NEWSReligionTravel

കൊച്ചുവേളിയിൽ നിന്നും ഇന്ത്യൻ റയിൽവേ ഒരുക്കുന്ന പുണ്യയാത്ര

ന്ത്യയിലെ മതപരവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഇടങ്ങളിലേക്ക് ഐആർസിടിസി നടത്തുന്ന പുണ്യ യാത്രയിൽ നിങ്ങൾക്കും പങ്കെടുക്കാം.ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഡിവൈൻ ജേർണി എന്ന് പേരിട്ടിരിക്കുന്ന തീർത്ഥയാത്ര കൊച്ചുവേളിയിൽ നിന്നാരംഭിച്ച് പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരണാസി, അയോധ്യ, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.

11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര 2023 മേയ് 4 ന് ആരംഭിച്ച് 15ന് തിരികെയെത്തും. പോക്കറ്റിനിണങ്ങുന്ന തുകയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച പാക്കേജാണിത്.കൊച്ചുവേളി – പുരി – കൊണാർക്ക് – കൊൽക്കത്ത – ഗയ – വാരണാസി – അയോധ്യ – അലഹബാദ് – കൊച്ചുവേളി എന്ന രീതിയിലാണ് സ്ഥലങ്ങൾ സന്ദർശിക്കുന്നത്.

യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ
പുരി – പുരി ജഗനാഥ ക്ഷേത്രം , കൊണാർക്ക് സൂര്യ ക്ഷേത്രം

Signature-ad

കൊൽക്കത്ത – കാളി ഘട്ട്, വിക്ടോറിയ മെമ്മോറിയൽ, ദക്ഷിണേശ്വർ ക്ഷേത്രം.

ഗയ – ഫാൽഗുനി നദി. പിണ്ഡ പ്രദാനം, മഹാബോധി ക്ഷേത്രം

വാരണാസി – ഗംഗയിലെ പുണ്യസ്നാനം. ആചാരങ്ങൾ അനുഷ്ഠിക്കുക. കാശി വിശ്വനാഥന്റെ ദർശനം, കാശി വിശാലാച്ചി, അന്ന പൂർണി

അയോധ്യ – സരയു നദി, രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നിവ സന്ദർശിക്കുക

പ്രയാഗ്‌രാജ് – ത്രിവേണി സംഗമവും ഹനുമാൻ ക്ഷേത്രവും

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ഐആർസിടിസി പുണ്യ തീർത്ഥയാത്രയിൽ ഭാരത് ഗൗരവ് ട്രെയിനിൽ ആകെ 752 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇക്കോണമി ക്ലാസിൽ 480 ഇം കംഫോർട്ട് ക്ലാസിൽ 273 സീറ്റുകളുമുണ്ട്.
എക്കണോമി ക്ലാസില്‍ ഡബിൾ/ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 20,367/- രൂപയാണ് നിരക്ക്. ഇതേ ക്ലാസിൽ 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 19,028 /- രൂപയാാണ്.

കംഫോർട്ട് ക്ലാസിൽ ഡബിൾ/ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 35,651 /-രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 33,761/- രൂപയും നിരക്ക് വരും.

ഭക്ഷണം, യാത്രാ ഇൻഷുറൻസ്, ട്രെയിനിലെ സെക്യൂരിറ്റി, ഐആർസിടിസി ടൂർ മാനേജർമാരുടെ സൗകര്യം, ടാക്സുകൾ എന്നിവ ഉൾപ്പെടെയാണിത്.

ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ

കൊച്ചുവേളി (കെ സി വി എൽ.), കൊല്ലം ജംങ്ഷൻ, സെങ്കോട്ട ജംങ്ഷൻ, തെങ്കാശി ,രാജപാളയം ,ശിവകാശി ,വിരുദുനഗർ,
മധുരൈ (എം ഡി യു), ദിണ്ടിഗൽ – ട്രിച്ചി ജംങ്ഷൻ, തഞ്ചാവൂർ ,കുംഭകോണം,മയിലാടുതുറൈ,ചിദംബരം
തൃപ്പാദരിപുലിയൂർ ,വില്ലുപുരം ജംഗ്ഷൻ, ചെങ്കൽപട്ട് ജംഗ്ഷൻ, താംബരം, ചെന്നൈ എഗ്മോർ എന്നീ സ്റ്റേഷനുകളാണ് യാത്രയിലെ ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ.

 

കൂടുതൽ വിവരങ്ങൾക്ക്;

https://www.irctctourism.com/pacakage_description?packageCode=SZBG01

Back to top button
error: