IndiaNEWS

കാറിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചിട്ടും അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ

ബംഗളൂരു: കാറിന്റെ മുൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചിട്ടും റിമ്മിൽ അമിതവേഗതയിൽ കാർ ഓടിച്ച 27കാരനെ അറസ്റ്റ് ചെയ്തു.ബംഗളൂരു ബാനസവാഡി എച്ച്ആർബിആർ ലേഔട്ടിൽ താമസിക്കുന്ന നിതിൻ യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്.
ഏകദേശം രണ്ടു കിലോമീറ്ററോളം കാറിനെ പിന്തുടർന്ന ശേഷമാണ് പൊലീസ്
പട്രോളിംഗ് സംഘം ഇയാളെ പിടികൂടിയത് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കമ്മനഹള്ളി മെയിൻ റോഡിലാണ് സംഭവം.
ഇന്ദിരാനഗറിൽ നിന്നാണ് കാർ എത്തിയത്.റിമ്മിൽ വരുന്ന കാർ കണ്ട പൊലീസ് മുനിയപ്പ സർക്കിളിൽ തടഞ്ഞു നിർത്താൻ ശ്രമിച്ചുവെങ്കിലും ഇയാൾ കാർ അതിവേഗം ഓടിച്ചുപോവുകയായിരുന്നു.നിതിൻ
യാദവിനെ ബാനസവാഡി പോലീസിന് കൈമാറി.

Back to top button
error: