KeralaNEWS

ബിഗ് സല്യൂട്ട് സാർ, ഇദ്ദേഹമാണ് ആ പൊടിക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് ഓടിയത്

ജീവന്റെ നേരിയ തുടിപ്പ് തിരിച്ചറിഞ്ഞ്,ആ ബക്കറ്റുമെടുത്തുകൊണ്ടുള്ള ചെങ്ങന്നൂർ എസ്ഐ എം.സി അഭിലാഷിന്റെ ഓട്ടം വെറുതെയായില്ല.മരിച്ചെന്നു കരുതിയ നവജാത ശിശു എസ്‌.ഐയുടെ ആ ഇടപെടീലിൽ
അത്ഭുതകരമായി രക്ഷപ്പെട്ടു !!
ഇന്നലെ രാവിലെ 8 മണിയോടെയാണ് ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്.പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു.എന്നാല്‍ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്ത മകന്‍ പറഞ്ഞതോടെ ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ തന്നെ എസ്ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള
പോലീസ് സംഘം    ആശുപത്രിയിലെത്തി.കുട്ടിയെ ശുചിമുറിയിലെ ബക്കറ്റില്‍ സൂക്ഷിച്ചതായി ചോദ്യം ചെയ്യലിൽ യുവതി അറിയിച്ചതോടെ അവർ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പോലീസ് സംഘം  പോകുകയായിരുന്നു.ഇത്രയും നേരമായതിനാൽ കുഞ്ഞ് മരിച്ചിട്ടുണ്ടാവുമെന്നായിരുന്നു എല്ലാവരുടെയും നിഗമനം.എന്നാൽ ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിൽ ആയിരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ എസ്‌ഐ എം.സി അഭിലാഷ് അടുത്ത നിമിഷം ബക്കറ്റുമെടുത്തുകൊണ്ട് ഓടുകയായിരുന്നു.അകത്തേക്ക് ഇടുങ്ങിയ വഴിയായതിനാൽ അൽപ്പം ദൂരെ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തില്‍ ഉടനടി കുഞ്ഞിനെ പോലീസ് സംഘം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അവിടെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് പിന്നീട് മാറ്റി. 1.3 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.എങ്കിലും കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
പോലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഒരു കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയത്.
അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

Back to top button
error: