Careers

  • ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് ;മാർച്ച്‌ -നാലിനകം അപേക്ഷ നല്‍കണം

    തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർഥികള്‍ മാർച്ച്‌ -നാലിനകം അപേക്ഷ നല്‍കേണ്ടതാണ്. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികള്‍ക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

    Read More »
  • 120,000 രൂപ വരെ ശമ്പളം; മലബാര്‍ സിമന്റ്‌സിലേക്ക്  റിക്രൂട്ട്‌മെന്റ്

    കേരള സര്‍ക്കാരിന് കീഴില്‍ മലബാര്‍ സിമന്റ്‌സിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ജനറല്‍ മാനേജര്‍, ചീഫ് കെമിസ്റ്റ്, ജിയോളജിസ്റ്റ് തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച്‌ 22ന് അവസാനിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,500 രൂപ മുതല്‍ 120,000 രൂപ വരെ ശമ്ബളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ https://jobs.kpserb.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസ് അടക്കേണ്ടതില്ല

    Read More »
  • തൊഴിലന്വേഷകരെ കണ്ടെത്താൻ പത്തനംതിട്ടയിൽ ഭവനസന്ദർശനം

    പത്തനംതിട്ട: ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുമായി സർക്കാർ. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് )പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്.   സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകളില്‍ എത്തിക്കും.   കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്ഫോമിലെ മാച്ച്‌ഡ് ജോബ്സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.   ജില്ലയിലെ ആദ്യജോബ് സ്റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ്…

    Read More »
  • ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് ;നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ മാർച്ച്‌ -നാലിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികള്‍ക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം. താത്പര്യമുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമാകും ട്രിപ്പില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും…

    Read More »
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) 131 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്‌പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടപടികള്‍ ആരംഭിച്ചു. ആകെ 131 തസ്തികകളിലേക്കാണ്  നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ നാല് ആണ്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi(dot)co(dot)in സന്ദർശിച്ച്‌ അപേക്ഷിക്കാം. ഒഴിവ് വിശദാംശങ്ങള്‍ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) – 50 അസിസ്റ്റൻ്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 23 ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 51 മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 03 അസിസ്റ്റൻ്റ് ജനറല്‍ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി) – 03 സർക്കിള്‍ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (സിഡിബിഎ) – 01 അപേക്ഷ ഫീസ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസായി 750 രൂപ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. അതേസമയം എസ്‌സി, എസ്ടി, ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. എങ്ങനെ അപേക്ഷിക്കാം * ഔദ്യോഗിക വെബ്‌സൈറ്റായ sbi(dot)co(dot)in- ലേക്ക് പോകുക.…

    Read More »
  • പ്ലസ് ടുക്കാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ തൊഴിലവസരം; 80,000ത്തിന് മുകളില്‍ ശമ്ബളം

    ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ പ്രൊബേഷനില്‍ ഉള്‍പ്പെടുത്തും. തസ്തിക& ഒഴിവ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ റിക്രൂട്ട്‌മെന്റ്. സ്റ്റെനോഗ്രാഫര്‍ പോസ്റ്റില്‍ 3 ഒഴിവുകളും, സ്‌റ്റോര്‍കീപ്പര്‍ പോസ്റ്റില്‍ 1 ഒഴിവുമാണുള്ളത്. യോഗ്യത അംഗീകൃത ബോര്‍ഡിന് കീഴില്‍ നിന്നോ, യൂണിവേഴ്‌സിറ്റിയില്‍ നിന്നോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. കൂടാതെ, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- II ഒരു മിനുട്ടില്‍ 80 വാക്കുകളില്‍ കുറയാതെ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനുട്ട് (ഇംഗ്ലീഷ്), 65 മിനുട്ട് (ഹിന്ദി) കമ്ബ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കണം. സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, സ്‌റ്റോര്‍ കീപ്പിങ്/ അക്കൗണ്ടന്‍സിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം. പ്രായപരിധി 18 വയസിനും, 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി,…

    Read More »
  • ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം;9000 ഒഴിവുകളിലേക്ക് നിയമനം

    ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം. റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) ടെക്‌നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റിന് റെയില്‍വേ ഒരുങ്ങുന്നു. 9000 ഒഴിവുകളിലേക്കാണ് നിയമനം. റിപ്പോർട്ടുകള്‍ പ്രകാരം, ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ 2024 മാർച്ച്‌ ഒമ്ബതിന് ആരംഭിക്കും. ഒഴിവുകള്‍  ടെക്നീഷ്യൻ ഗ്രേഡ് 3 – 7900 ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 1100 ആകെ – 9000 ടെക്നീഷ്യൻ ശമ്ബളം ടെക്‌നീഷ്യൻ തസ്തികകള്‍ക്ക് കഴിവുകളും ഉത്തരവാദിത്തങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്ത ശമ്ബള സ്കെയിലാണുള്ളത്. പ്രതീക്ഷിക്കുന്ന ശമ്ബളം ഇങ്ങനെയാണ്. ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – ശമ്ബള സ്കെയില്‍ 5 പ്രകാരം 29200 രൂപ. ടെക്നീഷ്യൻ ഗ്രേഡ് 3 – ശമ്ബള സ്കെയില്‍ 2 പ്രകാരം 19900. യോഗ്യത വിദ്യാഭ്യാസ യോഗ്യത: നിർദിഷ്ട ടെക്നീഷ്യൻ തസ്തികയെ ആശ്രയിച്ച്‌ യോഗ്യത വ്യത്യാസപ്പെടുന്നു. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള മെട്രിക്കുലേഷൻ (ക്ലാസ് 10) മുതല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍…

    Read More »
  • പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; 1025 ഒഴിവുകളിലേക്ക്  റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ വീണ്ടും അവസരം. ഐ.ഡി.ബി.ഐ, യൂണിയന്‍ ബാങ്കുകള്‍ക്ക് പുറമെ ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 1025 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഇന്ത്യയൊട്ടാകെ ആകെ 1025 ഒഴിവുകള്‍. ഓഫീസര്‍- ക്രെഡിറ്റ്- 1000 മാനേജര്‍- ഫോറെക്‌സ്- 15 മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 05 സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 05 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍. പ്രായപരിധി ഓഫീസര്‍- ക്രെഡിറ്റ്- 21 മുതല്‍ 28 വയസ് വരെ. മാനേജര്‍- ഫോറെക്‌സ്- 25 മുതല്‍ 35 വയസ് വരെ. മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 25 മുതല്‍ 35 വയസ് വരെ. സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 27 മുതല്‍ 38 വയസ് വരെ. ശമ്ബളം ഓഫീസര്‍- ക്രെഡിറ്റ്= 360000 രുപ മുതല്‍ 63840 രൂപ വരെ. മാനേജര്‍- ഫോറെക്‌സ്= 48170 രൂപ മുതല്‍…

    Read More »
  • പാരാമെഡിക്കൽ വിഭാഗങ്ങൾക്കുൾപ്പടെ ദക്ഷിണ റെയില്‍വേയില്‍ 2860 അവസരങ്ങള്‍

    ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 2860 പേരെയാണ് തിരഞ്ഞെടുക്കുക.  ഐടിഐ/ റേഡിയോളജി/പതോളജി/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് എന്നിവയാണ് ട്രേഡുകള്‍. ട്രേഡുകൾ ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകള്‍: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, മെക്കാനിക്-മോട്ടോർ വെഹിക്കിള്‍, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂള്‍ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസല്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറല്‍), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെല്‍ഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്.എസ്.എ.) മെഡിക്കല്‍  ലാബ് ടെക്നീഷ്യൻ/റേഡിയോളജി ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത. ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തില്‍ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റിലുള്ള എൻ.സി.വി.ടി.യുടെ…

    Read More »
  • പത്താം ക്ലാസ്  തോറ്റവര്‍ക്കും കേരളത്തിൽ സർക്കാർ ജോലി; 30,995 രൂപ വരെ ശമ്ബളം; ഇപ്പോള്‍ അപേക്ഷിക്കാം

    കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക്  തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 12 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 24നകം അപേക്ഷിക്കുക. തസ്തിക& ഒഴിവ് കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ്, സ്‌റ്റെനോ- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍. ആകെ ഒഴിവ് 12. മൂന്ന് പോസ്റ്റുകളിലും നാല് വീതം ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് നിയമനം നടക്കുക. പ്രായപരിധി 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത അസിസ്റ്റന്റ് ഡിഗ്രി, കമ്ബ്യൂട്ടര്‍ പരിജ്ഞാനം. സ്റ്റെനോ- ടൈപ്പിസ്റ്റ് എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്& മലയാളം ടെപ്പിങ്ങില്‍ (കെ.ജി.ടി.ഇ/ എം.ജി.ടി.ഇ) സര്‍ട്ടിഫിക്കറ്റ്, വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്- മലയാളം ചുരുക്കെഴുത്ത്. ഓഫീസ് അറ്റന്‍ഡന്റ് 7ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. ശമ്ബളം അസിസ്റ്റന്റ് പോസ്റ്റില്‍ 30,995 രൂപ. സ്റ്റെനോ-…

    Read More »
Back to top button
error: