KeralaLead NewsNEWS

ഇ-ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

തിരുവനന്തപുരം പി.എം.ജിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.എസ്റ്റിമേറ്റുകളും ബില്ലുകളും പ്രൈസ് സോഫ്റ്റ്വെയർ വഴിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഇ-ഓഫീസ് സംവിധാനം വന്നതോടെ ഹൈടെക് മാതൃകയിലേക്ക് വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും കെ-സ്വാൻ നെറ്റ്വർക്ക് വഴിയും 206 സബ് ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്വർക്ക് വഴിയും ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നതായി മന്ത്രി അറിയിച്ചു.

Signature-ad

ഫയലുകളുടെ നീക്കവും ഫയലുകളിൽ നടപടികൾ കൈകൊള്ളാൻ എത്ര സമയമെടുക്കുന്നു എന്നും ഇനി കൃത്യമായി അറിയാൻ സാധിക്കും. കാസർകോട് നിന്ന് ഒറ്റ ക്ലിക്കിലൂടെ ഫയലുകൾ തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫീസുകളിൽ എത്തും. സമയനഷ്ടം ഒഴിവാക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും നടപടിക്രമങ്ങളിൽ പല തട്ടുകൾ ഒഴിവാക്കാനും ഇ-ഓഫീസ് സംവിധാനത്തിലൂടെ സാധിക്കുമെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

Back to top button
error: