LIFE

  • പാട്ടിയല്ല ഇത് ബ്യൂട്ടി! അറുപതിന്റെ നിറവിലും അഴകിന്‍ റാണിയായി അലക്സാന്ദ്ര!

    ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളെ കണ്ടെത്താന്‍ നിരവധി സൗന്ദര്യ മത്സരങ്ങള്‍ അരങ്ങേറാറുണ്ട്. ഇപ്പോഴിതാ ‘ മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍’ കിരീടം ചൂടിയ അലക്സാന്ദ്ര റോഡ്രിഗസാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. അതിന് കാരണം അവരുടെ സൗന്ദര്യം മാത്രമല്ല. അവരുടെ പ്രായവും കൂടിയാണ്. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണ്് പ്രായം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തില്‍ കിരീടമണിയുന്നത്. സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ പ്രായത്തെക്കുറിച്ചുള്ള എല്ലാ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണ് ഈ നേട്ടത്തിലൂടെ അലക്സാന്ദ്ര. ‘ സൗന്ദര്യ മത്സരങ്ങളില്‍ ഒരു പുതിയ മാതൃകയാകുന്നതില്‍ താന്‍ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളില്‍ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ട് ‘ എന്നാണ് അലക്സാന്ദ്ര പറയുന്നത്. ‘ തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികര്‍ത്താക്കള്‍ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ്…

    Read More »
  • മലയാള മണ്ണില്‍ ചപ്പാത്തിക്ക് ഇത് 100 ാം പിറന്നാള്‍; പഞ്ചാബി രുചി കേരളത്തിലെത്തിയ കഥ

    മലയാളികളുടെ തീന്‍ മേശയിലെ പ്രധാന വിഭവമാണ് ചപ്പാത്തി. നല്ല ചിക്കന്‍ കറിയും ബീഫ് റോസ്റ്റും നാടന്‍ സ്റ്റ്യൂവിനുമെല്ലാം പറ്റിയ കോമ്പിനേഷന്‍. ഡയറ്റിലാണെങ്കില്‍ പിന്നെ പറയേണ്ട. ചപ്പാത്തിക്കു മുന്‍പില്‍ ചോറു പോലും മാറി നില്‍ക്കും. സിഖ് നാട്ടില്‍ നിന്ന് എത്തിയ ചപ്പാത്തി മലയാളികളുടെ നെഞ്ചില്‍ കുടിയേറിയിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അങ്ങനെ വെറുതെ കേരളത്തിലേക്ക് കടന്നുവന്നതല്ല ചപ്പാത്തി. കേരളത്തിന്റെ സമര ചരിത്രം തന്നെ അതിനു പിന്നിലുണ്ട്. വൈക്കം സത്യഗ്രഹത്തിനിടെയാണ് ആദ്യമായി ചപ്പാത്തിയുടെ രുചി മലയാളികള്‍ അറിയുന്നത്. കേരളത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട ചപ്പാത്തിയെ ആഘോഷമാക്കിയിരിക്കുകയാണ് മാവേലിക്കരയിലെ ഒരുകൂട്ടം പേര്‍. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ ‘കഥ’ സാഹിത്യസംഘടനയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചപ്പാത്തി വന്ന വഴി സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിലെ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭം ശക്തമായ കാലമായിരുന്നു അത്. ആ സമയത്താണ് അന്ന് പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം…

    Read More »
  • ബിഗ് ബോസ് ചരിത്രത്തില്‍ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാള്‍; ജാസ്മിന് രൂക്ഷ വിമര്‍ശനം

    വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നിരാശ. ഈ ആഴ്ച വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും മോഹന്‍ലാല്‍ ചര്‍ച്ചയാക്കിയില്ലെന്നാണ് ആക്ഷേപം. ജാസ്മിന്‍ മോഹന്‍ലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു. ജാസ്മിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ദേഷ്യത്തോടെ ജാസ്മിന്‍ പ്രതികരിച്ചു. വീട്ടില്‍ വസ്ത്രങ്ങള്‍ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജാസ്മിന്റെ മുഖം മാറിയത്. ഇത് മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചോദിക്കുമ്പോള്‍ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാന്‍ പറയുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അപ്പോഴും ജാസ്മിന്‍ മൗനത്തിലായിരുന്നു. ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. അന്‍സിബയോട് ദേഷ്യപ്പെട്ടത് വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ജാസ്മിന്‍ ഈ പെരുമാറ്റം മാറ്റണമെന്നാണ് ഭൂരിഭാ?ഗം പ്രേക്ഷകരും പറയുന്നത്. മോഹന്‍ലാലിനോടുള്ള ജാസ്മിന്റെ പെരുമാറ്റത്തെ വിലയിരുത്തുകയാണിപ്പോള്‍ പ്രേക്ഷകര്‍. ഇതേക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനോടാണ്. ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുന്‍പില്‍ നേരെ നിന്ന് സംസാരിക്കാന്‍ ഉള്ള ക്വാളിറ്റി നിനക്കില്ല.…

    Read More »
  • ക്ഷിത്ര കോപികൾ ജീവിതപ്പാതയിൽ കാലിടറി വീഴും, സൗമ്യശീലർ നിർവിഘ്നം യാത്ര തുടരും

    വെളിച്ചം ചൈനീസ് തത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷസിന്റെ ശിഷ്യരിൽ ഒരാള്‍ വലിയ മുന്‍ശുണ്ഠിക്കാരനായിരുന്നു. ആരോടും ഏത് കാര്യത്തിനും വഴക്കിടും. അയാളുടെ ഈ സ്വഭാവം കാരണം മററു ശിഷ്യന്മാരെല്ലാം പൊറുതിമുട്ടി. അവര്‍ ഗുരുവിനോട് പരാതി പറഞ്ഞു. ഒരു ദിവസം കണ്‍ഫ്യൂഷസ് തന്റെ വഴക്കാളിയായ ശിഷ്യനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ചോദിച്ചു: “നിനക്കെത്ര പല്ലുണ്ട്…?” ശിഷ്യന്‍ ഉത്തരം പറഞ്ഞു: “മുപ്പത്തിരണ്ട്…” “നാവോ…?” ഗുരു ചോദിച്ചു. ശിഷ്യന്‍ ഉത്തരം പറഞ്ഞു: “ഒന്ന്…” “ഇതുവരെ നിനക്ക് എത്ര പല്ല് നഷ്ടപ്പെട്ടു?” “പത്തില്‍ താഴെ…” “നിന്റെ നാവിനിപ്പോഴും കുഴപ്പമൊന്നുമില്ലല്ലോ…?” “ഇല്ല ഗുരോ… ” ഗുരു തുടര്‍ന്നു: “താന്‍ വലിയ ശക്തനാണെന്നാണ് പല്ലിന്റെ വിചാരം. എന്തും കടിച്ചുമുറിക്കും. ആര്‍ത്തിപിടിച്ച് ചവച്ചുതിന്നും.  ഇടയ്ക്ക് നാവിനെയും കടിക്കും.  പക്ഷേ, എത്ര പ്രകോപനമുണ്ടായാലും നാവിന് ദേഷ്യം വരുന്നതേയില്ല.  മാത്രമല്ല. പല്ലിന് ആവശ്യമുളളപ്പോഴെല്ലാം വേണ്ട പിന്തുണയും നാവ് നല്‍കുന്നുണ്ട്.  അവസാനം ആരാണ് തോല്‍ക്കുന്നത്…?” ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. ഗുരു തുടർന്നു: “വാര്‍ദ്ധക്യത്തിലെത്തുമ്പോഴേക്കും ഓരോന്നായി കൊഴിഞ്ഞ് പല്ലുകള്‍ ഇല്ലാതാകുന്നു. അപ്പോഴും…

    Read More »
  • ഒന്നില്‍ നിന്നും ഓടി രക്ഷപ്പെടുന്നതല്ല ആത്മീയത, അത് ആത്മനിയന്ത്രണമാണ്

    വെളിച്ചം     ആ രാജ്യത്തെ രാജാവിന് 3 പുത്രന്മാരാണ് ഉള്ളത്. അവരില്‍ ആരെ അടുത്ത രാജാവാക്കണം എന്ന ചോദ്യത്തിന് രാജഗുരു ഒരു ഉപായം രാജാവിന് പറഞ്ഞുകൊടുത്തു. മക്കളെ വിളിച്ച് രാജാവ് പറഞ്ഞു: “രാജ്യത്തെ ഏറ്റവും മികച്ച ആത്മീയ മനുഷ്യനെ കണ്ടെത്തുക.” ഒന്നാമന്‍ ഒരു മതപണ്ഡിതനെ കൊണ്ടു വന്നു. മതഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠമാണ്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. രണ്ടാമന്‍ ഒരു താപസനെ കൊണ്ടുവന്നു. എന്നും ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയുന്ന ആളാണ് താപസന്‍. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചു. മൂന്നാമന്‍ ദരിദ്രനായ ഒരു വഴിപോക്കനെയാണ് കൊണ്ടുവന്നത്. രാജാവ് അയാളോട് ചോദിച്ചു: “എന്ത് ആത്മീയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്?” അയാള്‍ പറഞ്ഞു: “എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. പ്രാര്‍ത്ഥനകളും അറിയില്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആരെങ്കിലും വഴിയില്‍ വീണുകിടന്നാല്‍ അയാളെ വൈദ്യരുടെ അടുത്തെത്തിക്കും. എന്നെക്കൊണ്ടു കഴിയുന്നതു പോലെ വയ്യാത്തവരെ ശുശ്രൂഷിക്കും…” മികച്ച ആത്മീയ വ്യക്തിക്കുളള സമ്മാനം രാജാവ് അദ്ദേഹത്തിന് നല്‍കി. മാത്രമല്ല, മൂന്നാമത്തെ മകന്…

    Read More »
  • വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഫൈബര്‍ അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍…

    വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. കൂടാതെ ഇവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിത വണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… കിഡ്‌നി ബീന്‍സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. രണ്ട്… വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും…

    Read More »
  • ‘മഞ്ഞുമ്മല്‍ ബോയ്സി’ക്കും മേലേ; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് 15 കോടി

    ചെന്നൈ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍…

    Read More »
  • പത്രം നോക്കിയപ്പോള്‍ കണ്ടത് അനശ്വരയെ കാണാനെത്തിയ സ്ത്രീയുടെയും മക്കളുടെയും മരണവാര്‍ത്ത; ഷോക്കടിച്ചതുപോലെ

    ‘നേര്’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ പോലുള്ള ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. അനു എന്നു വിളിക്കുന്ന അനശ്വരയെപ്പറ്റി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനുവിന്റെ കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് അമ്മയുടെ വെളിപ്പെടുത്തല്‍. വീടിനുമുന്നിലുള്ള പറമ്പിലിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി( അനു) ഉച്ചയായിട്ടും കഴിക്കാന്‍ വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം അവള്‍ വീട്ടില്‍ വന്നു. ആ സ്ത്രീയേയും മക്കളെയും കണ്ടാല്‍ ധര്‍മത്തിന് വന്നതാണെന്ന് തോന്നില്ലെന്ന് അനശ്വരയുടെ അമ്മ പറഞ്ഞു. ‘അമ്മമ്മേ ഇവര്‍ക്ക് വിശക്കുന്നുണ്ട്, ഭക്ഷണം കൊടുക്കെന്ന് അനു പറഞ്ഞു. ഏട്ടന്റെ അമ്മ പരിചയമില്ലാത്തവരെ വീടിനകത്ത് കയറ്റില്ല. പുറത്തിരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കി. ഈ സ്ത്രീയ്ക്കൊപ്പമുള്ള മക്കള്‍ രണ്ട് പേരും എം എ കഴിഞ്ഞവരാണ്. പെട്ടെന്നൊരു ദിവസം തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും സമനില തെറ്റിയെന്നും അതിനൊരു പരിഹാരം കാണാന്‍ വീടുവീടാന്തരം കയറി കിട്ടുന്ന…

    Read More »
  • ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക് അല്ല’; ഹോര്‍ലിക്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ ഈ മാറ്റത്തെക്കുറിച്ചറിയണം

    മുംബൈ: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്.യു.എല്‍) ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ എന്ന വിഭാഗത്തില്‍ നിന്ന് മാറ്റി. ഹെല്‍ത്ത് എന്ന ലേബല്‍ ഒഴിവാക്കി ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ്’ (എഫ്.എന്‍.ഡി) എന്ന് പുനര്‍നാമകരണം ചെയ്തു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി ഈ പ്രഖ്യാപനം നടത്തി, ഈ മാറ്റം ഹോര്‍ലിക്സിനെക്കുറിച്ച് കൂടുതല്‍ കൃത്യവും സുതാര്യവുമായ വിവരണം നല്‍കുമെന്ന് കമ്പനിയുടെ റിതേഷ് തിവാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നടപടി. ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍ നിന്ന് ഡ്രിങ്ക്‌സ് ആന്‍ഡ് ബിവറേജസിനെ നീക്കം ചെയ്യാന്‍ വാണിജ്യ, വ്യവസായ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നതിന് കൃത്യമായ നിര്‍വചനം ഇല്ലായിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍ നിന്ന് പാല്‍ അടക്കമുള്ളവയെ ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉപഭോക്താക്കളില്‍ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ആധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.…

    Read More »
  • ചക്കകൊണ്ട് പുട്ട് ഉണ്ടാക്കാം

    ചേരുവകള്‍ . വരിക്ക ചക്ക ചുളകള്‍ – 8-10 എണ്ണം • അരിപ്പൊടി – 1 കപ്പ് • ഉപ്പ് – ആവശ്യത്തിന് • വെള്ളം – ആവശ്യത്തിന് • തേങ്ങ ചിരകിയത് – 1/2 മുറി തയാറാക്കുന്ന വിധം ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക. അരിപ്പൊടി അല്‍ ഉപ്പ് ചേര്‍ത്തിളക്കി, ആവശ്യത്തിന് വെള്ളം തളിച്ച്‌ പുട്ടിനു പാകത്തില്‍ നനയ്ക്കുക.അര മുറി തേങ്ങ ചിരകിയെടുക്കുക. തേങ്ങ ചിരകിയത്, ചക്ക അരിഞ്ഞത്, നനച്ചു വച്ച പുട്ടുപൊടി എന്ന ക്രമത്തില്‍ പുട്ടുകുറ്റിയില്‍ നിറച്ച്‌ ആവിയില്‍ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടെ വിളമ്ബുക.

    Read More »
Back to top button
error: