KeralaNEWS

‘ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ല എന്ന് പരസ്യമായി പറഞ്ഞ നേതാക്കൾ ബിജെപിയിൽ ഇല്ലേ’ – പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഹൈന്ദവ ഭവനങ്ങളിൽ ‘ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ല എന്ന് പരസ്യമായി പറഞ്ഞ നേതാക്കൾ ബിജെപിയിൽ ഇല്ലേ’  എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ഈസ്റ്റർ ദിനത്തിലെ ബിജെപിയുടെ ക്രൈസ്തവ വീട് സന്ദർശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒരു പ്രത്യേക വിഭാഗത്തിന്റെ വീടുകൾ തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.വീടുകളിൽ ആർക്ക് വേണമെങ്കിലും സന്ദർശിക്കാം.ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ല എന്ന് പരസ്യമായി പറഞ്ഞ നേതാക്കൾ ബിജെപിയിൽ ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ക്രൈസ്തവരെ പ്രധാന ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയെ തള്ളിപ്പറയാന്‍ സംഘപരിവാര്‍ തയ്യാറുണ്ടോയെന്ന് ഇന്നലെ മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിച്ചിരുന്നു.

Back to top button
error: