India

  • ജീവിച്ചിരിക്കെ വിരമിച്ച പ്രഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി

    റാഞ്ചി: ജീവിച്ചിരിക്കെ മരിച്ചെന്ന് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആനുകൂല്യങ്ങളും എന്തിന് പൌരത്വം വരെ നഷ്ടമായവരുടെ നിരവധി വാര്‍ത്തകള്‍ ഇതിന് മുമ്പ് നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേര്‍ക്കപ്പെടുകയാണ്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നാണ് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റാഞ്ചി സര്‍വകലാശാലയില്‍ നിരവധി വര്‍ഷങ്ങളോളം ജോലി ചെയ്തയാളെ മരിച്ചതായി പ്രഖ്യാപിച്ച സര്‍വകലാശാല അദ്ദേഹത്തിനുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും റദ്ദാക്കി. റാഞ്ചി സര്‍വകലാശാലയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ഡോ.ബ്രിജ് കിഷോര്‍ സിംഗിനെയാണ് സര്‍വകലാശാല മരിച്ചതായി പ്രഖ്യാപിച്ചത്. പതിനഞ്ച് വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകനായിരുന്നു അദ്ദേഹം. പെന്‍ഷന്‍ വാങ്ങാനായി എല്ലാ മാസവും ഒന്നാം തിയതി അദ്ദേഹം ബാങ്കിലെത്തുമായിരുന്നു. പതിവ് പോലെ ഈ മാസം ഒന്നാം തിയതി പെന്‍ഷന് വേണ്ടി ബാങ്കിലെത്തിയ അദ്ദേഹം തനിക്ക് പെന്‍ഷന്‍ വന്നിട്ടില്ലെന്ന് മനസിലാക്കി. പിന്നാലെ അന്വേഷിച്ച് ചെന്നപ്പോഴാണ് സര്‍വകലാശാല തന്നെ മരിച്ചതായി പ്രഖ്യാപിച്ചെന്ന് മനസിലാക്കിയത്. അത് സംബന്ധിച്ച്…

    Read More »
  • ബിഹാറില്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറില്‍ തെര. കമ്മീഷന്റെ പരിശോധന; പ്രതിഷേധവുമായി കോണ്‍ഗ്രസ്

    പട്‌ന: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍. ബിഹാറിലെ സമസ്തിപുരില്‍ ശനിയാഴ്ചയാണ് സംഭവം. പരിശോധനക്കെതിരെ കോണ്‍?ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നതെന്ന് ബിഹാറിലെ കോണ്‍ഗ്രസ് വക്താവ് രാജേഷ് റാത്തോര്‍ പറഞ്ഞു. പരിശോധനയുടെ വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘രാഹുല്‍ ഗാന്ധിക്ക് പിറകെ ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടറും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും പരിശോധിച്ചിരിക്കുന്നു. പ്രതിപക്ഷത്തോടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുദ്ദേശ്യപരമായ പെരുമാറ്റമാണ് ഇത് വെളിവാക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’ – രാജേഷ് റാത്തോര്‍ പറഞ്ഞു. എന്‍.ഡി.എ നേതാക്കളുടെ ഹെലികോപ്ടറുകളിലും ഇത്തരത്തില്‍ പരിശോധന നടത്തുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. അത്തരം വിവരങ്ങള്‍ പരസ്യമാക്കണം. അല്ലാത്തപക്ഷം അത് പ്രതിപക്ഷ നേതാക്കളെ തടയാന്‍ ലക്ഷ്യമിടുന്നുവെന്നും എന്‍.ഡി.എ നേതാക്കളെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുന്നുവെന്നുമുള്ള രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും രാജേഷ് റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
  • കേരളത്തില്‍ അക്കൗണ്ട് തുറക്കും; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് അമിത് ഷാ

    ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റുകള്‍ നേടും. തെലങ്കാനയില്‍ പത്തുമുതല്‍ 12 വരെ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ നേടുമെന്നും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. ഇത്തവണ എന്‍.ഡി.എക്ക് 400 സീറ്റ് എങ്ങനെ സാധ്യമാവുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനമാറ്റാനാണ് ബി.ജെ.പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എന്‍.ഡി.എയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും അത് ചെയ്തില്ല. പത്തുവര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടുപോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടകാര്യമാണ്, അത് ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.…

    Read More »
  • അന്തരിച്ച നടിയും നർത്തകിയുമായ ബേബി ഗിരിജയുടെ സംസ്കാരം ഇന്ന്: ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ​ഗാനരം​ഗത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം

         തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രശസ്തയായ നടി ബേബി ഗിരിജ (83) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ ഇന്നലെ (ശനി) വൈകീട്ടായിരുന്നൂ അന്ത്യം. സിനിമാലോകത്ത് ബേബി ഗിരിജ എന്നറിയപ്പെട്ട പി.പി ഗിരിജ 1951-ൽ കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’യിൽ നായിക ബി.എസ് സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ‘അച്ഛൻ’, ‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’എന്നീ സിനിമകളിൽ അഭിനയിച്ചു. ‘അവൻ വരുന്നു’, ‘പുത്ര ധർമം’ (1954), ‘കിടപ്പാടം’ (1955) തുടങ്ങിയ സിനിമകളിലും വേഷമിട്ടു. കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഗിരിജയും 6സഹോദരങ്ങളുമടങ്ങുന്ന കുടുംബം ആലപ്പുഴയിലേക്ക് താമസംമാറി. അവിടെവെച്ച് അച്ഛൻ അനന്തനും സംവിധായകൻ കുഞ്ചാക്കോയുമായുണ്ടായ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറന്നത്. നർത്തകികൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് ചെന്നൈ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസറായി എത്തിയതോടെ സിനിമാരംഗം…

    Read More »
  • യു.പിയില്‍ കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കി

    ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂരില്‍ കുടുംബാംഗങ്ങളെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലാപൂർ ഗ്രാമത്തിലാണ് സംഭവം.അനുരാഗ് സിങ് എന്നയാളാണ് കൂട്ടക്കൊല നടത്തിയ ശേഷം ജീവനൊടുക്കിയത്. അനുരാഗ് സിങ് അമ്മയെ വെടിവച്ചും ഭാര്യയെ ഹാമർ കൊണ്ട് മർദ്ദിച്ചും കുട്ടികളെ വീടിന്‍റെ മുകളില്‍ നിന്ന് എറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. അനുരാഗിന്‍റെ ഭാര്യ പ്രിയങ്ക(40), 65കാരിയായ അമ്മ, 12, ഒമ്ബത്, ആറ് വയസ്സുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്. മദ്യപാനിയായ അനുരാഗിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആവശ്യം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അനുരാഗും കുടുംബവും തമ്മില്‍ തർക്കമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • പിണറായിയും സ്റ്റാലിനും മമതയും ഉടൻ അകത്താകും; എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടയ്ക്കും:അരവിന്ദ് കെജ്‌രിവാള്‍  

    ന്യൂഡൽഹി: മോദി തുടർന്നും അധികാരത്തില്‍ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്, പിണറായി വിജയൻ, ഉദ്ധവ് താക്കറെ എന്നിവർ ജയിലിലാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.  ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം.എല്‍.കെ. അഡ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചെന്നാണ് മോദി പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെയും മോദി ഒതുക്കും. രണ്ടുമാസത്തിനുള്ളില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി മാറുമെന്നും കേജ്രിവാള്‍ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമന്ത് സോരനെ ജയിലില്‍ അടച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. മമത സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. ഇപ്പോള്‍ ഇതാ ബിജെപി കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുമെന്നും ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ ഇന്നല്ലെങ്കിൽ നാളെ രക്ഷിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാല്‍ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള…

    Read More »
  • ഊട്ടിയിലെ ഇ-പാസ് വൻ തിരിച്ചടി: സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്, പുഷ്പ മഹോത്സവവും പ്രതിസന്ധിയിൽ

    ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് പ്രാബല്യത്തിലായതോടെ സഞ്ചാരികളുടെ വരവിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്തിയിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇതിനിടെ 126ാമത് ഊട്ടി പുഷ്പമഹോത്സവത്തിന് സസ്യോദ്യാനത്തിൽ തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന വസന്തകാല ഉത്സവം 20ന് സമാപിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക. കൂടാതെ രണ്ട് ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് ഒരുക്കിയ ആന, പക്ഷികൾ, മത്സ്യങ്ങൾ, വരയാടുകൾ, കാട്ടുപോത്ത് തുടങ്ങിയവയുടെ മാതൃകകളും മനംകവരുന്ന കാഴ്ചകളാണ്. സസ്യോദ്യാനത്തിലെ പച്ചപ്പുൽമൈതാനമാണ് മറ്റൊരു പ്രത്യേകത. പത്ത് ലക്ഷം പൂച്ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്തായാലും സഞ്ചാരികളുടെ കുറവ് പുഷ്പ മഹോത്സവത്തെയും പ്രതിസന്ധിയിലാക്കും. ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പുതിയ നിയമം പ്രതിസന്ധിയിലാക്കി. വ്യാപാരത്തിൽ വൻ ഇടിവാണ്…

    Read More »
  • ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കെജ്രിവാള്‍; റോഡ് ഷോയോടെ പ്രചാരണം തുടങ്ങും

    ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നോതാക്കള്‍ക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വന്‍ റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആര്‍പിഎഫിന്റെയും ദ്രുത കര്‍മസേനയുടെയും വലിയ സംഘം ഇവിടെ നിലയിറപ്പിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് റോസ് അവന്യുവിലുള്ള പാര്‍ട്ടി ആസ്ഥാനത്തുവെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. വൈകിട്ടോടെ കിഴക്കന്‍ ഡല്‍ഹിയിലുള്‍പ്പെടെ വിവിധ റോഡ് ഷോകളിലും പങ്കെടുക്കും. മദ്യനയക്കേസില്‍ ഒന്നരമാസത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെയും ആഹ്ലാദാരവങ്ങള്‍ക്കിടെയാണ് കെജ്രിവാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. സംസ്ഥാനമന്ത്രിമാരടക്കമുള്ള ആപ് നേതാക്കളും ഭാര്യ സുനിതയും…

    Read More »
  • പോളിംഗ് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കാലതാമസം: സുപ്രീംകോടതിയില്‍ ഹര്‍ജി

    ന്യൂഡൽഹി: പോള്‍ ചെയ്ത വോട്ടുകളുടെ ഔദ്യോഗിക കണക്കുകള്‍ ഉടൻ പ്രസിദ്ധീകരിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹർജി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ കണക്കുകള്‍ പുറത്തുവിടാൻ കാലതാമസമെടുക്കുന്നുവെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ 11 ദിവസത്തിനുശേഷവും രണ്ടാം ഘട്ടത്തിലേത് നാലു ദിവസത്തിനുശേഷവുമാണ് പ്രസിദ്ധപ്പെടുത്തിയത്.ആദ്യം പുറത്തുവന്ന വിവരങ്ങളില്‍നിന്ന് അന്തിമ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ അഞ്ചു ശതമാനത്തിലധികം വ്യത്യാസമുണ്ടെന്നും ഹർജിയില്‍ സൂചിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിലും പോളിംഗ് അവസാനിച്ചശേഷം എല്ലാ പോളിംഗ് സ്റ്റേഷനുകളും തിരിച്ചുള്ള വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ അപ്പോള്‍തന്നെ പ്രസിദ്ധീകരിക്കുക, പോള്‍ ചെയ്ത വോട്ടുകള്‍ പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള ടാബുലേഷൻ ഡാറ്റ നല്‍കുക, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ ഫോം കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് എഡിആർ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നത്.

    Read More »
  • ഓര്‍മ്മക്കുറിപ്പില്‍ ‘ബൈബിള്‍’ എന്ന പദം ;കരീനയ്ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്

    ഗര്‍ഭകാല ഓര്‍മ്മക്കുറിപ്പില്‍ ‘ബൈബിള്‍’ എന്ന പദം ഉപയോഗിച്ചതിന് കരീന കപൂറിന് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്. ബൈബിള്‍ എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പുസ്തകങ്ങള്‍ വില്‍ക്കുന്നവര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2021-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം, 43-കാരിയായ നടിയുടെ ഗര്‍ഭകാല യാത്രയെ വിവരിക്കുകയും അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള നുറുങ്ങുകളുമാണ്.

    Read More »
Back to top button
error: