മക്ക: കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന് മക്കയില്‍ മരിച്ചു.
മുക്കം കാരശ്ശേരി മുക്കന്തൊടി അബ്ദുള്‍റഹ്മാന്‍ (9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്ബന്‍ കുരുങ്ങനത്ത് ഖദീജ, സഹോദരന്, സഹോദരിമാര്‍ എന്നിവരോടൊപ്പം ഉംറക്കെത്തിയതായിരുന്നു ബാലന്.
തിങ്കളാഴ്ച ഉംറ നിര്‍വഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞു മസ്ജിദുല്‍ ഹറാമിലേക്ക് മഗ്രിബ് നമസ്കാരത്തിനായി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും തുടര്‍ന്ന് മറ്റേര്‍നിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.