ചെന്നൈ:തമിഴ്നാട്ടിൽ വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഗ്ലാസ്സുകൾ തകർന്നു.ചെന്നൈ-മൈസൂരു ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.തിരുമഞ്ഞോലൈ സ്വദേശി ഗുബേന്ദ്രനാണ്(21) അറസ്റ്റിലായത്.പുതൂരിന് സമീപത്തുവച്ചായിരുന്നു ആക്രമണം.
2019 ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചതു മുതൽ വിവിധ സംസ്ഥാനങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത്
അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ജനുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെ സെക്കന്തരാബാദ് – വിശാഖപട്ടണം വന്ദേഭാരത് ട്രെയിനിന് നേരെ അജ്ഞാതര്‍ കല്ലേറ് നടത്തിയിരുന്നു.