NEWS

ഓണകിറ്റും ഓണക്കോടിയും വിതരണം ആരംഭിച്ചു

ട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്  ഓണക്കിറ്റും 60  വയസ് കഴിഞ്ഞ വർക്കുള്ള ഓണക്കോടിയും വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസനകാര്യ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

വെളിച്ചെണ്ണ( 500 ഗ്രാം), മുളക് പൊടി(I00 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), മഞ്ഞൾ പൊടി(100 ഗ്രാം), ശർക്കര (1 കിലോ), മല്ലിപ്പൊടി (100 ഗ്രാം) പഞ്ചസാര (1 കിലോ), പപ്പടം (12 എണ്ണം) ഗോതമ്പ് നുറുക്ക് (1 കിലോ), ചെറുപയർ (500 ഗ്രാം), സേമിയ (1 പാക്കറ്റ്), എന്നീ  ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്.

Signature-ad

694 പുരുഷൻമാര്‍ക്കും 896 സ്ത്രീകള്‍ക്കുമാണ്  ഓണക്കോടി നല്‍കുന്നത്. പുരുഷൻമാർക്ക് ഒരിഞ്ചു കരയുള്ള ഡബിള്‍ മുണ്ട്, വെള്ള തോര്‍ത്ത് എന്നിവയും സ്ത്രീകള്‍ക്ക് ഒരിഞ്ചു കരയുള്ള സിംഗിള്‍ സെറ്റ് മുണ്ടും ആണ് വിതരണം ചെയ്യുക.

വീഡിയോ കോൺഫറൻസിലൂടെ നടന്ന പരിപാടിയിൽ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത്കുമാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി സംസാരിച്ചു.

Back to top button
error: