LocalNEWS

മന്ത്രി വീണാ ജോർജ്ജിനെതിരെയുള്ള പോസ്റ്ററുകൾ ഞങ്ങളുടെ അറിവോടെയല്ല-ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരായി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ എന്ന പേരില്‍ പത്തനംതിട്ടയിലും ഇപ്പോൾ അടൂരിലും പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററുകള്‍ പ്രസ്ഥാനത്തിന്റെ അറിവോടെയോ ഭദ്രാസന മെത്രപോലീത്തായുടെ അനുവാദത്തോടെയോ അല്ലെന്ന് അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ.
ഇത്തരത്തില്‍ ഒരു നിലപാട് നാളിതുവരെ ഭദ്രാസനമോ ഭദ്രാസനയുവജന പ്രസ്ഥാനമോ  സ്വീകരിച്ചിട്ടില്ല. പരിശുദ്ധ സഭ പൊതുവിലെടുക്കുന്ന നിലപാടുകള്‍ അനുസരിച്ച് മാത്രമായിരിക്കും ഭദ്രാസനവും ഭദ്രാസനത്തിലെ ആധ്യാത്മിക സംഘടനകളും നിലകൊള്ളുക എന്നും മാര്‍ അപ്രേം അറിയിച്ചു.

Back to top button
error: