തിരുവല്ല:രണ്ട് മാസത്തിനുള്ളില്‍ ജവാന് പ്രീമിയം ട്രിപ്പിള്‍ എക്സ് റം ഉത്പാദിപ്പിച്ച് തുടങ്ങും.ഇതിനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായി.നിലവില്‍ ജവാന് സ്പെഷ്യല്‍ റം ഒരു ലിറ്റര്‍ കുപ്പികളിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പുതിയതായി 750, 500 മില്ലികളില്‍ വീതമുള്ള കുപ്പികളിലും വിതരണം ചെയ്യും.
തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.1954-ല്‍ ഇന്ത്യന്‍ മിലിറ്ററി കാന്റീലേക്കുള്ള മദ്യ നിര്‍മ്മാണം ഇവിടെ ആരംഭിച്ചിരുന്നു. ഇതാണ് ഇവിടെ ഉദ്പാദിപ്പിക്കാനുള്ള മദ്യത്തിന് ജവാന് എന്ന പേര് ലഭിക്കാനുള്ള കാരണം.പുതുതായി സ്ഥാപിച്ച രണ്ട് ബെല്‍റ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചതോടെ ഒരു ദിവസം 15,000 കെയ്സ് മദ്യം ഇവിടെ ഉത്പാദിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ.