തിരുവല്ല: ഭാരവാഹികൾ ആർഎസ്എസ് പ്രവർത്തകരായിരുന്നെന്നും അവർ ആവശ്യപ്പെട്ട പ്രകാരമാണ് ക്ഷേത്രത്തിൽ ഗണഗീതം പാടിയതെന്നും ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് വള്ളംകുളം നന്നൂര്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെയായിരുന്നു സംഭവം.ആര്‍എസ്‌എസ് ഗണഗീതമായ ‘നമസ്‌കരിപ്പൂ’ എന്ന ഗാനം പാടിയതിന് പിന്നാലെ, ‘ബലികുടീരങ്ങളെ’ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ഗാനമേളയില്‍ രണ്ട് പാട്ടുകള്‍ അവശേഷിക്കെ ആയിരുന്നു ആര്‍എസ്‌എസിന്റെ ഗണഗീതമായി അറിയിപ്പെടുന്ന ‘നമസ്‌കരിപ്പൂ ഭാരതമങ്ങേ’ എന്ന പാട്ട് പാടിയത്. പാടി തീര്‍ന്ന ഉടന്‍ തന്നെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അടുത്ത പാട്ട് നിര്‍ബന്ധമായും ‘ബലികുടീരങ്ങളെ’ എന്ന വിപ്ലവഗാനം ആയിരിക്കണമെന്ന് നിര്‍ദേശിച്ചു.തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സംഘാടകർ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.ഇതോടെ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കര്‍ട്ടന്‍ വലിച്ചു കീറുകയും ചെയ്തു.
സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.