KeralaNEWS

പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകണമെന്നില്ല: കാനം രാജേന്ദ്രൻ

കോട്ടയം: പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേ ഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കെ റയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വെളിപ്പെടുത്തലിൽ എല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമയിൽ എന്താണ് സംഭവിച്ചത്? സത്യപാൽ മാലിക് എന്ന മുൻ ജമ്മു- കാശ്മീർ ഗവർണറുടെ വെളിപ്പെടുത്തലിന് മോദി മറുപടി പറഞ്ഞേ പറ്റൂ.അത് മറയ്ക്കാൻ എപ്പോഴും വന്ദേഭാരതിന് കഴിയണമെന്നില്ല.പ്രത്യേകിച്ച് കേരളത്തിൽ!

Back to top button
error: