ഇനിയീ വേഷം ധരിച്ച് അഭിനയിക്കില്ല-സഹപ്രവര്‍ത്തകനോട് തുറന്നടിച്ച് സീമ ജി നായര്‍
മലയാള ടെലിവിഷന്‍, സിനിമ രംഗത്തെ നിറസാന്നിധ്യമാണ് സീമ ജി നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും, പ്രത്യേക അഭിനയ പാടവം കൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം അവര്‍ നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ സീമ ജി നായര്‍ നല്കിയ അഭിമുഖത്തിലാണ് ഒരു കാലത്ത് താന്‍ നേരിടേണ്ടി വന്ന വലിയൊരു പ്രശ്നത്തെപ്പറ്റി താരം തുറന്ന് പറഞ്ഞത്.
കൈലിയും ബ്ലൗസും ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്ന് ഒരു തെറ്റിധാരണ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തോന്നിയിട്ടുണ്ടാവും അതുകൊണ്ട് ഞാന്‍ അഭിനയിക്കാനെത്തുന്ന മിക്ക സിനിമകളിലും എന്റെ വേഷം ഒരു കൈലിയും ബ്ലൗസുമായിരിക്കും കൂടെ എങ്ങുമെത്താത്ത ഒരു തോര്‍ത്തും തരും. അത് ഉടുത്ത് അഭിനയിക്കാന്‍ ഞാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. വേഷത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ പാവപ്പെട്ടവരുടെ അംബാസിഡര്‍. പാവപ്പെട്ടവരുടെ റാണി മുഖര്‍ജി എന്നൊക്കെ എനിക്ക് അക്കാലത്ത് വിളിപ്പേരുകളും ഉണ്ടായിരുന്നു. ആദ്യ കാലത്ത് ഞാന്‍ അഭിനയിച്ച മിക്ക സിനിമകളിലേയും എന്റെ വേഷം ഇതായിരുന്നു. പിന്നീട് ഞാന്‍ സംവിധായകനോടും കോസ്റ്റിയൂമറോട് ഈ വേഷം നെിക്ക് പറ്റില്ലാന്ന് തുറന്നു പറഞ്ഞു. നൈറ്റിയോ, കോട്ടണ്‍ സാരിയോ ഉടുക്കാം. കൊല്ലത്ത് ഒരു കടപ്പുറത്ത് ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം. പതിവു പോലെ എനിക്കൊരു കൈലിയും ബ്ലൗസും തോര്‍ത്തും തന്നു. ഒരു പാവപ്പെട്ട വീട്ടിലെ സ്ത്രീയാണ് ഞാനവതരിപ്പിക്കുന്ന കഥാപാത്രം. ഷൂട്ടിംഗ് നടക്കുന്ന വീട്ടിലേക്കെത്തിയപ്പോഴാണ് ഞാന്‍ ആ വീട്ടിലെ യഥാര്‍ത്ഥ ഗൃഹനാഥയെ കാണുന്നത്. മാന്യമായി വസ്ത്രം ധരിച്ച്, കൈയ്യിലും കഴുത്തിലുമൊക്കെ നിറയെ ആഭരണങ്ങള്‍ ധരിച്ചൊരു സ്ത്രീ. അപ്പോഴാണ് എനിക്ക് കറുത്ത ചരടും തന്ന് നിര്‍ത്തിയിരിക്കുന്നത്. ഇതോടെ ഞാന്‍ തീര്‍ത്തു പറഞ്ഞു ഇനി കൈലിയും ബ്ലൗസും തോര്‍ത്തും പറ്റില്ല.
കൈലിയും ബ്ലൗസുമിട്ട സ്ത്രീകള്‍ സിനിമാ സങ്കല്‍പ്പങ്ങളാണ്. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. പിന്നീട് ഏത് സിനിമയിലേക്ക് വിളിച്ചാലും ഞാനാദ്യം പറയുക എത്ര പാവപ്പെട്ട വീട്ടിലെ സ്ത്രീ ആയാലും ഞാന്‍ ചെയ്യാം പക്ഷേ കൈലിയും ബ്ലൗസും ഒഴിവാക്കിത്തരണം- സീമ ജി നായര്‍ പറയുന്നു.