IndiaNEWS

രാജസ്ഥാനിലെ മിനി ഇസ്രായേൽ

സ്രായേൽ വിദ്യകൾ ഉപയോഗിച്ച് കൃഷി രീതികൾ പിന്തുടരുന്ന രാജസ്ഥാനിലെ ഗുഡ കുമാവതൻ ഗ്രാമം ഇന്ന് അറിയപ്പെടുന്നത് മിനി ഇസ്രായേൽ എന്നാണ്, ഗ്രാമത്തിന്‍റെ ആറ് കിലോമീറ്റർ ചുറ്റളവവിലായി മുന്നൂറിലധികം പോളി ഹൗസുകൾ ഉണ്ട്. പുതിയ രീതിയിലുള്ള കൃഷി ആരംഭിച്ച ശേഷം നാല്പതോളം കർഷകർ ഇവിടെ കോടീശ്വരന്മാരായി മാറി. മറ്റുള്ളവർ ലക്ഷക്കണക്കിന് രൂപ ഇവിടെ കൃഷിയിൽ നിന്നും സമ്പാദിക്കുന്നു.
കൃഷിയുടെ കണക്കെടുത്താൽ എപ്പോഴും നഷ്ടങ്ങളുടെ കണക്ക് മാത്രമേ കർഷകർക്ക് പറയുവാനുള്ളൂ. മഴയോടും വെയിലിനോടും പടവെട്ടി കഷ്ടപ്പെട്ട് വിളയിച്ചെടുക്കുന്ന വിളകൾക്ക് നാമമാത്രമായ വില ലഭിക്കുന്നതും കാലാവസ്ഥയിലെ മാറ്റങ്ങൾ കൃഷിയെ മൊത്തത്തിൽ നശിപ്പിക്കുന്നതും ഒക്കെ നമുക്കറിയാമെങ്കിലും എങ്ങനെ ഫല്രദമായി ഇത്തരം കാര്യങ്ങളെ പ്രതിരോധിച്ച് ലാഭത്തിൽ കൃഷി കൊണ്ടുപോകാമെന്നുള്ളതാണ് അറിയേണ്ടത്.
അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാജസ്ഥാനിലെ ജയ്പൂരിന് സമീപത്തുള്ള ഗുഡ കുമാവതൻ ഗ്രാമം. ഇന്ന് കൃഷിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്ത്യയിലെ ഒരു ഗ്രാമങ്ങളിലൊന്നാണ് ഇത്. വെറും ലാഭമല്ല, തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച്, ലക്ഷങ്ങൾ വരുമാനമുള്ളവരാക്കി മാറ്റുവാൻ ഇവരെ കൃഷി സഹായിച്ചു എന്നതാണ് വാസ്തവം.
ആ കഥയിലേക്ക് വരുന്നതിനു മുൻപ് പത്ത് വർഷം മുൻപുള്ള അവരുടെ ജീവിതത്തിലേക്ക് വരണം. ജയ്പൂരിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഗുഡ കുമാവതൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ വരണ്ട കാലാവസ്ഥയിൽ ക‍ൃഷി ഒട്ടും ലാഭകരമല്ലാതിരുന്ന സാധാരണ ഗ്രാമങ്ങളിലൊന്നായിരുന്നു ഇവിടവും. അങ്ങനെയെരിക്കെ രാജസ്ഥാൻ സർക്കാർ വഴി 2012 ൽ രാജസ്ഥാനിലേക്ക് പോകുവാൻ ഇവിടുത്തെ ഖേമാരം എന്നയാൾക്ക് അവസരം കിട്ടി. അതായിരുന്നു ഗ്രാമത്തിന്റെ തലവിധി തന്നെ മാറ്റിയ സംഭവം.
ഇസ്രായേലിൽ പോയ ഖേമാരം അവിടെ കണ്ട രീതികള്‍ തിരികെ തന്റെ കൃഷിയിടത്തിൽ പ്രയോഗിച്ചു. വരണ്ട, വെള്ളം കുറവുള്ള ഇസ്രായേലിൽ എങ്ങനെ കൃഷികൾ ലാഭകരമായി കൊണ്ടുപോകുന്നുവെന്നും ഏതൊക്കെ മാര്‍‍ഗ്ഗങ്ങൾ ഇതിനായി അവർ പ്രയോഗിക്കുന്നവെന്നും മനസ്സിലാക്കിയ ഇദ്ദേഹം അവിടെ പ്രചാരത്തിലുള്ള പോളിഹൗസ് കൃഷിയിലേക്ക് തിരിഞ്ഞു.

എന്നാൽ, ഗ്രാമത്തിലുള്ളവർ ആദ്യം ഇതിനെയൊന്നും സ്വീകരിച്ചില്ല. രാജസ്ഥാനിലെ ചൂടിൽ പോളിഹൗസിൽ കൃഷി ചെയ്യുന്ന ഖേമാരത്തെ അവർ കളിയാക്കി. ടെന്‍റിൽ കൃഷി ചെയ്യുന്നു എന്ന പേരിലാണ് കൂടുതലും കളിയാക്കലുകള്‍ നേരിട്ടത്. വീട്ടുകാരുൾപ്പെടെ ഖേമാരം കൃഷിക്കും പരീക്ഷണങ്ങൾക്കുമായി ലക്ഷക്കണക്കിന് രൂപ നശിപ്പിക്കുന്നുവെന്നു പോലും പരാതി പറഞ്ഞു.

എന്നാൽ വിളവെടുപ്പിന്‍റെ സമയമായപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. കൃഷിയിൽ നിന്നു ലഭിച്ച വിളവ് ഖേമാറിനെ മാത്രമല്ല, ഗ്രാമവാസികളെ മുഴുവൻ അതിശയിപ്പിച്ചു. അതോടെ മാറിനിന്ന് കളിയാക്കിയവര്‍ പോലും പുതിയ കൃഷി രീതികൾ പരീക്ഷിക്കുവാൻ സന്നദ്ധരായി.

Signature-ad

 

ഇവിടുത്തെ കൃഷിക്കാരിൽ ഇരുപതോളം പേർക്ക് സ്വന്തമായി 5-10 വരെ പോളി ഹൗസുകൾ ഉണ്ട്. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളടക്കം ഇന്നിവിടെ ലാഭകരമായി കൃഷി ചെയ്യുയും വിപണി കണ്ടെത്തി ലാഭം നേടുകയും ചെയ്യുന്നു. തങ്ങളുടെ പോളി ഹൗസുകൾ വാടകയ്ക്ക് കൊടുത്തും ലാഭകരമാക്കുന്നവരുണ്ട്. തങ്ങളുടെ പരമ്പരാഗത രീതികൾക്കൊപ്പം പരീക്ഷിച്ച് വിജയം നേടിയ ഡ്രിപ്പ് ഇറിഗേഷൻ, മിനി സ്പ്രിംഗ്ളറുകൾ, സോളാർ പമ്പുകൾ, പുതയിടൽ തുടങ്ങിയ കാര്യങ്ങളും ഇവർ പിന്തുടരുന്നു.

Back to top button
error: