Health

  • പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിച്ചാല്‍…

    ചായ, കാപ്പി ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. ഇതില്‍ത്തന്നെ പാലു ചേര്‍ത്തും ചേര്‍ക്കാതെയുമെല്ലാം നാം ചായ കുടിയ്ക്കാറുണ്ട്. ചായ കുടിയ്ക്കുമ്പോള്‍ പാല്‍ച്ചായയേക്കാള്‍ കട്ടന്‍ചായയാണ് നാം കൂടുതല്‍ ഗുണകരമെന്ന് പറയും. കട്ടന്‍ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പൊതുവേ ഗുണകരമാണെന്ന് പറയാം. ചായ, കാപ്പി ശീലങ്ങള്‍ പൊതുവേ നല്ലതുമല്ല. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ആരോഗ്യകരമായി ചായ കുടിയ്ക്കാന്‍ കട്ടന്‍ ചായയാക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ഗ്ലൂക്കോസ് തോത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ് ഇത്. എന്നാല്‍ മധുരമില്ലാതെ കുടിയ്ക്കണം എന്നതേ ഗുണം നല്‍കൂ. കട്ടന്‍ചായ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എല്‍ തീനൈന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. ചായ ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സ് അര്‍ബുദത്തെ തടയും. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു…

    Read More »
  • ലിവര്‍ സിറോസിസിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

    ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. ലക്ഷണങ്ങള്‍  ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും…

    Read More »
  • പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

    രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ( ഗ്ലൈസെമിക് ഇൻഡക്സ് ) ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോ കുറവുമായ ചീര കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മൂന്ന്… ഡ്രൈഡ് ആപ്രിക്കോട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗ്ലൈസെമിക് സൂചിക 32 ആണ്. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. നാല്… ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ…

    Read More »
  • ചൂടിനെ ചെറുക്കാന്‍ ആഹാരരീതി മാറ്റാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍

    പുറത്ത് കഠിനമായ ചൂടാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വേനലിന്റെ തളര്‍ച്ചയും വേനല്‍ക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തില്‍ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. അതിനായി ചില ഭക്ഷണരീതികള്‍ ശീലമാക്കണം. ഊഷ്മാവു കുറയ്ക്കാന്‍ ശരീരം പ്രവര്‍ത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാല്‍ വിശപ്പു കുറയുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്. ജലാംശം അധികമുള്ള പഴങ്ങള്‍ ധാരാളമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തനാണ് ഇതിന് ഉത്തമ ഉദാഹരണം. തണ്ണിമത്തന്‍ ദിവസേന കഴിക്കുന്നത് ചൂടില്‍ നിന്ന് രക്ഷതരും. തക്കാളി, പാവയ്ക്ക, പടവലം, വെണ്ടയ്ക്ക, വഴുതന, അമരയ്ക്ക, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂര്‍ക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീര്‍, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും. ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ…

    Read More »
  • ഗ്യാസ് ട്രബിളിന് അടുക്കളയിലെ മരുന്നുകൾ

    അയമോദകം: അയമോദകത്തിൽ അടങ്ങിയിട്ടുളള തൈമോൾ ദഹനത്തെ സഹായിക്കുന്നു. അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും. ജീരകം; ജീരകത്തിലെ എസൻഷ്യൽ ഓയിലുകൾ ഉമിനീർ കുടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് ദഹനം സുഗമമാക്കു കയും ഗ്യാസ് അമിതമാവാതെ സഹായിക്കുകയും ചെയ്യും. കായം: കായം കുടലിലെ ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ വളർച്ച തടയുന്നു. ഇളം ചൂട് വെള്ളത്തിൽ കായം ചേർത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും. ഇഞ്ചി: ഇഞ്ചിയും ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്. ഗ്യാസ്ട്രബിളിന് പരിഹാരമുണ്ട് ഏറ്റവും പ്രധാനം ഗ്യാസ് ഉണ്ടാവുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള അവബോധം തന്നെയാണ്. ഇത്തരം ഭക്ഷണങ്ങൾ പരമാവധി കുറയ്ക്കുക. ഭക്ഷണം കുറേശ്ശേ ഇടയ്ക്കിടക്കായി കഴിക്കുക. (4-6 പ്രാവശ്യം) സന്തോഷകരമായ അന്തരീക്ഷത്തിൽ നന്നായി ചവച്ചരച്ച് സാവധാനത്തിൽ മാത്രം ഭക്ഷണം കഴിക്കുക. ധ്യതിയിൽ ഭക്ഷണം വിഴുങ്ങുമ്പോൾ ധാരാളം വായുവും അകത്തെത്തും. മിതഭക്ഷണം ശീലമാക്കുക. സമയത്ത് ഭക്ഷണം കഴിക്കുക. പുകവലി ഒഴിവാക്കുക. പുക വലിക്കുമ്പോൾ കൂടുതൽ വായു…

    Read More »
  • ചൂട് കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ്; ചർമ്മത്തിനും കണ്ണിനും നല്ലത് 

    ചർമ്മത്തിനും കാഴ്ചക്കും  ക്യാരറ്റ് ജ്യൂസ്  നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാവുന്നതേയുള്ളൂ.ഇതാ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കുന്ന വിധം. ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നോരണ്ടോ ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം  ഒരു മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് കാല്‍ കപ്പ് പാലും രണ്ട് ടേബിള്‍ സ്പൂണ്‍ കണ്ടൻസ്ഡ് മില്‍ക്കും അല്ലെങ്കില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ കസ്റ്റാർഡ് പൗഡർ കാല്‍ കപ്പ് പാലും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയില്‍ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാല്‍ ചേർത്ത് അടുപ്പില്‍ വെച്ച്‌ ഇളക്കി ഒന്ന് ചൂടായി വരുമ്ബോള്‍ ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കൂടെ നേരത്തെ തയ്യാറാക്കിയ…

    Read More »
  • ചുമയും കഫക്കെട്ടും നൊടിയിടയിൽ മാറും; അറിയാം മഞ്ഞള്‍ പാലിന്റെ ഗുണങ്ങൾ 

    ഒരു നുള്ള് മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കഴിക്കുന്നതിലൂടെ എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുര്‍ക്കുമിന്‍ കൊണ്ട് സമ്ബുഷ്ടമാണ് മഞ്ഞള്‍. ഇത് സൈനസ്, വീക്കം എന്നിവ ഒഴിവാക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്ബന്നമായ ഉറവിടം എന്നതിനു പുറമെ, മഞ്ഞളിന് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങളുമുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഈ‌ മാർഗം ഇടയ്ക്കിടയ്ക്ക് പരീക്ഷിക്കാവുന്നതാണ്. (ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർ വൈദ്യസഹായം തേടാൻ വൈകരുത് )

    Read More »
  • വായിലെ ക്യാന്‍സറിന്‍റെ  പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

    അമിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ പല്ലുകളില്‍ പോലും കാണാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല്ലുകള്‍ക്കും മോണകള്‍ക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ വേദന, അയഞ്ഞ പല്ലുകള്‍, പല്ലുകള്‍ കൊഴിയുക, വായില്‍ മുഴ കാണുക, അമിതമായി വായില്‍ വ്രണങ്ങള്‍ വരുക, ഉണങ്ങാത്ത മുറിവ്, വായില്‍ ചുവപ്പോ വെള്ളയോ പാടുകള്‍ കാണുക തുടങ്ങിയവയൊക്കെ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം. 1. ശബ്ദത്തിലെ മാറ്റങ്ങള്‍, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 2. ഭക്ഷണം വിഴുങ്ങുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കില്‍ വേദന വായിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം ആണ്. 3. വായ്ക്കകത്തോ കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. 4. വിട്ടുമാറാത്ത…

    Read More »
  • അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍

    വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെപ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക്എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്കരോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും. വളരെ പെട്ടെന്ന്പ്രമേഹമുള്ളവര്‍ക്ക് വൃക്കരോഗത്തിന് സാധ്യതയുണ്ട്. ഇത് ഒടുവില്‍ വൃക്കകളുടെപ്രവര്‍ത്തനം തന്നെ തകരാറിലാക്കിയേക്കാം. പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപതി തിരിച്ചറിയപ്പെടാറില്ല. വൃക്കകളുടെ നാശം തുടങ്ങി അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാവും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പലരിലും രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടമാകുമ്പോഴാണ് പ്രകടമായ ലക്ഷണങ്ങള്‍ പോലും കാണാന്‍ സാധ്യമാവുക. അതിനാല്‍ ഡയബറ്റീസ് ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദഗ്ധ പരിശോധന തേടി വൃക്കകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനയിലൂടെയും, യൂറിന്‍ പരിശോധനയിലൂടെയും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത എങ്ങനെയെന്ന് തിരിച്ചറിയാനാവും.   വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്, ശ്രദ്ധിക്കുക കൈകളിലും മുഖത്തും കാല്‍പാദങ്ങളിലും നീരുവെക്കുക ഉറങ്ങാനും ശ്രദ്ധകേന്ദ്രീകരിക്കാനും പറ്റാത്ത അവസ്ഥ വിശപ്പില്ലായ്മ തലകറക്കവും ഛര്‍ദ്ദിയും തളര്‍ച്ച ശരീരത്തില്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന…

    Read More »
Back to top button
error: