LIFE

  • അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ഗംഭീര ഗെറ്റപ്പില്‍ ‘കല്‍ക്കി 2898 എഡി’യില്‍ ബിഗ് ബി

    നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പുത്തന്‍ ടീസര്‍ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. മഹാഭാരതത്തിലെ പ്രശസ്തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒന്‍പത് സെക്കന്റ് നീളുന്ന ടീസറില്‍ ഉള്ളത്. പ്രഭാസ് ‘ഭൈരവ’ എന്ന നായക കഥാപാത്രമാകുന്ന കല്‍ക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. സാന്‍ ഡീഗോ കോമിക്കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി…

    Read More »
  • പുതുചരിത്രം കുറിച്ച അതിജീവനം; ആടുജീവിതം 150 കോടി ക്ലബില്‍

    പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ്…

    Read More »
  • എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന; ഇതാ അടിപൊളി പുതിന ചമ്മന്തി ഉണ്ടാക്കുന്ന വിധം 

    ദോശയായാലും ഇഡ്ഡലിയായായാലും ഇനി ചോറിനൊപ്പമായാലും ചിലർക്ക് ചമ്മന്തി നിർബന്ധമാണ്. വിവിധ രീതികളിലും രുചിയിലുമുള്ള ചമ്മന്തികളുണ്ട്. ഇതാ പുതിനകൊണ്ട് ഒരു സ്പെഷ്യൽ ചമ്മന്തി… രുചികരമായ പുതിന  ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വേണ്ട ചേരുവകൾ… പുതിനയില       ഒരു കപ്പ് തേങ്ങ                അര മുറി പച്ചമുളക്           രണ്ടെണ്ണം പുളി                 ആവശ്യത്തിന് ഉപ്പ്                   ഒരു സ്പൂൺ കറിവേപ്പില         ഒരു തണ്ട് ജീരകം              കാൽ സ്പൂൺ ഇഞ്ചി            ഒരു ചെറിയ കഷണം സവാള           1 എണ്ണം…

    Read More »
  • നമ്മുടെ വയർ നമുക്കു നൽകുന്ന മുന്നറിയിപ്പുകൾ, അത് അവഗണിച്ചാൽ ഫലം ഗുരുതരം

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     നെഞ്ചെരിച്ചിലിന്റെ മറ്റൊരു രൂപമായ ആസിഡ് ഇൻഫ്ലക്സ്  പലരയും അലട്ടുന്ന പ്രശ്നമാണ്. വയറ്റിലെ അമ്ലം അന്നനാളത്തിലേയ്ക്ക് വരുന്ന ഈ അവസ്ഥ അസഹനീയമാണ്. ഒരു കല്യാണപ്പാർട്ടി കഴിഞ്ഞാൽ ഒരു ഉപ്പ് സോഡ അങ്ങനെയാണ് നമ്മുടെ ശീലമായത്. വയറ്റിലെ പ്രശ്നങ്ങൾ തലച്ചോറിനെയും ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അത്തരം ഒരു ഗവേഷണഫലം പറഞ്ഞത്, വിഷാദരോഗിയായ ഒരാളുടെ വയറ്റിലെ മൈക്രോബ് എന്ന് വിളിക്കുന്ന ബാക്റ്റീരിയ, എലികളിൽ കുത്തിവച്ചപ്പോൾ എലികളെയും അത്  ദോഷകരമായി ബാധിച്ചു എന്നാണ്. അപ്പോൾ വയറിനെ സംരക്ഷിക്കാൻ നമ്മുടെ ഭക്ഷണശീലം തന്നെ മാറ്റേണ്ടി വരും എന്നുർത്ഥം. തൈര് ആണ് നമ്മുടെ ഉള്ളിലെ മൈക്രോബുകൾക്ക് ഉത്തമമായത്. ഈ ചൂട് കാലത്ത് സംഭാരത്തോളം പോന്ന ദാഹശമനി വേറെയില്ല. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ഇരിക്കുന്ന പ്രോസസ്‌ഡ്‌ ഭക്ഷണ പായ്ക്കറ്റുകളെ വിശ്വസിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. എക്സ്പെയറി തീയതിയെ അതിജീവിക്കാൻ കമ്പനികൾ ഭക്ഷണത്തിൽ ചേർക്കുന്ന എമൾസിഫയർ എന്ന പദാർത്ഥം താൽക്കാലിക രുചിയും സംതൃപ്‌തിയും നൽകുമെങ്കിലും പിന്നീട്…

    Read More »
  • ദൈവം അപരിചത പാതകളിലല്ല, സ്വന്തം ഹൃദയത്തിൽ തന്നെ

    വെളിച്ചം ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് അയാള്‍ ആ തീരുമാനമെടുത്തത്. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക, എന്നിട്ട് ഈശ്വരാന്വേഷകനാകുക. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുന്നു. അതിനെ അയാള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിറ്റേന്ന് അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ആ നായയ്ക്ക് വേറൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. “ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും പൂട്ടിയത്. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല … ” പ്രഭാഷണം കേട്ടുകൊണ്ടിരുന്ന ഒരാൾ അപ്പോള്‍ ആള്‍ക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് അയാളെ പരിഹസിച്ചു കൊണ്ടു പറഞ്ഞു: “നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു ഭക്ഷണം കൊടുത്ത നായയായിരുന്നു നിങ്ങള്‍….” ഇത് കേട്ട് അയാളുടെ…

    Read More »
  • ശോഭന പറയുന്നു: ‘മോഹൻലാലിനൊപ്പം 55 സിനിമകൾ.’ അതു തെറ്റന്നും ഒന്നിച്ചെത്തിയത് 25 ൽ മാത്രമെന്നും ആരാധകർ

        രജപുത്ര രഞ്ജിത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മോഹൻ‍ലാലും ശോഭനയും 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന് ഒപ്പമുള്ള തന്റെ 56-ാം സിനിമയാണിതെന്ന് ശോഭന പറയുന്നു. എന്നാൽ മോഹൻലാലും ശോഭനയും  55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടില്ലെന്നും കേവലം 25 സിനിമകളിൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളതെന്നും സഫീർ അഹമദ് എന്ന പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ എഴുതുന്നു. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് തെളിവുകൾ നിരത്തി സഫീർ സമർത്ഥിക്കുന്നു. സഫീറിന്റെ കുറിപ്പ്: ‘‘മോഹൻലാലും ശോഭനയും മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു. മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ശോഭന പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അത്…

    Read More »
  • സലിം കുമാര്‍ പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്… കുളപ്പുള്ളി ലീല

    മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ നായികയുടെ ജോലിക്കാരിയായാണ് മലയാള സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. തുടര്‍ന്ന് മധുര നൊമ്പരക്കാറ്റ്, സൂത്രധാരന്‍, നമ്മള്‍, കസ്തൂരി മാന്‍, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളില്‍ മലയാളി മനസുകളെ ചിരിപ്പിച്ച കഥാപാത്രമാണ് കുളപ്പുള്ളി ലീല ചെയ്തത്. കസ്തൂരി മാന്‍, പുലിവാല്‍ കല്യാണം കതുടങ്ങിയ സിനിമകളിലെ കുളപ്പുള്ളി ലീലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുളപ്പുള്ളി ലീലയും സലിം കുമാറും തമ്മിലുള്ള കോമ്പിനേഷനുകളാണ് പുലിവാല്‍ കല്യാണത്തില്‍ ഏറ്റവും കൂടുതല്‍ കോമഡി സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ സലിം കുമാറിനൊപ്പം മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനൊപ്പം അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുളപ്പുള്ളി ലീലയും. ആദ്യമായി താന്‍ അഭിനയിച്ചത് സലിം കുമാറിനൊപ്പമാണ്. സൂത്രധാരനില്‍ സലിം കുമാറിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. തന്റെ ആദ്യത്തെ മകന്‍ സലിം കുമാര്‍ ആണ് എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട് എന്നും കുളപ്പുള്ളി ലീല അഭിമുഖത്തില്‍ പറയുന്നു. ഇതുപോലെ പുലിവാല്‍ കല്യാണം നടക്കുന്ന സമയത്തോ മറ്റോ, സലിമേ, നിങ്ങള്‍ ഒക്കെ അഭിനയിക്കാന്‍ പോകുമ്പോള്‍,…

    Read More »
  • ദുഖവും സന്തോഷവും പരസ്പര പൂരകം, ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ നഷ്ടപ്പെട്ട ശാന്തിയും സമാധാനവും തിരിച്ചു കിട്ടും

    വെളിച്ചം       വിഷാദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറെ കാണാനെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, മുടങ്ങിക്കിടക്കുന്ന വായ്പകൾ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ പങ്ക് വെച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു: “നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ…” താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറുടെ അടുത്തെത്തിയ അയാള്‍ പറഞ്ഞു: “ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും രോഗബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്….” ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു: “ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്?” അതോടെ തന്റെ അസുഖം ഭേദമായതായി സ്വയം തിരിച്ചറിഞ്ഞ അയാള്‍ അവിടെ നിന്നിറങ്ങി. എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്…? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല. ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ…

    Read More »
  • അപ്പുവേട്ടന്റെ സിനിമ രണ്ടുവട്ടം കണ്ട് വിസ്മയ മോഹന്‍ലാല്‍

    പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ കണ്ട് വിസ്മയ മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മായയുടെ പ്രതികരണം. ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും മായ കുറിച്ചു. പ്രണവ് മോഹന്‍ലാലിനെ ടാഗും ചെയ്തിട്ടുണ്ട്. പ്രണവിന്റെ കുടുംബത്തിലെ എല്ലാവരും ഇതോടെ സിനിമ കണ്ടു കഴിഞ്ഞു. ഈ സിനിമ കണ്ടപ്പോള്‍ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുെവന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഭാര്യ സുചിത്രയ്‌ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ”കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്കു നടുവില്‍നിന്ന് അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത്…

    Read More »
  • ഏറ്റവും കൂടുതല്‍ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാള്‍ ആര്? നജീബിനെ സഹായിച്ചവരുടെ പേരുകള്‍ കേട്ട് ഞെട്ടി നെറ്റിസണ്‍സ്!

    ആടുജീവിതത്തിലെ യഥാര്‍ത്ഥ നായകന്‍ നജീബ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. ജീവിതത്തില്‍ നജീബിനെ തന്നെക്കാള്‍ സഹായിച്ച മറ്റൊരാള്‍ ഉണ്ടെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് രൂപം കൊടുത്തിരുന്നു. ആ ഒരാള്‍ പൃഥ്വിരാജാണ് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നത്. ഇതിനിടെ പൃഥ്വിയും നജീബും തമ്മിലുള്ള അഭിമുഖം പുറത്തുവരികയും ഇത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍, ഇപ്പോഴിതാ തന്നെ ഏറ്റവുമധികം സഹായിച്ച വ്യക്തിയുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് നജീബ്. മീഡിയ ഇന്‍ഫ്ളുവെന്‍സറായ അഫി അഹമ്മദിന്റെ വീഡിയോയിലാണ് നജീബ് ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്നെ സഹായിച്ച രണ്ടുപേര്‍ പൃഥ്വിരാജും സംഗീത സംവിധായകന്‍ റഹ്‌മാന്‍ സാറുമാണ്. അവര്‍ രണ്ടുപേരും എനിക്ക് ആവശ്യത്തിലധികം പൈസ തന്ന് സഹായിച്ചു. ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ ബ്ലെസി സാറിനോട് ഓരോരുത്തരും എനിക്കെന്ത് തന്നു എന്ന് ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ട് വിഷമം വന്നിട്ടാണ് ഇപ്പോള്‍ ഈ കാര്യം…

    Read More »
Back to top button
error: