തിരുവനന്തപുരം: വീടിന് ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുന്നുകഴി സ്വദേശി റൂബിന് (22), വെട്ടുകാട് സ്വദേശി സഫര്‍ (23), ബാലനഗര്‍ സ്വദേശി സിജന്(23) , പള്ളിത്തുറ സ്വദേശി അഖില്‍ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പേട്ട കരിക്കകം എറുമല ക്ഷേത്രത്തിന് സമീപം ആണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികളുടെ ലഹരി വസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട ബാലനഗര്‍ സ്വദേശികളായ യുവാക്കളോടുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.