രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ അവെനൻത്രമൈഡുകളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. ഓട്‌സില്‍ ബീറ്റാ-ഗ്ലൂക്കൻ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു.
നാരുകള്‍ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കൻ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലില്‍ എളുപ്പത്തില്‍ ലയിക്കുന്നു. ദഹനനാളത്തില്‍ നല്ല ബാക്ടീരിയകള്‍ വളരുന്നതിന് ഇത് കുടല്‍ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വേണ്ട ചേരുവകള്‍…
ഓട്സ് 2 ടേബിള്‍ സ്പൂണ്‍
ബദാം 15 എണ്ണം
ഈന്തപ്പഴം 4 എണ്ണം
ആപ്പിള്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ബദാം കുതിര്‍ത്തുവയ്ക്കുക. നന്നായി കുതിര്‍ന്നതിന് ശേഷം തൊലി കളഞ്ഞ് വയ്ക്കുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഈന്തപ്പഴവും വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറില്‍ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചെറുതായി അരിഞ്ഞ ആപ്പിള്‍ വച്ച് അലങ്കരിക്കുക. സ്മൂത്തിയ്ക്ക് മുകളില്‍ അല്‍പം നട്സ് വച്ചും അലങ്കരിക്കാം.