KeralaNEWS

ട്രോളിംഗ് നിരോധനം ആരംഭിച്ചു;ഉണക്കമീനിലെ അപകടം തിരിച്ചറിയുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു.ഇതോടെ മത്സ്യങ്ങൾക്ക് വില കുതിച്ചു കയറുകയും ചെയ്തു.കഴിഞ്ഞ രണ്ടു ദിവസമായി മത്സ്യങ്ങൾക്ക് കാര്യമായ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്.വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കാനാണ് സാധ്യത.
അതേസമയം ഉണക്കമീനിന്റെ വരവ് കേരളത്തിൽ വർധിച്ചിട്ടുണ്ട്.പച്ച മത്സ്യത്തിൻ്റെ ഏതാണ്ടെല്ലാം ഗുണങ്ങളും തന്നെ ഉണക്കമീനിലും ഉണ്ടെങ്കിലും ഏറെയും രാസവസ്തുക്കൾ ചേർത്ത് വരുന്നവയാണ്.ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമാണ് ഇതിൻ്റെ ഗുണങ്ങൾ.
വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനങ്ങൾ. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതിനും പ്രധാനകാരണവും.ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ് മനുഷ്യന് അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ.
ഉപ്പിട്ടുണക്കുന്നതിനു പകരം രാസവസ്തുക്കളിട്ടുണക്കുന്ന ഉണക്കമീനാണ് ഇപ്പോൾ വിപണിയിലെത്തുന്നതിൽ ഭൂരിഭാഗവും.നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉണക്കമീനാക്കുന്നതിന് ഉപയോഗിക്കുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഈ ഉണക്കൽ പ്രക്രിയ നടക്കുന്നതും. കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ കാഴ്ച്ചക്ക് ഉപ്പുപോലിരിക്കുന്ന സോഡിയം ബെൻസോയേറ്റ്, മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തുണക്കുന്നതാണ് അടുത്ത അപകടം.
40% ഫോർമാലിനുള്ള 30 മില്ലി ലായനി കുടിച്ചാൽ മതി പൂർണ്ണാരോഗ്യവാനായ ഒരു മനുഷ്യൻ മരിക്കാൻ. ഒരുതവണ അകത്തെത്തി ദഹിച്ചുകഴിഞ്ഞ ഫോർമാലിൻ ശരീരത്തിനകത്ത് പലതരം വിഷങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാരൾ രോഗം, കാഴ്ച നാശം തുടങ്ങിയ അകപടങ്ങൾ ഫോർമാലിൻ്റെ ഉപയോഗം നേരിട്ടുണ്ടാക്കുന്നതാണ്. ശ്വാസനാളത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് അമോണിയ. ദഹനസംവിധാനത്തെ തകിടം മറിക്കുന്നതും കോശവളർച്ച ക്രമം തെറ്റിക്കുന്നതുമാണ് സോഡിയം ബെൻസോയെറ്റ്. ജനിതപ്രശ്നങ്ങൾ വരെയുണ്ടാക്കി വരും തലമുറയെക്കൂടി ബാധിക്കുന്നതാണ് ഡിഡിറ്റി പോലുള്ള കീടനാശിനികൾ. ഇങ്ങനെയുള്ള രാസവസ്തുക്കളാണ് ഉണക്കമീനിനൊപ്പം നമ്മുടെ ഉള്ളിലെത്തുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ചീത്ത മീൻ സംസ്കരിച്ചുണ്ടാക്കുന്നതിൽ വരുന്ന രോഗകാരികളായ സൂക്ഷ്മജീവികളുടെ വകയായുള്ള വിഷബാധകളും അസുഖങ്ങളും വേറെ.

Back to top button
error: