Crime

  • കൊല്ലപ്പെട്ട സഹോദരിമാരെ ജീവനോടെ തിരികെ എത്തിച്ച് പൊലീസ്; ഒപ്പം ഭര്‍ത്താക്കന്‍മാരും മക്കളും!

    ലഖ്‌നൗ: മരിച്ചു എന്നു കരുതിയവര്‍ തിരികെ എത്തിയതിന്റെ ഞെട്ടിലിലും സന്തോഷത്തിലുമാണു യു.പിയിലെ ഈ കുടുംബം. ഒരു വര്‍ഷം മുന്‍പ് മരിച്ചു എന്നു കരുതിയ സീത, ഗീത എന്നീ സഹോദരിമാരാണു ഭര്‍ത്താവും മക്കളുമായി തിരികെ എത്തിയത്. സഹോദരിമാരെ ഒരാള്‍ കൊലപ്പെടുത്തി എന്ന സഹോദരന്റെ പരാതിയില്‍ തുടങ്ങിയ പോലീസ് അന്വേഷണമാണ് ഇവരെ തിരികെ എത്തിച്ചത്. ഗൊരഖ്പുര്‍ സ്വദേശികളായ സീത(20)യും ഗീത(21)യും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഡല്‍ഹിയിലാണു താമസിച്ചിരുന്നത്. 2023 ജനുവരിയില്‍ ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തുടര്‍ന്ന് ഇവരുടെ സഹോദരന്‍ അജയ് പ്രജാപതി സഹോദരിമാരെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കി. സഹോദരിമാരെ കണ്ടുപിടിക്കാന്‍ അജയ്യും തന്നാലാകുവിധം ശ്രമങ്ങള്‍ നടത്തി. അതിനിടെ, സഹോദരിമാരില്‍ ഒരാള്‍ക്ക് നാട്ടുകാരനായ ജയ്‌നാഥ് മയൂര്യ എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് അറിഞ്ഞു. തുടര്‍ന്ന് ജയ്‌നാഥിനെ കാണുകയും സഹോദരി എവിടെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും തമ്മിലുള്ള സംസാരം വാക്‌പോരിലേക്കു നീങ്ങിയതോടെ ജയ്‌നാഥന്‍ അജയ്യെ ഭീഷണിപ്പെടുത്തി. ‘നിന്റെ സഹോദരിമാര്‍ക്കുണ്ടായ അതേ വിധി നിന്നെയും തേടുവരും’ എന്നാണ് അയാള്‍…

    Read More »
  • ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

    തൃശൂര്‍: കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.  

    Read More »
  • സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

    തിരുവനന്തപുരം: സഹകരണബാങ്കില്‍നിന്ന് നിക്ഷേപം തിരികെലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് തിരികെചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചത്. ഇതില്‍ മനംനൊന്ത തോമസ് ഏപ്രില്‍ 19-നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. അതില്‍ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിക്ഷേപം തിരികെ നല്‍കാനാവില്ലെന്ന് ബാങ്ക് അറിയിച്ചത് തോമസിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹം മുടങ്ങുമോ എന്നതടക്കമുള്ള ആശങ്കകള്‍ തോമസിനെ അലട്ടിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം.  

    Read More »
  • മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു, സഹികെട്ട അമ്മ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കോട്ടയം കുറിച്ചിയിലാണ് സംഭവം

        കോട്ടയത്തിനടുത്ത് കുറിച്ചിയിൽ മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുകയും വീട്ടില്‍ ബഹളമുണ്ടാക്കുകയും ചെയ്ത മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുറിച്ചി  കൈനാട്ട് വാല പത്തില്‍ക്കവല ഭാഗത്ത് തൊണ്ണൂറില്‍ച്ചിറ വീട്ടില്‍ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാജേഷിന്റെ തലയ്ക്കും നെഞ്ചിലും  വെട്ടേറ്റിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും പതിവുപോലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തു. ഇതില്‍ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍.

    Read More »
  • വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പരിസരത്തുനിന്ന് സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു

    കോഴിക്കോട്: വടകര ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. നിര്‍ത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയില്‍ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓര്‍ക്കാട്ടേരിയില്‍ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • ഡല്‍ഹിയിലേത് ‘നുണ ബോംബ്’ ഭീഷണി; ഉറവിടം കണ്ടെത്തി

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറിലേറെ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വി.പി.എന്‍. ഉപയോഗിച്ചാണ് മെയിലുകള്‍ അയച്ചതെന്നാണ് കണ്ടെത്തല്‍. ഭീഷണിസന്ദേശം ലഭിച്ച സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമാണെന്നാണ് നിഗമനം. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നം ഡല്‍ഹി പോലീസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു. രക്ഷിതാക്കള്‍ പരിഭ്രാന്തരാകരുത്. സ്‌കൂളുകളുടേയും വിദ്യാര്‍ഥികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരോട് സഹകരിക്കണം. ആക്രമികളേയും കുറ്റവാളികളെയും വെറുതേവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ 4.15-ഓടെയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഭീഷണിസന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. ഒരേ ഇ- മെയില്‍ സന്ദേശങ്ങളായിരുന്നു സ്‌കൂളുകള്‍ക്കെല്ലാം ലഭിച്ചത്. സന്ദേശം ലഭിച്ച സ്‌കൂളുകളെല്ലാം അടച്ച് വിദ്യാര്‍ഥികളെ…

    Read More »
  • ഖത്തറില്‍നിന്ന് 56 ലക്ഷത്തിന്റെ സ്വര്‍ണം; കടത്തുകാരനും കവര്‍ച്ചയ്‌ക്കെത്തിയ 6 അംഗ സംഘവും അറസ്റ്റില്‍

    മലപ്പുറം: ഖത്തറില്‍നിന്ന് കേരളത്തിലേക്കു 56 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരനും ഇയാളുടെ അറിവോടെ ഈ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 6 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയും വിമാനത്താവള പരിസരത്തു വച്ച് പൊലീസ് പിടികൂടി. ഖത്തറില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന കുറ്റ്യാടി ലബീബ് എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും അത് കവര്‍ച്ച ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശീധരന്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിനു പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45), എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. കോഴികോട് കുറ്റ്യാടി…

    Read More »
  • പട്ടാപ്പകല്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം; അടിച്ചുപൊളിച്ചു കഴിഞ്ഞിരുന്ന കമിതാക്കള്‍ കുടുങ്ങി

    കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന്് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊട്ടിയം പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ്…

    Read More »
  • പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി

    എറണാകുളം: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകിട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്. മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി മര്‍ദിക്കാന്‍ തുടങ്ങിയതോടെ സമീപമുള്ള വ്യാപാരികള്‍ ഇടപെടുകയും ഇരുവരും പിന്‍വാങ്ങുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ നഗരത്തില്‍ പകല്‍ സമയങ്ങളിലും ഇതരസംസ്ഥാനക്കാര്‍തമ്മില്‍ പോരടിക്കുന്നതും പരസ്യമായ ലഹരി ഉപയോഗവും വ്യാപകമായിരിക്കുകയാണ്. പോലീസും എക്സൈസും ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല. നഗരത്തില്‍ തിരക്കേറിയ ഭാഗത്താണ് തിങ്കളാഴ്ച അടിപിടിയുണ്ടായത്

    Read More »
  • കൂട്ടബലാത്സംഗക്കേസിലെ ഇര പീഡിപ്പിച്ചതായി പ്രതിയുടെ പരാതി!

    ഷില്ലോങ്: 26 കാരിയായ വ്‌ലോഗര്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇരയ്‌ക്കെതിരെ പരാതിയുമായി പ്രതിയായ ആണ്‍കുട്ടി. യുവതി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ പരാതി. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലാണ് സംഭവം. ഷില്ലോങ്ങില്‍ നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മൂന്ന് ആണ്‍കുട്ടികള്‍ പിടിയിലായിരുന്നു. ഇവരെ കൂടാതെ ഒളിവിലുള്ള നാലാമനാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് ഈ ആണ്‍കുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ‘പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പ്രതികളില്‍ ഒരാള്‍ റിന്‍ജാ പൊലീസ് സ്‌റ്റേഷനില്‍ യുവതിക്കെതിരെ ഒരു പരാതി നല്‍കിയിട്ടുണ്ട്. സംഭവദിവസം യുവതി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി’- ഈസ്റ്റ് ഖാസി ഹില്‍സ് എസ്.പി ഋതുരാജ് രവി പറഞ്ഞു. ഇതനുസരിച്ച് പോക്‌സോ, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടന്നുവരികയുമാണ്. കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ വാട്ട്സ്ആപ്പില്‍ വൈറലായതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് യൂട്യൂബറായ 26കാരി പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പ്രതികളെയും…

    Read More »
Back to top button
error: