കായംകുളം: പ്രവാസിയായ ബൈജു ആത്മഹത്യ ചെയ്തത് അന്യ പുരുഷനുമായുള്ള
ഭാര്യയുടെ കുറ്റസമ്മത വീഡിയോ പുറത്തുവിട്ട ശേഷം.സംസാരത്തിനിടെ തുടർച്ചയായി ബൈജു കരയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “ഭാര്യയും അവരുടെ വീട്ടുകാരും ചതിച്ചു.മകളായിരുന്നു ഏക പ്രതീക്ഷ.അതും ഇപ്പോൾ നഷ്ടമായി.ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല”-ബൈജു വീഡിയോയിൽ പറയുന്നു.ടോജോ എന്ന ആളുമായുള്ള തന്റെ ബന്ധത്തെപ്പറ്റി ഭാര്യ ബൈജുവിനോട് പറയുന്നതും വീഡിയോയിലുണ്ട്. ആലപ്പുഴ കറ്റാനം സ്വദേശിയാണ് ബൈജു.ഭാര്യ പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയാണ്.ന്യൂസിലാൻഡിലായി രുന്ന ബൈജു നാട്ടിലെത്തിയ ശേഷം കായംകുളത്തെ ഒരു ലോഡ്ജിൽ വച്ചാണ് ആത്മഹത്യ ചെയ്തത്.
വീഡിയോ കാണാം: