പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്.മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം.പേനിന്റെ മുട്ടകളാണ് ഈര് എന്ന് അറിയപ്പെടുന്നത്.തലയിലെ പേൻ ശല്യം മാറാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.
തവിട്ടു – ബ്രൗൺ നിറമുള്ള ചെറിയ ഷഡ്പദങ്ങളാണ് പേനുകൾ. ശിരോചർമ്മത്തോട് ചേർന്ന് പാർക്കുന്ന ഇവയുടെ ഭക്ഷണം രക്തമാണ്. മുതിർന്ന പെൺപേനുകളിടുന്ന മുട്ട തലയോട്ടിയിൽ നിന്നും ഏകദേശം കാലിഞ്ച് ദൂരത്തിൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കും.7-10 ദിവസത്തിൽ മുട്ട വിരിയും.മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ഈര് വെളുത്ത നിറമാകും.
പേനുകൾക്ക് പറക്കാനോ ,ചെള്ളുകളെ പോലെ ചാടാനോ ഉള്ള ശേഷിയില്ല. അവക്ക് പക്ഷേ മുടിക്കിടയിലൂടെ 22 സെ.മീ./മിനിറ്റിൽ ഇഴയാനുള്ള കഴിവുണ്ട്.
ഒരു മുതിർന്ന പെൺപേൻ ദിവസത്തിൽ 6-7 മുട്ടകളിടും. പേനുകളുടെ ആയുസ്സ് ശരാശരി32ദിവസമാണ്.പ്രായപൂർത്തി യാകുന്നതിനിടയിൽ വളർച്ചയുടെ മൂന്ന് ഘട്ടത്തിലൂടെ അവ കടന്നു പോകുന്നു. അതിനുതന്നെ ഏകദേശം 8-9 ദിവസം എടുക്കും.തലയോട്ടിയോട് ചേർന്ന ഇളംചൂടുള്ള ഈർപ്പമുള്ള സാഹചര്യത്തിലാണ് പേനുകൾക്ക് ജീവിക്കാനാവുക.
തലയിലെ പേൻ ശല്യം മാറാൻ വെള്ളുത്തുള്ളി നല്ലതാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ പേൻ എല്ലാം വേരോടെ ഇല്ലാതാക്കാം.
പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകിയാൽ മതി.പേൻ താഴെവീഴുന്നത് കാണാം.
അതേപോലെ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം പെട്രോളിയം ജെല്ലി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ ഒരു ടവ്വല്‍ കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും പേനിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.