Careers

  • കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

    കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡ് (SIFL) ല്‍ ജോലി നേടാന്‍ അവസരം. പത്താം ക്ലാസ്, ഐ.ടി.ഐ, വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 37 ഒഴിവുകളുണ്ട്. ഏപ്രില്‍ 1നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ പബ്ലിക് റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കാം. എല്ലാ വിഭാഗക്കാര്‍ക്കും ഫീസില്ലാതെ അപേക്ഷിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. അപേക്ഷ: https://jobs.kpesrb.kerala.gov.in/

    Read More »
  • റെയില്‍വേയില്‍ 9000 ടെക്നീഷ്യൻ ഒഴിവുകള്‍; മാർച്ച് 9 മുതൽ അപേക്ഷിക്കാം

    ഇന്ത്യൻ റെയില്‍വേയില്‍ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച്‌ ഒമ്ബതുമുതല്‍ സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്നീഷ്യൻ ഗ്രേഡ്-1 തസ്തികയില്‍ 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-11 തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ 18-33. ശമ്ബളസ്കെയില്‍: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2. അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം. https://www.rrbthiruvananthapuram.gov.in.

    Read More »
  • പ്ലസ് ടുവിന് ശേഷം സൗജന്യമായി ജര്‍മ്മനിയില്‍ നഴ്‌സിങ് പഠിക്കാം; കേരള സര്‍ക്കാര്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    തിരുവനന്തപുരം: പ്ലസ് ടുവിന് ശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. പ്രായപരിധി 18നും 27നും ഇടയില്‍ പ്രായമുള്ള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷ താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മന്‍ ഭാഷ യോഗ്യത, മുന്‍പരിചയം (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റകള്‍, മറ്റ് അവശ്യ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച്‌ 21നകം അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന് ) മിസ്ഡ് കോള്‍ സര്‍വീസ് ബന്ധപ്പെടാം.

    Read More »
  • 65000 രൂപവരെ വേതനം; കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി

    കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇ-മെയില്‍ വഴി മാര്‍ച്ച്‌ 22 വരെ  അപേക്ഷ നല്‍കാം.55 വയസ് വരെയാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് 30,000 രൂപ മുതല്‍ 65,000 രൂപ വരെ വിവിധ പോസ്റ്റുകളില്‍ അടിസ്ഥാന ശമ്ബളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ആപ്ലിക്കേഷന്‍ പൂരിപ്പിച്ച്‌ താഴെ കാണുന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം. 22-03-2024 മുമ്ബ് അയക്കണം. മെയില്‍ ഐഡി: [email protected]. ഔദ്യോഗിക വിജ്ഞാപനത്തിനായി കമ്ബനിയുടെ ഔദ്യോഗിക വെബ് പോർട്ടല്‍ സന്ദർശിക്കുക.

    Read More »
  • എസ്ബിഐയില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി മാര്‍ച്ച്‌ നാല്

    ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളും ഒഴിവുകളും അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറല്‍ മാനേജർ ( ആപ്ലിക്കേഷൻ സെക്യൂരിറ്റി)-3. ശമ്ബളം: അസിസ്റ്റന്റ് മാനേജർ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജർ 48170-69810 രൂപ , മാനേജർ 63840-78230രൂപ, അസിസ്റ്റന്റ് ജനറല്‍ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) 89890-100350 രൂപ വരെ. പ്രായം: അസിസ്റ്റന്റ് മാനേജർ- 30വയസ്സ്, ഡെപ്യൂട്ടി മാനേജർ-35 വയസ്സ്, മാനേജർ-38 വയസ്സ്, അസിസ്റ്റന്റ് ജനറല്‍ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി)-42 വയസ്സ്. ഷോർട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി www.sbi.co.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ മാർച്ച്‌ നാലിന് മുമ്ബ് അപേക്ഷ സമർപ്പിച്ചിരിക്കണം.

    Read More »
  • നോർക്ക വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട്മെന്റ്

    ദമാം: സൗദി അറേബ്യയില്‍ ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നോർക്ക വഴി അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തില്‍ മക്ക സിറ്റിയിലേയ്ക്കാണ് അവസരമൊരുങ്ങുന്നത്. കാർഡിയാക് ഇമേജിംഗ് സ്പെഷ്യലിസ്റ്റ് – എക്കോ, കാർഡിയാക് ടെക്‌നോളജി സ്പെഷ്യലിസ്റ്റ് , കാത്ത് ലാബ് വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബി എസ് സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള പാസ്പോര്‍ട്ട് ഉളളവരാകണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2024 മാര്‍ച്ച്‌ 04 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ്.

    Read More »
  • ബെൽജിയത്തിലും ഒഡേപെക് വഴി അവസരം

    ഒഡേപെക് വഴി ബെൽജിയത്തിലേക്ക് നഴ്സിംഗ് മേഖലയിൽ നിരവധി ഒഴിവുകൾ. ജനറൽ നഴ്സിങ് വിഭാഗത്തിലും ബി എസ് സി നഴ്സുമാർക്കും അവസരമുണ്ട്. ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാകും. ഐ ഇ എൽ ടി എസിൽ 6 ബാന്റ് സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ ഒ ഇ ടിയിൽ സി പ്ലസോ അതിന് മുകളിലോ ലഭിക്കണം. തിരഞ്ഞെടക്കപ്പെടുന്നവർക്ക് സർക്കാർ ശമ്പള സ്കെയിലുകൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജ് ലഭിക്കും. കൊച്ചിയിൽ വെച്ചുള്ള ഡച്ച് ഭാഷാ പരിശീലനവും ഒഡേപെക് ഒരുക്കും. പരിശീലന കാലയളവിൽ സ്റ്റൈപന്റ് ലഭിക്കും. ഫെബ്രുവരി 29 ആണ് അപേക്ഷിക്കാനള്ള അവസാന തീയതി.   വിശദവിവരങ്ങൾക്ക് https://www.odepc.net/campaign/aurora ഫോൺ:7736496574.

    Read More »
  • സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സിംഗ് ഒഴിവുകൾ; നിയമനം ഒഡപെക് വഴി 

    കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സുമാർക്ക്  അവസരം. കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് പൂർത്തിയാക്കിയ  യുവതികൾക്കാണ് അവസരം. ഫെബ്രുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൊച്ചിയിൽ വെച്ചാണ് അഭിമുഖം നടത്തുക. അപേക്ഷകർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് (ഇപ്പോഴും ജോലി ചെയ്യുന്നവരായിരിക്കണം. ആറ് മാസത്തിൽ കൂടുതൽ തൊഴിൽ ചെയ്യാത്തവർക്ക് അപേക്ഷിക്കാനാകില്ല). ബി എം ടി, കാത്ത് ലാബ്,സി സി യു, ജനറൽ കാർഡിയാക്, ഐ സി യു, ഐ സി യു ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാന്റ്, മെഡിക്കൽ ആന്റ് സർജിക്കൽ, ന്യൂറോ സർജിക്കൽ,ഓങ്കോളജി, ഓപ്പറേഷൻ റൂം (OR), അല്ലെങ്കിൽ കാർഡിയാക്, അല്ലെങ്കിൽ ന്യൂറോ എന്നീ വകുപ്പുകളിലായിരിക്കും നിയമനം. 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം. താമസ സൗകര്യം, വിമാനടിക്കറ്റ് എന്നിവ ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും അനുവദിക്കും. ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ,കുറഞ്ഞത് 6…

    Read More »
  • സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍ ;കേരളത്തിലും അവസരം

    സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ഉള്ളവർക്ക്  ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ അപ്രേൻറീസായി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ ആയി 2024 മാർച്ച്‌ 06 വരെ അപേക്ഷിക്കാം.മൊത്തം 3000 ഒഴിവുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.centralbankofindia.co.in/en/recruitments

    Read More »
  • ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ വിവിധ ഒഴിവുകള്‍; അവസാന തീയതി ഫെബ്രുവരി 27

    ഇന്ത്യൻ കോസ്റ്റ് ഗാർഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈൻ മുഖേന അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത: ഫിസിക്‌സും മാത്സും ഉള്‍പ്പെട്ട പ്ലസ്ടു വിജയം. പ്രായം: 18-നും 22-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക. എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും ഒബിസിയില്‍ മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഔദ്യോഗിക വെബ് സൈറ്റിൽ കൂടി ഓണ്‍ലൈൻ മുഖേന ഫെബ്രുവരി 13 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 27.

    Read More »
Back to top button
error: