കൊച്ചി:നടനും മുൻ പാർലമെൻ്റ് അംഗവുമായ നടൻ ഇന്നസെൻ്റ് മരണപ്പെട്ടതായി വ്യാജവാർത്ത.
സമൂഹമാധ്യമങ്ങളിലാണ് വാർത്ത പ്രചരിക്കുന്നത്.അദ്ദേഹം ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ഇന്നസെൻ്റിൻ്റെ നില മെഡിക്കൽ ബുള്ളറ്റിൻ വഴി ഇടവിട്ട് അറിയിക്കുന്നുണ്ട്.
നില ഗുരുതരമായി തുടരുകയാണെന്നും ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി വരുന്നതായും അവർ അറിയിച്ചിട്ടുണ്ട്.അത്യാഹിത വിഭാഗത്തിൽ അദ്ദേഹം നിരന്തരം നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുന്നത്.ന്യുമോണിയ ബാധിച്ചതാണ് നിലവിൽ ആരോഗ്യനില വഷളാക്കിയതെന്നാണ് റിപ്പോർട്ട്.നേരത്തെ രണ്ടു തവണ അർബുദത്തെ അതിജീവിച്ച് താരം ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു.