും. തൃപ്പുണിത്തുറയിലേക്കുള്ള സ്ഥിരം സര്‍വീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് കണക്കാക്കുന്നത്. റെയില്‍വേയുടെ സ്ഥലംകൂടി ലഭ്യമായതോടെയാണ്…

      Read More »
    • കോഴിക്കോട് കടലില്‍ തിരയില്‍പ്പെട്ട 14 വയസുകാരന്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

      കോഴിക്കോട്: കോതിപ്പാലത്ത് കടലില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് കോതിപ്പാലത്ത് ചാമുണ്ഡി വളപ്പ് ബീച്ചിലാണ് അപകടം.സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ മൂന്ന് കുട്ടികളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. ഇനി ആരും അപകടത്തില്‍പ്പെട്ട് കാണില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ കരുതിയത്. നാലാമത്തെ കുട്ടി കരയ്ക്ക് കയറിയതായി മറ്റു കുട്ടികള്‍ പറഞ്ഞതിനാല്‍ കടലില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുകയും ചെയ്തില്ല. അപകടത്തില്‍പ്പെട്ട കുട്ടികളെ ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ ആശുപത്രികളില്‍ എത്തിച്ചു. മുഹമ്മദ് സെയ്ദിനായി ബന്ധുവീട്ടിലും പ്രദേശത്തും ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടി ബന്ധുവീട്ടിലോ മറ്റോ പോയി കാണുമെന്നായിരുന്നു ഇന്നലെ രാത്രി കരുതിയിരുന്നത്. ഇന്ന് രാവിലെയാണ് 14കാരന്റെ മൃതദേഹം ബീച്ചിന് അരികില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. മുഹമ്മദ് സെയ്ദിന്റെ സഹോദരനും അപകടത്തില്‍ പെട്ടിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ട് കുട്ടികള്‍ അപകടനില തരണം…

      Read More »
    • അര്‍ധവാര്‍ഷിക പരീക്ഷ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം; ടൈം ടേബിള്‍ ഇനിയുമെത്തിയില്ല

      തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിള്‍ വൈകുന്നു. ഒരാഴ്ചക്കുള്ളില്‍ തുടങ്ങുന്ന പത്താംതരം വരെയുള്ള പരീക്ഷകളുടെ ടൈംടേബിള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സ്‌കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ പതിമൂന്നിന് യുപി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങും. പതിനഞ്ചിന് എല്‍പി ക്ലാസുകളിലെ പരീക്ഷകളും ആരംഭിക്കും. എന്നാല്‍, ടൈംടേബിള്‍ ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളെ അറിയിച്ചിട്ടില്ല. ടൈംടേബിള്‍ കിട്ടാതെ ഏത് വിഷയം പഠിച്ചുതുടങ്ങുമെന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ഥികള്‍. സാധാരണ പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും ടൈംടേബിള്‍ വരാരുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ടൈംടേബിള്‍ വൈകുന്നതില്‍ അധികൃതരും കൃത്യമായ വിശദീകരണം നല്‍കുന്നില്ല.  

      Read More »
    • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു, അടുക്കള കത്തിനശിച്ചു

      വയനാട് : കല്‍പ്പറ്റയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു. സമീപത്തെ വിറക് അടുപ്പില്‍ ഈ സമയം തീ ഉണ്ടായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

      Read More »
    • ”സ്ത്രീധനം ചോദിച്ചാല്‍ താന്‍ പോടോ എന്ന് പെണ്‍കുട്ടികള്‍ പറയണം; മിശ്രവിവാഹം തടയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ല”

      തൃശൂര്‍: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. റുവൈസാണ് സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത്. കഴിയുന്നത്ര നല്‍കാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ചോദിച്ചത്…

      Read More »
    • മാര്‍ക്ക് വിവാദത്തില്‍ അഭിപ്രായം ഔദ്യോഗികമല്ല; വ്യക്തിപരമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

      തിരുവനന്തപുരം: പരീക്ഷകളില്‍ കുട്ടികള്‍ക്ക് വാരിക്കോരി മാര്‍ക്കു നല്‍കുന്നുവെന്ന അഭിപ്രായം ഔദ്യോഗികമല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. വ്യക്തിപരമായ അഭിപ്രായം മാത്രമാണത്. ഒരു യോഗത്തില്‍ വെച്ച് അധ്യാപകരോട് സംസാരിച്ചത് ആരോ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദീകരണം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി. യോഗത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥരായ അധ്യാപകര്‍ മാത്രമാണ് സംബന്ധിച്ചിരുന്നത്. തീരുമാനങ്ങള്‍ എന്ന നിലയിലല്ല കാര്യങ്ങള്‍ പരാമര്‍ശിച്ചത്. വ്യക്തിപരമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. അത് ആരോ ഫോണില്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. അതല്ലാതെ വകുപ്പിന്റെ നയമോ സര്‍ക്കാരിന്റെ നയമോ എന്ന തരത്തില്‍ ഒരു പരാമര്‍ശവും യോഗത്തില്‍ നടത്തിയിട്ടില്ലെന്നും ഷാനവാസ് വിശദീകരണക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. മന്ത്രി ഈ വിശദീകരണം പരിശോധിച്ച ശേഷമാകും തുടര്‍നടപടി. ഈ ശബ്ദസന്ദേശം ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.  

      Read More »
    • വിവാഹ സത്കാരത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ; 40,000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

      കൊച്ചി: വിവാഹ സത്കാരത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ് 2019 മെയ് 5നായിരുന്നു പരാതിക്കാസ്പദമായ സംഭവം. എക്സൈസ് ഉദ്യോഗസ്ഥനായ വി.ഉന്മേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന് വയറുവേദനയും ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും കാരിത്താസ് ഹോസ്പിറ്റലിലുമായി മൂന്ന് ദിവസം ചികിത്സയില്‍ കഴിയേണ്ടി വന്നു. തുടര്‍ന്നാണ് ഇദ്ദേഹം ഭക്ഷണവിതരണക്കാരായ സെന്റ്.മേരീസ് കാറ്ററിംഗ് സര്‍വീസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. കോട്ടയം, കാരിത്താസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍…

      Read More »
    • ചെറിയ തുകയെങ്കില്‍പോലും ആനുകൂല്യം മൊത്തമായി കിട്ടുന്നില്ല; മെഡിസെപ് ഓപ്ഷണല്‍ ആക്കണമെന്ന് ആവശ്യം

      തിരുവനന്തപുരം: മെഡിസെപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ രോഗികള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാകുന്നില്ലെന്ന് വ്യാപക പരാതി. കേരളത്തിന്റെ ഒട്ടുമിക്ക ജില്ലകളിലെയും ആശുപത്രികളില്‍ സമാനമായ സ്ഥിതിയാണ്. ചെറിയ തുകയാണെങ്കില്‍ പോലും അത് മൊത്തത്തില്‍ ലഭിക്കുന്നില്ലെന്നാണ് ആരോപണം. എന്തിനാണ് മെഡിസെപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തതെന്ന ചോദ്യം സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം ചോദിക്കുന്ന അവസ്ഥയാണ്. പരിരക്ഷ ഉള്ളയാള്‍ ആശുപത്രിയില്‍ ചികിത്സക്കായി പോയാല്‍ പണം നല്‍കേണ്ടി വരില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് ബോധ്യപ്പെടുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നു. ഒരുവിധം എല്ലാ അസുഖങ്ങള്‍ക്കും മെഡിസെപ്പ് ആനുകൂല്യം നല്‍കണമെന്ന് സര്‍ക്കാരും ആശുപത്രികളും തമ്മില്‍ ധാരണയിലെത്തിയതാണ്. പരിരക്ഷയുള്ള അസുഖങ്ങളുടെ ചികിത്സക്ക് പോലും പണം അടക്കേണ്ട അവസ്ഥയിലാണ് രോഗികളും സര്‍ക്കാര്‍ ജീവനക്കാരും.  

      Read More »
    • ശബരിമല കീഴ്ശാന്തിയുടെ കുഴഞ്ഞുവീണു സഹായി മരിച്ചു

      പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണന്‍ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തുടര്‍ന്ന് ശുദ്ധി കലശത്തിനുശേഷം 20 മിനിറ്റ് ഓളം വൈകിയാണ് നട തുറന്നത്.

      Read More »
    • നഴ്സിംഗ് കോളേജിൽ അഡ്മിഷൻ എന്ന് വാഗ്ദാനം, അലോട്ട്മെന്റ് മെമ്മോ, സർക്കുലർ തുടങ്ങി എല്ലാം വ്യാജം; സംസ്ഥാന വ്യാപകമായി തട്ടി എടുത്തത് 2 കോടിയിലേറെ

           കേരളത്തിലെ വിവിധ കോളജുകളിൽ നഴ്സിംഗിന് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ഭാഗത്ത് കരുമാടകത്ത് വീട്ടിൽ സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് കൃഷ്ണ കൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. സലാഹുദ്ദീനെ കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും ബീനയെ തിരുവനന്തപുരം ആനയറ പുളിക്കൽ  അമ്പു ഭവനം വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. നഴ്സിംഗ് അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളെ ഇപ്പോൾ കുടുക്കിയത്. കേസിലെ രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരികയാണ്. മുമ്പ് തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായും ഇവർ ജോലി നോക്കിയിരുന്നു. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷൻ മെമ്പറായ…

      Read More »
    Back to top button
    error: