തിരുവനന്തപുരം: ആറ്റുകാൽ അമ്പലത്തില്‍ വിളക്ക് തെളിയിച്ചതിന് രണ്ടര ലക്ഷം രൂപ ഉണ്ണി മുകുന്ദന്‍ വാങ്ങിയെന്ന് സംവിധായകനായ ശാന്തിവിള ദിനേശ്.
ചാനലിൽ ഒക്കെ വന്നിരുന്ന് സംസാരിക്കുന്നത് കേട്ടാൽ ഇതുപോലെ എളിയ ജീവിതമുള്ളയാളില്ലെന്ന് തോന്നും.ഈ ചെറുപ്പക്കാരന്റെ പേരിൽ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്. ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്-ശാന്തിവിള ദിനേശ് പറയുന്നു.
ഇതൊന്നും പോരാഞ്ഞിട്ട്, മാളികപ്പുറം വിജയിച്ച സമയത്ത് എന്തൊരു അഹങ്കാരം പറച്ചിൽ ആയിരുന്നു. മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ ഞാനാണ്, ഇപ്പോൾ മലയാളത്തിൽ നൂറ് കോടി ക്ലബിൽ കയറിയ മലയാളത്തിലെ രണ്ട് നടൻമാരേയുള്ളൂ. ഒന്ന് മോഹൻലാലും ഒന്ന് ഞാനും. എന്തൊരു അഹങ്കാരമാണ് ഇതെന്നും ശാന്തിവിള പറയുന്നു.
‘ഇവൻ പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇനി ഞാനൊക്കെ സൂക്ഷിക്കണം. അപ്പൊ അടിക്കുമെന്നാണ് പറയുന്നത്. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും,’ ശാന്തിവിള ദിനേശൻ തുറന്നടിച്ചു. ‘ഇവനെ കാണാൻ ഒരു തിരക്കഥകൃത്തും സംവിധായകനും നിർമാതാവും ചെന്നു. കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച് നോക്കൂ. മാമാപ്പണി ചെയ്യുന്നവർക്കേ സിനിമയിൽ നിൽക്കാൻ പറ്റുള്ളൂ.
വളരെ ചെറിയ കാലം കൊണ്ട് മലയാള മനസിൽ കയറികൂടിയ താരമാണ് ഉണ്ണി മുകുന്ദൻ.ഈ കാലയളവിൽ തന്നെ നിരവധി ഫാൻസിനെ ഉണ്ടാക്കാൻ്‍ താരത്തിന് സാധിച്ചിട്ടുണ്ട്,അതെ സമയം വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ.അടുത്തിടെ മാളികപ്പുറം സിനിമയെ വിമർശിച്ച യൂട്യൂബറുമായുണ്ടായ വഴക്ക് ചർച്ചയായിരുന്നു.