NEWS

യു.ഡി.എഫിന്റെ ഉണ്ടയില്ലാ വെടി ഇടതുപക്ഷത്തിനോട് വേണ്ട- കെ.ബി ഗണേഷ് കുമാര്‍

വിശ്വാസ പ്രമേയവുമായി എത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. യു.ഡി.എഫിലെ സതീശന്‍ എം.എല്‍.എ യടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും അവതരണത്തിലെ പാളിച്ചകളെ തുറന്നടിച്ചാണ് ഗണേഷ് കുമാര്‍ തന്റെ അഭിപ്രായം പറഞ്ഞത്. അവിശ്വാസ പ്രമേയം ആരോപിക്കാനെത്തിയ പി.ടി തോമസിന്റെ കൈയ്യിലൊരു ചെറുകടലാസു പോലുമില്ലാത്തത് മോശമായിപ്പോയെന്നു അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം പക്ഷേ സഭയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കാന്‍ തെളിവുകളുണ്ടോ പ്രതിപക്ഷത്തിനെന്ന് ഗണേഷ് കുമാര്‍ ചോദിക്കുന്നു.

മീനില്ലാതെ മീന്‍ കറി വെക്കുന്ന പ്രതിപക്ഷത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കമ്പിയും സിമന്റുമില്ലാതെ പാലം പണിയാന്‍ പറ്റുമെന്ന് തെളിയിച്ച യു.ഡി.എഫ് കാരാണ് ലൈഫ് മിഷന്റെ പദ്ധതിയുടെ പേരില്‍ ഇടതു പക്ഷ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

Signature-ad

കഴിഞ്ഞ നാലാര വര്‍ഷമായി അഴിമതിയില്ലാതെ സുതാര്യമായി കാര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ക്ക് വിശ്വാസമാണ്. വെറുതേ ആളാവാന്‍ ആരോപണങ്ങളുന്നയിക്കാതെ തെളിവായി ഒരു കടലാസു കഷ്ണമെങ്കിലും മേശപ്പുറത്തേക്ക് വെക്കാന്‍ യു.ഡി.എഫ് ന് കഴിയില്ലെന്ന് ഗണേഷ് കുമാറിന്റെ വാദത്തിന് ഒന്നടങ്കം ഭരണപക്ഷം കൈയ്യടിച്ച് പിന്തുണച്ചു.

ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് 141 എം.എല്‍.എ മാരുടെ മണ്ഡലത്തില്‍ ഏകദേശം 5100 കോടി രൂപയുടെ കിഫ്ബി വികസനം നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ സ്‌റ്റേറ്റ് റോഡുകളുടെയും, പ്രാദേശിക റോഡുകളുടെയും വികസനം ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ രംഗത്തും സര്‍ക്കാരിന്റെ വികസനം എടുത്ത് പറയേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം നവീകരിച്ചതും സര്‍ക്കാരിന്റെ ഭരണനേട്ടമാണ്.

യു.ഡി.എഫ് വെറുതെ പുകമറ സൃഷ്ട്ടിക്കുകയാണ്. അവരുടേത് ഉണ്ടയില്ലാ വെടിയാണ്.ലൈഫ് പദ്ധതിയിലൂടെ ആകെ 2,24,256 വീടുകള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കാന്‍ ഇടതു പക്ഷ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇതിന് മുന്‍പുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയ ഇ.എം.എസ് ഭവന പദ്ധതിയുടെ അഞ്ചിരട്ടിയോളം വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അപ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇങ്ങനെയൊരു ഭവനപദ്ധതി ഉണ്ടായിരുന്നോ എന്ന ചോദ്യം ഗണേഷ് കുമാര്‍ ഉയര്‍ത്തി. കുറുക്കന്റെ വേട്ട മുഖ്യമന്ത്രിക്ക് നേരെ പ്രയോഗിക്കാമെന്ന് പ്രതിപക്ഷം ശ്രമിക്കണ്ട. അതിനെതിരെ ഒറ്റക്കെട്ടായി നിലകൊണ്ട് ഞങ്ങളുണ്ടാവുമെന്ന് പറഞ്ഞാണ് ഗണേഷ് കുമാര്‍ സംസാരം അവസാനിപ്പിച്ചത്.

Back to top button
error: